മലയാളികളുടെ പ്രിയ താരം ചെമ്ബന്‍ വിനോദ് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്.. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ ചെമ്ബന്‍ വിനോദ് വിവാഹത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
"എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്നും നേരെ ചോദിച്ചാല്‍ പോരെ മറുപടി പറയാമല്ലോ. ഒളിഞ്ഞു നോട്ടക്കാരോട് താന്‍ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്, മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്ത തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട. വെച്ചു കഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്റ്റൈലില്‍ തരും." താരം പറയുന്നു.