Image

സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു

Published on 11 June, 2021
സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ  നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു
മലയാളി സംരംഭകൻ  സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ നിന്ന് 2022 ൽ  യുഎസ് സെനറ്റിലേക്കു മത്സരിക്കുന്നതിനുള്ള സാധ്യത തേടി  എക്സ്പ്ലൊറേറ്ററി കമ്മിറ്റി പ്രഖ്യാപിച്ചു.
 
ഡെമോക്രാറ്റിക്  സ്ഥാനാർത്ഥിയാണ്  സ്റ്റീവൻ. നിലവിലെ രാഷ്ട്രീയ വ്യവസ്ഥ സുസ്ഥിരമല്ലെന്നും  മനുഷ്യത്വരഹിതമായ ലാഭമാണ് രാഷ്ട്രീയത്തിന്റെ മറയിൽ കൊയ്യുന്നതെന്നും ജനങ്ങൾക്കുവേണ്ടി ആരും  പ്രവർത്തിക്കുന്നതായി  കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . 
 
2022 ൽ ഒൻപത് സെനറ്റ് സീറ്റുകൾ മാറി  മറിയുമെന്നാണ്   പ്രവചനം. ഡെമോക്രാറ്റ് ടാമി  ബാൽഡ്‌വിനും റിപ്പബ്ലിക്കൻ റോൺ ജോൺസണുമാണ്  നിലവിൽ സെനറ്റിൽ വിസ്കോൺസിനെ  പ്രതിനിധീകരിക്കുന്നത്.
 
കടുത്ത ട്രംപ് അനുകൂലിയായ   റോൺ ജോൺസൺ  വീണ്ടും മത്സരിക്കുമോ എന്നുറപ്പില്ല. എങ്ങനെയും ജോൺസണെ  പുറത്താക്കാൻ  ഡെമോക്രാറ്റുകൾ കച്ച മുറുക്കിയിട്ടുണ്ട്. .
 
തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുകയും അത് വഴി മികച്ച നിയമങ്ങൾ ഉണ്ടാക്കുകയും ലക്ഷ്യമിട്ട്  ഒരു ദശാബ്ദത്തിന് മുമ്പ്  മില്ലേനിയൽ ആക്ഷൻ പ്രോജക്റ്റ്  എന്ന പ്രസ്ഥാനം സ്റ്റീവൻ ഓലിക്കര  സ്ഥാപിക്കുകയുണ്ടായി.
 
രണ്ട് വർഷമായി, വിസ്കോൺസിനിൽ ഉടനീളം തൊഴിലവസരവും  ഉന്നത വിദ്യാഭ്യാസവും  പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രാഷ്ട്രീയ നേതാക്കളുമായി റെഡ് ആൻഡ് ബ്ലൂ ഡയലോഗ്സ് എന്ന പേരിൽ ആശയങ്ങൾ പങ്കുവയ്ക്കുന്ന വേദിക്ക്  ആതിഥേയത്വം വഹിക്കുന്നു.
 
വിസ്കോൺസിനിലെ  പ്രശ്‌നങ്ങൾ‌ പരിഹരിക്കുന്നതിന് സഹായിക്കുന്ന 10 വലിയ ആശയങ്ങളിലൊന്ന്  എന്നാണ് മിൽവോക്കി ജേർണൽ സെന്റിനൽ ഇതിനെ വിശേഷിപ്പിച്ചത്.
 
സംഗീതത്തിലൂടെയും  ബാൻഡുകളിലൂടെയും   റേഡിയോ സ്റ്റേഷൻ  ഡീജെ ആയുമാണ്   പൊതുസേവനത്തിലേക്കുള്ള തന്റെ പാത സ്റ്റീവൻ ഓലിക്കര  കണ്ടെത്തിയത്.  കമ്മ്യൂണിറ്റിയെ  ക്രിയാത്മകമായി സ്വാധീനിക്കാൻ വ്യത്യസ്തരായ ആളുകളെ ഒരുമിച്ച് കൊണ്ടുവന്നാൽ പറ്റുമെന്ന് അനുഭവത്തിലൂടെ മനസിലാക്കി.
 
കോവിഡ് -19  2020ലെ  തിരഞ്ഞെടുപ്പിന്  ഭീഷണി ഉയർത്തിയപ്പോൾ, വോട്ട് സേഫ് വിസ്കോൺസിൻ പരിപാടിയിലൂടെ  സുരക്ഷിതമായ വോട്ടിംഗ് പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകി  
 
പ്രസിഡന്റ് ഒബാമയുടെ ആഗോള സംരംഭകത്വ ഉച്ചകോടിയിൽ കെനിയയിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തിലെ അംഗമായിരുന്നു ഓലിക്കര.
 
വ്യക്തിജീവിതത്തെക്കുറിച്ചും അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്കുള്ള  ചുവടുവയ്പ്പിനെക്കുറിച്ചും അദ്ദേഹം ഇ-മലയാളിയോട് മനസ്സ് തുറക്കുന്നു...
 
 സ്റ്റീവൻ ഓലിക്കരയെന്ന മലയാളിയുടെ അമേരിക്കൻ ബന്ധം തുടങ്ങുന്നത് എങ്ങനെയാണ്?
 
എന്റെ കുടുംബ വേരുകൾ കോട്ടയത്തിനടുത്താണ്. എൺപതുകളുടെ തുടക്കത്തിലാണ് മാതാപിതാക്കൾ യുഎസിലേക്ക് കുടിയേറുന്നത്. അച്ഛൻ എഞ്ചിനീയറാണ്. അമ്മ ഏറെക്കാലം ലോക്കൽ പബ്ലിക് സ്‌കൂളുകളിൽ ജോലി ചെയ്തിരുന്നു. വിസ്കോൺസിൻ ഗ്രേറ്റർ മിൽ‌വോക്കി പ്രദേശത്താണ് ഞാൻ വളർന്നത്. 
 
 ഡെമോക്രാറ്റിക്‌ ടിക്കറ്റിൽ മത്സരിക്കണമെന്ന തീരുമാനം എന്തുകൊണ്ടാണ്?
 
കൂടുതൽ സമഗ്രമായി  അനുകമ്പയോടുകൂടി സത്യസന്ധമായി  രാഷ്ട്രീയത്തെ കാണാൻ ഞാൻ പഠിച്ചത് ഡമോക്രാറ്റിക്  പാർട്ടിയിൽ നിന്നാണ്. എന്നിലെ രാഷ്ട്രീയ രൂപവത്കരണം നടന്നത് തന്നെ  ഒബാമയുടെ  പ്രചാരണത്തിനൊപ്പം കൂടിയ നാളുകളിലെ  അനുഭവങ്ങളിൽ നിന്നാണ്.  
 
ഡെമോക്രാറ്റുകളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും എന്റെ ചിന്തകളുമായി വളരെയധികം ചേർന്നുപോകുന്നതായി തോന്നുന്നുണ്ട്. പ്രത്യേകിച്ച്,  ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് അവസരം ഒരുക്കുന്നതും അവരെ  ഉയർത്തിക്കൊണ്ടുവരുന്നതുമെല്ലാം എന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നവയാണ്. അത് നമ്മുടെ ധാർമ്മികമായ ഉത്തരവാദിത്തമായാണ് ഞാൻ കാണുന്നത്.
 
 വിസ്കോൺസിനിലെ വോട്ടർമാരുടെ മനഃശാസ്ത്രം അറിയാവുന്ന വ്യക്തി എന്ന നിലയിൽ, താങ്കളുടെ വിജയസാധ്യത സ്വയം എങ്ങനെ വിലയിരുത്തും?
 
 വിസ്കോൺസിന്റെ രാഷ്ട്രീയ ഭൂമിക പ്രവചനാതീതമാണ്. ഏത് രീതിയിലും അത് മാറിമറിയാം. സംസ്ഥാനത്തെ നാനാതുറകളിൽ നിന്നുള്ളവരെയും ഉൾക്കൊള്ളിച്ച് അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും ചോദിച്ച് മനസ്സിലാക്കുന്ന കാമ്പെയ്‌ൻ നടത്താനാണ് ഉദ്ദേശിക്കുന്നത്. സത്യസന്ധമായി പ്രവർത്തിച്ചാൽ വോട്ടർമാർ അത് തിരിച്ചറിയും.
 
സംസ്ഥാനവ്യാപകമായി ഒരു കാമ്പെയ്‌നിന് എത്ര പണം ആവശ്യമായി വരും? ആ തുക കണ്ടെത്താൻ പ്രത്യേക പദ്ധതിയുണ്ടോ?
 
 ഒരു കാമ്പെയ്‌ൻ വിജയകരമായി നടത്താൻ മില്യണുകൾ  സമാഹരിക്കേണ്ടതുണ്ട്. വോളന്റിയർമാരാകാൻ മാത്രമല്ല, പ്രസ്ഥാനത്തിന് ഊർജ്ജം പകരുന്നതിനായി ഉദാരമായി  സംഭാവന ചെയ്യുന്ന അണികളെ കോർത്തിണക്കാനാണ് ശ്രമിക്കുന്നത്. തികച്ചും  വ്യത്യസ്തമായ കാമ്പെയ്നിംഗാണ് പ്ലാൻ ചെയ്തിരിക്കുന്നത്. 
 
 സ്റ്റേറ്റ് ഓഫീസിലേക്ക്  മത്സരിക്കാതെ യുഎസ് സെനറ്റിലേക്ക് ചുവടുവയ്ക്കുന്നതിന്റെ കാരണം?
 
 യു‌എസ് സെനറ്റാണ് നമ്മൾ നേരിടുന്ന പ്രശ്നങ്ങളുടെയും പരിഹാരങ്ങളുടെയും സിരാകേന്ദ്രമെന്ന് ഞാൻ വിശ്വസിക്കുന്നു. നിലവിൽ  അങ്ങേയറ്റം ധ്രുവീകരിക്കപ്പെട്ട നിലയിലാണ് സെനറ്റ് എന്ന് നമുക്കറിയാം. ഒരു മാറ്റത്തിനായി ആരും  ശ്രമിക്കുന്നില്ല.  നമ്മുടെ രാജ്യത്തെ എപ്പോഴും പിന്നോട്ട് വലിക്കുന്ന  പ്രവണതയുണ്ട്. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനോ ഇമിഗ്രേഷൻ പരിഷ്കരണം പാസാക്കാനോ ഉദ്ദേശിക്കുന്നെങ്കിൽ, ഒരു യുഎസ് സെനറ്ററെ നമുക്ക് ആവശ്യമാണ്. രാഷ്ട്രീയരംഗത്ത് പ്രകടമായ ചലനങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ഒരു സ്ഥാനമാണ് സെനറ്ററുടേത്. 
 
വളരെ വൈവിധ്യമാർന്ന ഒരു മണ്ഡലമാണ് വിസ്കോൺസിൻ. ജനങ്ങളുടെയും നാടിന്റെയും ഏത് ആവശ്യത്തിനും ഊർജ്ജസ്വലമായി ഇടപഴകാനും  സഖ്യങ്ങൾ കെട്ടിപ്പടുക്കാനും നിയമനിർമാണം നടത്തുന്നതിനും സെനറ്റിൽ എത്തിയാലേ സാധിക്കൂ. കഴിഞ്ഞ ഒരു പതിറ്റാണ്ടായി, ഗവൺമെന്റിന്റെ എല്ലാ രാഷ്ട്രീയ തലങ്ങളിലും പ്രവർത്തിച്ചതിലൂടെ ആർജ്ജിച്ച അനുഭവപരിജ്ഞാനത്തിലൂടെ സഖ്യങ്ങൾ കെട്ടിപ്പടുക്കാനും  നിയമനിർമ്മാണത്തിലൂടെ  മാറ്റം വരുത്താനും കഴിയുമെന്ന ഉറപ്പ് എനിക്കുണ്ട്. അതു തന്നെയാണ് യു എസ് സെനറ്റിലേക്ക് മത്സരിക്കാനുള്ള ചാലകശക്തിയും.
 
 താങ്കളുടെ ക്യാമ്പയിൻ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ?
 
 ' ഡിഗ്നിറ്റി ഫോർ ഓൾ' എന്നതാണ് ക്യാമ്പയിൻ തീം. ഓരോ വ്യക്തിക്കും  വിലകല്പിക്കപ്പെടുന്ന  അന്തരീക്ഷം ഉണ്ടാകണം. സാമുദായികപരമായോ വംശീയപരമായോ സാമ്പത്തികപരമായോ ആരെയും  മാറ്റി നിർത്തരുത്. 
 
വിദ്വേഷം, വിഭജനം എന്നിവയിലൂടെ  ലാഭം കൊയ്യുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളത്. അതൊരിക്കലും ശാശ്വതമല്ല. കൂടുതൽ സഹാനുഭൂതിയും സമന്വയവുമുള്ള ഒരു രാഷ്ട്രീയ വ്യവഹാരം രൂപപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. സംശുദ്ധിയോടെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിനേ  ദീർഘകാല നിലനിൽപ്പുണ്ടാകൂ.
 
സ്റ്റീവൻ ഓലിക്കര വിസ്കോൺസിനിൽ  നിന്ന് യു.എസ. സെനറ്റിലേക്ക് മത്സരിക്കാൻ സാധ്യത തേടുന്നു
Join WhatsApp News
TRUMP VS BIDEN 2021-06-11 15:45:22
All the Best. Mar-a-Lago യിൽ ഓഡിഷൻ നടക്കുന്നതേയുള്ളു,
George Mathew, NY 2021-06-11 17:03:43
The Arrest Of Donald Trump And Bill Barr. People are calling for the arrest of former President Donald Trump and former attorney general William Barr after new bombshell report by The New York Times revealed that the Department of Justice under President Donald Trump acquired subpoenas to seize data from Democratic members of Congress and their families, including House Intelligence Committee Chair Adam Schiff (D-CA) and second-in-command Eric Swalwell (D-CA). According to The Times, Trump administration officials subpoenaed Apple for data on accounts belonging to at least two Democrats on the House Intelligence Committee, congressional aides and their family members to find who was behind the leaks of classified information. Committee officials and sources with knowledge of the inquiry told newspaper that records belonging to at least a dozen people, including House Intelligence Chairman Adam Schiff (D-Calif.), were seized in 2017 and 2018. Data that belonged to family members, including at least one minor, was also seized
Grand Jury,NY 2021-06-11 18:17:36
McConney, a senior vice president at the Trump family empire, was brought in to testify before the grand jury in recent weeks—in the same expansive probe that the Manhattan District Attorney’s Office is using to potentially indict Trump and others, as ABC reported last week.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക