Image

ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ നായകനാകുന്ന ബോളിവുഡ്‌ ചിത്രം 'പട്ടാ'

Published on 11 June, 2021
ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ നായകനാകുന്ന ബോളിവുഡ്‌ ചിത്രം 'പട്ടാ'


എന്‍ എന്‍ ജി ഫിലിംസിന്റെ ബാനറില്‍ നിരുപ്‌ ഗുപ്‌ത നിര്‍മ്മിക്കുന്ന ബോളിവുഡ്‌ ചിത്രമായ `പട്ടാ'യില്‍ പ്രശസ്‌ത ക്രിക്കറ്റര്‍ ശ്രീശാന്ത്‌ നായകനാകുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്‌ തെന്നിന്ത്യന്‍ സംവിധായകന്‍ ആര്‍ രാധാകൃഷ്‌ണനാണ്‌. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്‌ പട്ടാ. ശ്രീശാന്തിനൊപ്പം ബോളിവുഡ്‌ഡിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ബാനര്‍ - എന്‍ എന്‍ ജി ഫിലിംസ്‌, സംവിധാനം - ആര്‍ രാധാകൃഷ്‌ണന്‍, നിര്‍മ്മാണം നിരുപ്‌ ഗുപ്‌ത, ഛായാഗ്രഹണം - പ്രകാശ്‌കുട്ടി, എഡിറ്റിംഗ്‌ - സുരേഷ്‌ യു ആര്‍ എസ്‌, സംഗീതം - സുരേഷ്‌ പീറ്റേഴ്‌സ്‌, സ്‌പോട്ട്‌ എഡിറ്റിംഗ്‌ - രതിന്‍ രാധാകൃഷ്‌ണന്‍, കോറിയോഗ്രാഫി - ശ്രീധര്‍, കല-സജയ്‌ മാധവന്‍, ഡിസൈന്‍സ്‌ - ഷബീര്‍, പി ആര്‍ ഓ -അജയ്‌ തുണ്ടത്തില്‍.

പട്ടായുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.


അജയ്‌ തുണ്ടത്തില്‍
(പി.ആര്‍.ഒ) 984791661
ക്രിക്കറ്റ്‌ താരം ശ്രീശാന്ത്‌ നായകനാകുന്ന ബോളിവുഡ്‌ ചിത്രം 'പട്ടാ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക