EMALAYALEE SPECIAL

ചൈനയുടെ സിനോഫാം കോവിഡ് -19 വാക്‌സിന്റെ ഫലപ്രാപ്തി സംശയത്തില്‍(കോര ചെറിയാന്‍)

കോര ചെറിയാന്‍

Published

on

ഫിലാഡല്‍ഫിയ, യു. എസ്. എ.:  കഴിഞ്ഞ ഡിസംബറില്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അനുവദിച്ച് അംഗീകരിച്ച ചൈനയുടെ കോവിഡ് -19 സിനോഫാം വാക്‌സിനേഷന്റെ ഫലപ്രാപ്തി ഇപ്പോള്‍ സംശയത്തിന്റെ കരിനിഴലില്‍. അനുദിനം അതിവേദനയോടെ അന്ത്യശ്വാസം വലിച്ച് അടര്‍ന്നു വീഴുന്ന ആളുകളുടെ ആശ്വാസത്തിനായി ബീജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രോഡക്റ്റ്‌സ് സുദീര്‍ഘമോ ഹൃസ്വമോ ആയ പരീക്ഷണങ്ങള്‍ക്കുശേഷം ഉല്പാദിപ്പിച്ച സിനോഫാം വാക്‌സിനെ ആദ്യമായും അടിയന്തിരമായും അംഗീകരിച്ച പേര്‍ഷ്യന്‍ ഗള്‍ഫിലെ  ബഹ്‌റിന്‍ അടക്കം പലരാജ്യങ്ങളിലും സുരക്ഷിതത്വവും ഫലപ്രാപ്തിയും കുറവായതിനാല്‍ ഫൈസര്‍ ബയോണ്‍ടെക്കിന്റെ വാക്‌സിനേഷന്‍ കൊടുക്കുവാന്‍ ആരംഭിച്ചു. ബഹ്‌റിന്റെ അണ്ടര്‍ സെക്രട്ടറി വാലിദ് കലിഫാ അല്‍-മെയ്‌നി കഴിഞ്ഞ വ്യാഴാഴ്ച പുറപ്പെടുവിച്ച വോള്‍ സ്ട്രീറ്റ് ജേണലില്‍ സിനോഫാം വാക്‌സിന്റെ രണ്ട് ഡോസും കിട്ടിയ 50 വയസ്സില്‍ അധികം പ്രായമുള്ളവരും ദീര്‍ഘകാല രോഗബാധിതരും പൊണ്ണത്തടിയുള്ളവരും 6 മാസത്തിനുശേഷം നടത്തിയ പരിശോധനയില്‍ പ്രതിരോധശക്തി കുറവായി കണ്ടതിനാല്‍ ഫൈസര്‍ ബയോണ്‍ടെക്കിന്റെ വാക്‌സിനേഷന്‍ എടുക്കുവാന്‍ തുടങ്ങി.
പല ശാസ്ത്രജ്ഞന്‍മാരും സിനോഫാം വാക്‌സിനെക്കുറിച്ച് സംശയാസ്പദമായ പല പരാമര്‍ശനങ്ങള്‍ നടത്തിയതിനെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളും ഫലപ്രാപ്തിയിലും സുരക്ഷിതത്വത്തിലും 
ഭാവം ഉള്ളതായി പറയുന്നു. അടിയന്തിരമായി സിനോഫാം വാക്‌സിന്‍ ഷോട്ട് എടുക്കുവാനുള്ള  ഡബ്ല്യു. എച്ച്. ഒ. യുടെ അനുമതി പുറപ്പെടുവിച്ചശേഷം ആഴ്ചകള്‍ക്കുള്ളില്‍തന്നെ ബഹറിന്റെ അവജ്ഞാ പ്രസ്താവന ഇന്‍ഡ്യ യടക്കം ലോകരാജ്യങ്ങളെ ഇപ്പോള്‍ ചിന്താകുഴപ്പത്തില്‍ ആക്കി. പകുതിയിലധികം ബഹ്‌റിന്‍ ജനതയില്‍ ചൈനയുടെ സിനോഫാം വാക്‌സിന്‍തന്നെ കുത്തിവയ്പ് നടത്തിയെങ്കിലും പുതിയതായുണ്ടാകുന്ന കോവിഡ് -19 ന്റെ വര്‍ദ്ധനവിന് യാതൊരു പരിമിതിയും കാണുന്നില്ല.
കോവിഡ്-19 ന്റെ അനിയന്ത്രിതമായ വര്‍ദ്ധനവിനെത്തുടര്‍ന്ന് ബഹ്‌റിന്‍ രണ്ടാഴ്ച ലോക്ഡൗണ്‍ നടത്തിയെങ്കിലും കഴിഞ്ഞ വ്യാഴാഴ്ച 1940 പുതിയ  കേസുകള്‍ ഉണ്ടായിരുന്നു. 16 ലക്ഷം ജനങ്ങളുള്ള ബഹ്‌റിനില്‍ 2,40,000 കൊറോണ വൈറസ് രോഗബാധിതരും ആയിരത്തിലധികം മരണവും ഉണ്ടായി. ബഹ്‌റിനിലും യൂണൈറ്റഡ് അറബ് എമിറേറ്റ്‌സിലും സിനോഫാമിന്റെ രണ്ട് ഡോസ് കിട്ടിയവര്‍ പ്രതിരോധനശക്തി കുറവായതിനാല്‍ മൂന്നാംഡോസ് എടുക്കുവാന്‍ തുടങ്ങി.
മലയാളികള്‍ അടക്കമുള്ള ബഹറിന്‍ ജനതയ്ക്ക് പ്രത്യേക ആപ്പിലൂടെ വാക്‌സിനേഷന്‍ ഷോട്ട് എടുക്കുവാനുള്ള സംവിധാനം സജ്ജമാണ്. സിനോഫാമോ, ഫൈസര്‍ ബൈയോ-എന്‍ ടെക്കിന്റെ വാക്‌സിനേഷന്‍ എടുക്കുവാനുള്ള വ്യക്തി സ്വാതന്ത്ര്യം ഉണ്ടെങ്കിലും അനാരോഗ്യരേയും വൃദ്ധതയില്‍ എത്തിയവരേയും  അപകടസാദ്ധ്യത കുറവായ ഫൈസര്‍തന്നെ എടുക്കുവാന്‍ പ്രേരിപ്പിക്കുന്നു. സിനോഫാം വാക്‌സിന്‍ ഉല്പാദകരായ ചൈനീസ് ശാസ്ത്ര സമൂഹത്തിന്റെ വ്യാഖ്യാപനം ഇതുവരെ ലഭിച്ചിട്ടില്ല.
ചൈന ആദ്യമായി നിര്‍മ്മിച്ച സിനോഫാം വാക്‌സിനേഷന്റെ സംഭരണം ലളിതമാണ്. വാക്‌സിനേഷന്‍ വൈലില്‍ പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കറിന് നിറഭേദം സംഭവിച്ചാല്‍ വാക്‌സിന്‍ ചൂടുള്ള അന്തരീക്ഷത്തില്‍ സൂക്ഷിച്ചതായി മനസിലാക്കി പ്രതിരോധന ശക്തിയും സുരക്ഷിതത്വവും കുറഞ്ഞതായി മനസ്സിലാക്കുവാന്‍ സാധിയ്ക്കും.
ഗള്‍ഫ് രാജ്യങ്ങളടക്കം ഏതാനും ആഫ്രിക്കന്‍ രാജ്യങ്ങളിലും ചിലിയിലും  സിനോഫാം വാക്‌നേഷന്‍ എടുത്ത പലരിലും കോവിഡ് -19 മഹാമാരി പടര്‍ന്നു പിടിച്ചതായി വാഷിംങ്ഡണ്‍ പോസ്റ്റ്  റിപ്പോര്‍ട്ടു ചെയ്തു. ലോകരാജ്യങ്ങളില്‍ അതിക്രൂരമായി കൊറോണ വൈറസ് പടര്‍ന്നുപിടിയ്ക്കുമ്പോള്‍ ഏക പ്രതിവിധി സംവിധാനമായ വാക്‌സിനേഷന്‍ കിട്ടുവാന്‍വേണ്ടി വ്യക്തിപരമായും രാജ്യാന്തര തലത്തിലും ആശ്രാന്ത പരിശ്രമം നടത്തുന്ന സാഹചര്യത്തില്‍ സിനോഫാമിന്റെ പ്രതിരോധ ശക്തി കുറവാണെങ്കിലും തത്ക്കാലം ആശ്വാസ ജനകമാണ്. സിനോഫാം ഷോട്ടിന്റെ  പ്രയോജനം ഗണ്യമായ രീതിയില്‍ ആശങ്കാജനകമാണെങ്കിലും ഒരു പരിധിവരെ ഈ തരുണത്തില്‍ സഹായകരമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ കഠിനാദ്ധ്വാനത്തിലൂടെ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ വാക്‌സിനും ഓക്‌സ്‌ഫൊര്‍ഡ്/ആസ്ട്രാസെനേക്കയുടെ  കോവിഷീല്‍ഡ് വാക്‌സിനും ഇപ്പോള്‍ ഇന്‍ഡ്യയില്‍ കൊടുക്കുന്നു.  സമീപഭാവിയില്‍തന്നെ റഷ്യയിലെ ഗമാലിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ ഗവേഷണസംഘം നിര്‍മ്മിച്ച സ്പുട്ട്‌നിക്ക് -വി വാക്‌സിനേഷന്‍ ഷോട്ടുകളും മുറപ്രകാരമുള്ള പരീക്ഷണങ്ങള്‍ക്കുശേഷം ഇന്‍ഡ്യന്‍ ജനതയ്ക്ക് ലഭിയ്ക്കും.

139 കോടിയിലധികം ജനനിബിഡമായ മഹാഭാരതത്തില്‍ ജൂണ്‍ 4 വരെയുള്ള ഗവര്‍മെന്റ് റിപ്പോര്‍ട്ടാനുസരണം 22 കോടി 60 ലക്ഷം ഡോസ് കോവിഡ് 19 വാക്‌സിനേഷന്‍ കൊടുത്തതില്‍ രണ്ടുഡോസും കിട്ടിയവര്‍ 4 കോടി 46 ലക്ഷം. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ ഡോസ് കിട്ടിയവര്‍ വെറും 3.3 ശതമാനം മാത്രം ഭീകരമായ ഈ പകര്‍ച്ച വ്യാധിയുടെ മുഖ്യനിവാരണമാര്‍ഗ്ഗം വാക്‌സിനേഷന്‍ മാത്രം ആയതിനാല്‍ ഇന്ത്യയടക്കം എല്ലാ ലോക രാഷ്ട്രങ്ങളില്‍നിന്നുമുള്ള നിശേഷ നിര്‍മ്മാര്‍ജ്ജനം എപ്പോള്‍ എന്ന പ്രവചനം അസാദ്ധ്യമാണ്.
ഇന്‍ഡ്യന്‍ നേതൃത്വം സൗഹൃദത്തിനുവേണ്ടി ചൈനയില്‍നിന്നും സിനോഫാം വാക്‌സിന്‍ ഇറക്കുമതി ചെയ്ത് സ്വന്തം പൗരന്മാരെ ബലികൊടുക്കുകയില്ലെന്ന് പ്രത്യാശിക്കാം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അപ്പ പറഞ്ഞ കഥകള്‍ (1.അപ്പനും രണ്ടു മക്കളും :ബി ജോണ്‍ കുന്തറ)

കർക്കിടകം നൽകുന്ന പാഠങ്ങൾ (ലതികാ ശാലിനി,രാമായണ ചിന്തകൾ 14)

രാമായണത്തിലെ സീതയും ആധുനിക സ്ത്രീകളും (രാമായണമാസം -ചില രാവണചിന്തകൾ -1: സുധീർ പണിക്കവീട്ടിൽ)

ഐ.പി.സി. 124-എ: പൂച്ചയ്ക്ക് ആര് മണികെട്ടും? (ദല്‍ഹി കത്ത് : പി.വി.തോമസ് )

സ്മാരകങ്ങളുടെ നാട്ടിൽ (ഹംപിക്കാഴ്ചകൾ 1: മിനി വിശ്വനാഥൻ)

സന്ദേഹകാവ്യങ്ങൾ (മായ കൃഷ്ണൻ, രാഗമഥനങ്ങൾ -5)

മനുഷ്യനന്മയ്ക്കു വേണ്ട തത്വങ്ങളും സാരോപദേശങ്ങളും (രാജീവ്  പഴുവിൽ, ന്യൂജേഴ്സി, രാമായണ ചിന്തകൾ 13)

ഇനിയില്ല, കരടിവേട്ട (ജോര്‍ജ് തുമ്പയില്‍)

ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത

ഇവിടം സ്വര്‍ഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല (നര്‍മ്മ രാഷ്ട്രീയലേഖനം: സാം നിലമ്പള്ളില്‍)

ഞാൻ കണ്ട രാമായണം (രാമായണ ചിന്തകൾ 12: ഷക്കീല സൈനു കളരിക്കൽ)

നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)

രാമായണത്തിലെ സഹോദര സ്‌നേഹം (രാമായണം - 4: വാസുദേവ് പുളിക്കല്‍)

THE UNSUNG HEROINE (Prof. Sreedevi Krishnan)

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

രാമായണ പുണ്യം (രാമായണ ചിന്തകൾ 10: അംബിക മേനോൻ)

വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

എന്നാ പിന്നെ അനുഭവിച്ചോ! ട്ടോ! (രാജു മൈലപ്ര)

പ്രാഗ് -പുരാതന നഗര ഭാഗങ്ങൾ (ബൊഹീമിയൻ ഡയറി-2 ഡോ. സലീമ ഹമീദ്)

വോട്ടവകാശം അടിച്ചമർത്തൽ (സി. ആൻഡ്രുസ്)

സീതായനം കൂടിയാണ് രാമായണം (രാമായണചിന്തകൾ-9: രാജി പ്രസാദ്)

മുലയൂട്ടലും മ്യൂച്ചലിസവും (മുഹമ്മദ്‌ ഷഹബാസ്)

ഒരു അവാര്‍ഡ് കഥ: അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി.ടി പൗലോസ്-ആഴത്തിലുള്ള ചിന്തകള്‍)

ട്രാൻസ് ജെൻഡർ: സമൂഹത്തിന്‌ കൗൺസിലിംഗ് വേണം ( ഡോ.ഗംഗ.എസ്)

രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)

മരണത്തിന് ശേഷമാണ് മനസിലാക്കിയത് ഞാൻ എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)

പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)

View More