Image

ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം

Published on 15 June, 2021
ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം
കോവിഡ് വരുത്തിവെച്ച മാറ്റങ്ങളുമായി നമ്മുടെ സാഹചര്യങ്ങൾ ഒരുപാടിണങ്ങിക്കഴിഞ്ഞു.  .വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യാപനവും പരിശീലനവും മുടക്കംകൂടാതെ നടക്കുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ക്യാംപസുകളുടെ അതിവിശാലത വീടിനുള്ളിലേക്ക് ചുരുങ്ങിയെങ്കിലും പഠനത്തിനാവശ്യമായ എന്തും ലോകത്തിന്റെ ഏതു ഭാഗത്തുമിരുന്ന് സ്വാംശീകരിക്കുവാൻ പഠിതാക്കൾക്ക് കഴിയുന്നു എന്ന മേന്മയാണ് ഇന്ന് കയ്യെത്തിപ്പിടിക്കുന്നത്. ഒരു വിദ്യാഭ്യാസ വർഷം പോലും മുടങ്ങാതെ അടുത്തതിലേക്ക് വിജയപ്രദമായി കടന്നുചെല്ലാൻ കഴിഞ്ഞു എന്നതാണ് ഈ സാങ്കേതികതയുടെ മേന്മയും .
അധ്യാപകസമൂഹം തങ്ങളാൽ കഴിയുന്നതുപോലെ ഇത്തരം സംരംഭങ്ങളിൽ സംഭാവനകൾ നൽകി വരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ ബൗദ്ധിക നിലവാരം ഉയർന്നു നിൽക്കുന്നതിന് അധ്യാപകരുടെ ഈ ജാഗ്രതയാണ് ഇപ്പോൾ സഹായകരമാവുന്നത്.
പത്തനാപുരം മൗണ്ട് താബോർ ടെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. റോസമ്മ ഫിലിപ്പ് ഈ രംഗത്ത് വ്യത്യസ്തമായൊരു സമീപനവുമായി രംഗത്തുണ്ട്. കേരളത്തിന്റെ പരിമിതമായ സാഹചര്യങ്ങളെ മറികടന്ന് സംസ്ഥാനത്തുടനീളമുള്ള വിദ്യാർത്ഥികളും അധ്യാപകരുമായി സംവദിച്ച് ഓൺലൈൻ പരിശീലന ക്ളാസ്സുകൾ നടത്തിയാണ് ഡോ. റോസമ്മ ഫിലിപ്പ് ശ്രദ്ധേയയാകുന്നത്.
ഓരോ ജില്ലയിലെയും വിദ്യാർത്ഥികൾക്ക് പഠനക്ലാസ്സുകളും  അധ്യാപകർക്ക് പരിശീലനക്ളാസ്സുകളും നൽകുവാനുള്ള ഈ ഉദ്യമത്തിൽ പങ്കുകൊള്ളുവാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് അധ്യാപകരും വിദ്യാർത്ഥികളുമെത്തുന്നു. വിദേശ സർവകലാശാലകളുമായും ചേർന്നു പ്രവർത്തിക്കുവാൻ നടപടികളെടുത്തുവരുന്നു.
വിപുലമായ വെബിനാറുകൾ വിവിധ ഭാഷയിലും വ്യത്യസ്ത മേഖലകളിലും സംഘടിപ്പിക്കുന്നുണ്ട്.
വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിനും കോവിഡിന്റെ പരിമിതികൾ മറികടന്ന് നമ്മുടെ വിദ്യാർത്ഥികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുവാനുമുള്ള ഈ സംരംഭത്തിന്റെ പ്രത്യേകതകൾ ആരാഞ്ഞ് വ്യത്യസ്ത ഭാഷാ മാധ്യമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കടന്നുവരുന്നുണ്ടെന്ന് ഡോ. റോസമ്മ ഫിലിപ്പ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് :
roseappachi@gmail.com
ഓൺലൈൻ പഠനത്തിന് പുതിയ ചുവടുവയ്പുമായി ഡോ. റോസമ്മ ഫിലിപ്പ് : സിൽജി.ജെ. ടോം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക