കൊച്ചി: അടുത്ത കാലത്ത് ഏറ്റവും അധികം സോഷ്യല്‍ മീഡിയയില്‍ ചര്‍ചയാവുന്ന ഒന്നാണ് ക്ലബ് ഹൗസ്. ലൈവ് ഓഡിയോ ചാറ്റാണ് ക്ലബ് ഹൗസിന്റെ പ്രത്യേകത. എന്നാല്‍ അതിന് പിന്നാലെ തന്നെ പ്രമുഖരുടെ പേരില്‍ വ്യാജ ക്ലബ് ഹൗസ് അകൗണ്ടുകള്‍ തുടങ്ങുന്നതും വിവാദമായിരുന്നു. ഇപോഴിതാ താന്‍ ക്ലബ് ഹൗസില്‍ ഇല്ല എന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ഞാന്‍ അടുത്ത ദിവസങ്ങളില്‍ എന്റെ ഹൗസില്‍ മാത്രമാണ് ഉണ്ടായിരുന്നത്. ക്ലബ് ഹൗസില്‍ ഇല്ല എന്നും നടന്‍ വ്യക്തമാക്കി. അടുത്തിടെ പൃഥ്വിരാജും തന്റെ വ്യാജ ക്ലബ് ഹൗസ് അകൗണ്ടിന് എതിരെ രംഗത്ത് എത്തിയിരുന്നു.
ക്ലബ് ഹൗസിലെ വ്യാജ അകൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് നേരത്തെ സുരേഷ് ഗോപിയും, ദുല്‍ഖര്‍ അടക്കമുള്ള താരങ്ങളും രംഗത്ത് എത്തിയിരുന്നു. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ ക്ലബ് ഹൗസില്‍ ഒരു അകൗണ്ടും ആരംഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.