Image

സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു

Published on 15 June, 2021
സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു


ദുബായ് : യുഎയിലെ കലാ സാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ , മാധ്യമ, വ്യാപാര, വ്യവസായ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്ക് സ്റ്റാര്‍ വിഷന്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രഖ്യാപിച്ചു.

കലാ സാസ്‌കാരിക സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇശല്‍ എമിറേറ്റ്‌സ് , ദുബൈ സ്റ്റാര്‍ വിഷന്‍ ഇവന്റ്‌സ് ആന്‍ഡ് മീഡിയയുടെ ബാനറിലാണ് പുരസ്‌കാരം നല്‍കുന്നത്. ചലച്ചിത്ര താരം കെ കെ മൊയ്തീന്‍ കോയ ചെയര്‍മാനും പുന്നക്കന്‍ മുഹമ്മദ്ദലി, ജലീല്‍ പട്ടാന്പി, സഹദ് പുറക്കാട്, അസീസ് മേലടി, ടി ഖാലിദ്, സലാം പാപ്പിനിശ്ശേരി എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

മാധ്യമ രംഗത്ത് നിന്നും അബുദാബി 24 സെവന്‍ ചീഫ് സബ് എഡിറ്റര്‍ സമീര്‍ കല്ലറ, സിറാജ് ദിനപത്രം സീനിയര്‍ ന്യൂസ് റിപ്പോര്‍ട്ടര്‍ റാഷിദ് പൂമാടം, മീഡിയവണ്‍ മിഡില്‍ ഈസ്റ്റ് ഹെഡ് ഓഫ് എഡിറ്റോറിയല്‍ ഓപ്പറേഷന്‍സ് എംസിഎ നാസര്‍, റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍,ഹിറ്റ് എഫ് എം സീനിയര്‍ ബ്രോഡ്കാസ്‌റ് ജേര്‍ണലിസ്‌റ് ഫസലു, മീഡിയ ഫാക്ടറി സിഇഒ ഷാ മുഹമ്മദ്, ഏഷ്യ ലൈവ് റിപ്പോര്‍ട്ടര്‍ ഐശ്വര്യ പ്രിന്‍സ് എന്നിവര്‍ക്കമാണ് പുരസ്‌കാരം ലഭിച്ചത്.

സാമൂഹ്യ മേഖലയില്‍ നിന്നും കെഎംസിസി ദുബൈ, സജി ചെറിയാന്‍, നസീര്‍ വാടാനപ്പള്ളി, അഷ്‌റഫ് താമരശേരി, റയീസ്‌പോയ്‌ലുങ്കല്‍, കെ പി നായര്‍, ബിബി ജോണ്‍, സമാന്‍ അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ക്കും, ഇശല്‍ അറേബ്യ എക്‌സലെന്‍സി അവാര്‍ഡ് കണ്ണൂര്‍ ഷെരീഫ്, അസീസ് തായിനേരി, യഹിയ തളങ്കര, താജുദീന്‍ വടകര, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം, ശ്രേയ ജയ്ദീപ്, നജീബ് തച്ചന്‌പോയില്‍ എന്നിവര്‍ക്കും ലഭിച്ചു. നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവ് എസ് ആയിഷയ്ക്കും എക്‌സലെന്‍സി അവാര്‍ഡ് സമ്മാനിക്കും. എ കെ ഫൈസല്‍, ഡോ ഷിഹാബ് ഷാ, മുജീബ് തറമ്മല്‍, കെ.പി. മുഹമ്മദ്, ഷബീര്‍ അലി എന്നിവര്‍ക്കാണ് ബിസിനസ് എക്‌സലെന്‍സി അവാര്‍ഡ് ലഭിച്ചത്.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ നാസര്‍ ബേപ്പൂര്‍, സ്റ്റാര്‍ വിഷന്‍ മീഡിയ ഹെഡും ഇശല്‍ എമിറേറ്റ്‌സ് ജനറല്‍ സെക്രട്ടറിയുമായ ബഷീര്‍ തിക്കോടി, ബഷീര്‍ റെയിന്‍ബോ അബുദാബി, മുസ്തഫ മഷ്ഹൂര്‍ തങ്ങള്‍, ജാക്കി റഹ്മാന്‍, യാസര്‍ ഹമീദ്, കമറുദീന്‍ കീച്ചേരി, അലി അലീഫ്, സാജിദ് മണിയൂര്‍, ബിജിന്‍ പുലരി, അന്‍സാര്‍ കൊയിലാണ്ടി, സഹദ് വടക്കയില്‍, പ്രകാശ്. കെ, സുരേഷ് കുമാര്‍ തുടങ്ങിയവര്‍ അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു. ജൂണ്‍ അവസാനവാരം പ്രമുഖ മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ' ദില്‍ കി ആവാസ്' എന്ന സംഗീത വിരുന്നില്‍ അവാര്‍ഡ് ജേതാക്കളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക