Image

ഫോക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

Published on 11 June, 2021
 ഫോക്ക് കോവിഡ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി

കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ (FOKE) നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന്റെ ഭാഗമായി, ജീവന്‍ രക്ഷാ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ സാന്നിധ്യത്തില്‍ കണ്ണൂര്‍ ഡിപിഎം ഡോ. അനില്‍ കുമാറിനു നല്‍കി നിര്‍വഹിച്ചു.

കണ്ണൂര്‍ കളക്ടറേറ്റില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങിന് ഫോക്ക് ജനറല്‍ സെക്രട്ടറി പി. ലിജീഷ് നേതൃത്വം നല്‍കി. രാധിക (ബയോ മെഡിക്കല്‍ എന്‍ജിനീയര്‍), ഐ.വി. ദിനേശ് (വര്‍ക്കിംഗ് ചെയര്‍മാന്‍ - ഫോക്ക് ട്രസ്റ്റ്), ടി.കെ. രാഘവന്‍ (ജോയിന്റ് ട്രഷറര്‍ - ഫോക്ക് ട്രസ്റ്റ്), പ്രവീണ്‍ അടുത്തില (ഫോക്ക് രക്ഷാധികാരി സമിതി അംഗം), സേവ്യര്‍ ആന്റണി (അഡ്മിന്‍ സെക്രട്ടറി), മാത്യുഭൂമി ചീഫ് റിപ്പോര്‍ട്ടറും ഗോള്‍ഡന്‍ ഫോക്ക് ജൂറി അംഗവുമായ ദിനകരന്‍ കൊമ്പിലത്, മറ്റു മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മൂന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ഇരുന്നൂറ് പള്‍സ് ഓക്‌സിമീറ്ററുകള്‍, ഇരുപത് ഓക്‌സിജന്‍ ഫ്‌ളോമീറ്റര്‍ വിത്ത് ഹ്യൂമിഡിഫയര്‍, നൂറ് NRB മാസ്‌കുകള്‍ തുടങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. ഇവ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക