Image

ഇനി വെബ് സീരീസുകള്‍ അഭിനയിക്കില്ലന്ന് സമാന്ത

Published on 16 June, 2021
ഇനി വെബ് സീരീസുകള്‍ അഭിനയിക്കില്ലന്ന്  സമാന്ത
ഫാമിലിമാന്‍ സീസണ്‍2ല്‍ മികച്ച പ്രകടനമാണ് നടി സമാന്ത പുറത്തെടുത്തത്. ഡ്യൂപ്പില്ലാതെയാണ് പല ആക്ഷന്‍ രംഗങ്ങളും താരം ചെയ്തത്. രാജി എന്ന ശ്രീലങ്കന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് സമാന്ത എത്തിയത്. നടി കൂടുതല്‍ വെബ് സീരീസുകള്‍ അഭിനയിക്കുമെന്ന് ഉയര്‍ന്ന് കേട്ടിരുന്നു. സമാന്തയുമായുളള അടുത്ത വൃത്തങ്ങള്‍ ഇത് നിഷേധിക്കുന്നു.

നടി ഇപ്പോള്‍ ഭര്‍ത്താവ് നാഗ് ചൈതന്യയും കുടുംബവുമൊത്ത് വീട്ടില്‍ കഴിയുകയാണ്. അതിനാല്‍ തന്നെ മാധ്യമങ്ങളില്‍ നിന്നും താരം അകന്നുനില്‍ക്കുകയുമാണ്.സമീപഭാവയില്‍ സമാന്ത വെബ് സീരീസുകള്‍ ചെയ്യുന്നില്ല.


വിജയ് സേതുപതിയ്‌ക്കൊപ്പം 'കാതുവാകുള രെണ്ടു കാതല്‍' എന്നൊരു തമിഴ് ചിത്രവും പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം' മാത്രമാണ് ആണ് നടിക്ക് മുന്നിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക