Image

ആന്തോളജി ചിത്രം ചെരാതുകള്‍ ജൂണ്‍ 17-ന് ഒടിടി റിലീസ്. മികച്ച പ്രതികരണം നേടി ട്രെയിലര്‍.

അജയ് തുണ്ടത്തില്‍ Published on 12 June, 2021
 ആന്തോളജി ചിത്രം ചെരാതുകള്‍ ജൂണ്‍ 17-ന് ഒടിടി റിലീസ്.  മികച്ച പ്രതികരണം നേടി ട്രെയിലര്‍.
ആറു കഥകള്‍ ചേര്‍ന്ന 'ചെരാതുകള്‍' എന്ന ആന്തോളജി സിനിമ ജൂണ്‍ 17-ന് ഒടിടി റിലീസിനെത്തുന്നു. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്‌ളാറ്റ് ഫോമുകള്‍ വഴിയാണ് ചിത്രം പ്രേക്ഷകസമക്ഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍, മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നാല്പതോളം പ്രമുഖര്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്രയാണ് ചെരാതുകള്‍ നിര്‍മ്മിക്കുന്നത്. ഷാജന്‍ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കല്‍, ശ്രീജിത്ത് ചന്ദ്രന്‍, ജയേഷ് മോഹന്‍ എന്നീ ആറു സംവിധായകരാണ് ചെരാതുകള്‍ ഒരുക്കിയിരിക്കുന്നത്.

മറീന മൈക്കിള്‍, ആദില്‍ ഇബ്രാഹിം, മാല പാര്‍വ്വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രന്‍, പാര്‍വ്വതി അരുണ്‍, ശിവജി ഗുരുവായൂര്‍, ബാബു അന്നൂര്‍ എന്നിവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

ജോസ് കുട്ടി ഉള്‍പ്പടെ ആറു ചായാഗ്രാഹകരും സി ആര്‍ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്‌സും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം മെജ്ജോ ജോസഫ് ഉള്‍പ്പെടുന്ന ആറു സംഗീത സംവിധായകര്‍ നിര്‍വ്വഹിക്കുന്നു.

വിധുപ്രതാപ്, നിത്യ മാമ്മന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

സൗണ്ട് ഡിസൈന്‍-ഷെഫിന്‍ മായന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-ഓണ്‍പ്രൊ എന്റര്‍ടെയ്ന്‍മെന്റ്‌സ്. പി ആര്‍ ഓ -പി. ശിവപ്രസാദ്, അജയ് തുണ്ടത്തില്‍.


 ആന്തോളജി ചിത്രം ചെരാതുകള്‍ ജൂണ്‍ 17-ന് ഒടിടി റിലീസ്.  മികച്ച പ്രതികരണം നേടി ട്രെയിലര്‍. ആന്തോളജി ചിത്രം ചെരാതുകള്‍ ജൂണ്‍ 17-ന് ഒടിടി റിലീസ്.  മികച്ച പ്രതികരണം നേടി ട്രെയിലര്‍. ആന്തോളജി ചിത്രം ചെരാതുകള്‍ ജൂണ്‍ 17-ന് ഒടിടി റിലീസ്.  മികച്ച പ്രതികരണം നേടി ട്രെയിലര്‍. ആന്തോളജി ചിത്രം ചെരാതുകള്‍ ജൂണ്‍ 17-ന് ഒടിടി റിലീസ്.  മികച്ച പ്രതികരണം നേടി ട്രെയിലര്‍. ആന്തോളജി ചിത്രം ചെരാതുകള്‍ ജൂണ്‍ 17-ന് ഒടിടി റിലീസ്.  മികച്ച പ്രതികരണം നേടി ട്രെയിലര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക