Image

കുട്ടികള്‍ ഇല്ലെന്നോര്‍ത്ത് ദുഖിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍; ഗായകന്‍ വിധുവും ഭാര്യയും

Published on 10 June, 2021
കുട്ടികള്‍ ഇല്ലെന്നോര്‍ത്ത് ദുഖിച്ചിരിക്കുന്ന ദമ്പതികളല്ല ഞങ്ങള്‍; ഗായകന്‍ വിധുവും ഭാര്യയും

ഗായകന്‍ വിധു പ്രതാവും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും ചേര്‍ന്ന് ഒരുക്കിയ 'പ്രതികരണം പരിപാടി' ശ്രദ്ധേയമാവുകയാണ്. ചോദ്യങ്ങള്‍ക്ക് ദൂരദര്‍ശനിലെ പരിപാടിയുടെ ശൈലിയിലാണ് ഇവര്‍ മറുപടി നല്‍കിയത്. രസകരമായി ഒരുക്കിയ ചോദ്യോത്തര വേളയുടെ വിഡിയോ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇടം പിടിച്ചു കഴിഞ്ഞു.

ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഇരുവരും വ്യക്തമായ മറുപടി നല്‍കുന്നുണ്ട്. വീട്ടിലെ പുതിയ നായക്കുട്ടിയുടെ വിഡിയോകള്‍ ദീപ്തിയും വിധുവും പങ്കുവച്ചിരുന്നു. എന്നാല്‍ അത് തങ്ങളുടെ സ്വന്തമല്ലെന്നും ബെംഗലുരുവില്‍ താമസിക്കുന്ന തന്റെ ചേച്ചിയുടെ നായയാണെന്നും ചോദ്യത്തിനുള്ള മറുപടിയായി ദീപ്തി പറഞ്ഞു. താരദമ്പതികളുടെ വിഡിയോയിലുള്ള പോസിറ്റീവ് എനര്‍ജിയെക്കുറിച്ചു പ്രശംസിച്ചവരോട് അതു വലിയ അംഗീകാരമായി കാണുന്നു എന്ന് ഇരുവരും പ്രതികരിച്ചു.

ദീപ്തിക്കും വിധുവിനും കുട്ടികളില്ലേ എന്നു ചോദിച്ചയാള്‍ക്കും ഇരുവരും മറുപടി നല്‍കി. ഇപ്പോള്‍ തങ്ങള്‍ക്കു കുട്ടികളില്ലെന്നും എന്നാല്‍ അതോര്‍ത്തു ദു:ഖിച്ചിരിക്കുന്ന ദമ്പതികളല്ല തങ്ങളെന്നും ഇരുവരും പറഞ്ഞു. അക്കാര്യമോര്‍ത്ത് വേറെ ആരും വിഷമിക്കണ്ട എന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. ജീവിതം എപ്പോഴും ആസ്വദിക്കുകയാണെന്നും എപ്പോഴും സന്തോഷത്തോടെയിരിക്കുകയാണെന്നും ദമ്പതികള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക