Image

വികൃതി വരുത്തിവെച്ച വിന (ബാല്യകാല ഓർമ്മകൾ 3: ഗിരിജ ഉദയൻ)

Published on 07 June, 2021
വികൃതി വരുത്തിവെച്ച വിന (ബാല്യകാല ഓർമ്മകൾ 3: ഗിരിജ ഉദയൻ)

ഞാൻ അഞ്ചാം ക്ളാസ്സിൽ പഠിക്കുമ്പോൾ എഴുതിയ കവിത. മയിൽപീലിയും, മഞ്ചാടിക്കുരുവും, എന്റെ പഴയകാല ഫോട്ടോയും (5 ൽ പഠിക്കുന്ന സമയത്തെ ) എന്റെ മാഷന്മാരെയും എല്ലാം ഇന്നു ഞാൻ കണ്ടു എന്റേ സ്വപ്നത്തിൽ.ഒരു പാട് സന്തോഷത്തോടെ ഞാൻ ഇതിവിടെ കുറിക്കുന്നു.....

ഓണം

ഓണം വന്നു ഓണനിലാവിൽ
ഓണപൂക്കൾ നീളെ നിരന്നു.
അത്തം തൊട്ടുത്രാടം വരെ
മുറ്റത്തു പൂവിട്ടലങ്കരിച്ചു ..
കുട്ടികളെല്ലാരും ഒത്തുചേർന്നു
പന്തുകളിയായി നീളേ ..
മുറ്റത്തിരിക്കുന്ന തൃക്കാക്കരപ്പന്
മുറ്റിയ സന്തോഷത്തോടെയച്ഛൻ
പൂവട നേദിച്ചു, പൂക്കളുമർപ്പിച്ചു ,
സദ്യവട്ടങ്ങളും നിരത്തി വെച്ചു .

ഈ ചെറിയകുട്ടി വലിയ ഒരു കുരുത്തക്കേട് ഒപ്പിച്ചൊരു ദിവസ०. അമ്മയുടേ കയ്യിൽ നിന്നു० പെൻസിലുവാങ്ങാൻ 10 പൈസ മേടിച്ചു. സ്കൂളിന്റേ അടുത്തുളള കടയിലെത്തിയപ്പോൾ ഗ്ലാസ് ബോട്ടിലിലിരിക്കുന്ന കടലമിട്ടായി എന്നേ വാങ്ങൂ എന്നു പറഞ്ഞു എന്നേ നോക്കിയൊരു കണ്ണിറുക്കൽ. വായിലൂടേ കപ്പലോടിയ താമസ० കടലമിട്ടായി വാങ്ങി. ബാക്കി 5 പൈസക്ക് ബലൂണു० വാങ്ങി. ആദ്യത്തെ പിരീഡ് പാവ०പാവ० എന്റേ പ്രിയപ്പെട്ട ക്ലാസ്ടീച്ചർ ശാന്തകുമാരി ടീച്ചറുടേയാണ്. ഹോ പിൻബഞ്ചിലിരുന്നാലു० ടീച്ചറൊന്നു० പറയൂല. പിൻ ബഞ്ചിൽ ഞങ്ങൾ ജഹപോക്കിരികൾ ഇരുന്ന് ബലൂൺ വീർപ്പിച്ചു. ഏതൊഒരു കുസൃതി കുരങ്ങൻ പെൻസിൽകൊണ്ട് ബലൂണിനൊരുകുത്ത്.ഡാ०ന്ന് പറഞ്ഞൊരു ശബ്ദം. ബലൂൺ പൊട്ടി. എന്തൊ ഭാഗ്യ० ടീച്ചർ പുറത്തേക്കു പോയ സമയത്താണ് കലാപരിപാടി നടന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് ബലൂൺ പൊട്ടിനേ പൊള്ള० ഉണ്ടാക്കി കളിക്കുന്ന സമയത്ത് പൊള്ള० പൊട്ടിയതു० അതിനകത്തേ ബാക്കി ബലൂൺ കാണാനില്ല. എവിടേപോയി എന്നു ചിന്തിക്കുന്നതിനു മുന്നേ എന്റേ ദുഷ്മൻ (ശത്രു) രത്നകുമാരി പറയുന്നു ബാക്കി ബലൂൺ പൊട്ട് ... ...
 
എന്നേ ചൂണ്ടി പറഞ്ഞു ഈ കുട്ടിയുടേ തൊണ്ടയിൽ ഒട്ടിയിട്ടുണ്ടാവു०ന്ന്. പിന്നേ അവൾ തുടങ്ങി ബലൂൺ തൊണ്ടയിൽ പോയി ഒരുപാടുപേര് മരിച്ചിട്ടുണ്ട്. അവളറിയുന്ന ആരുടേയൊക്കേയോ പേരുകൾ. ഈ കുട്ടി ഇപ്പോൾ മരിക്കു०. ഒരു ദാഷീണ്യവുമില്ലാതേ എന്നേ മരണത്തിനു വിട്ടുകൊടുക്കുന്ന കൂട്ടുകാരിയേ നോക്കി  ഞാനുറക്കേ കരയാൻ തുടങ്ങി.പാവ०ടീച്ചർ ന്റേ തൊണ്ടയിൽ കയ്യിട്ട് ബലൂണ് പൊട്ട് തപ്പോട് തപ്പ്. ആ തപ്പലോടു കൂടി എന്റേ തൊണ്ട ഒരു വഴിക്കായി. പിന്നീട് സേതുമാഷു० ഉണ്ണികൃഷ്ണൻ മാഷു० കമലടീച്ചറു० ഭാഗീരതിടീച്ചറു० ഓടി എത്തി. പഴ० വിഴുങ്ങിയു० ചോറുരുള വിഴുങ്ങിയു० ബലൂൺ പൊട്ടിനെ തുരത്താൻ നോക്കുന്തോറു०" മരണമെത്തുന്ന നേരത്ത് ഞാനെന്റേ കുസൃതിയേ പഴിച്ചു. എനിക്ക് ജീവൻ തന്നാൽ ഇനി ഒരിക്കലും ബലൂൺ കൈകൊണ്ടു തൊടില്ലെന്ന് കാളികാവിലമ്മയോട് കേണപേഷിച്ചു. ഏതോ വിരുതൻ ഇതിനിടയിൽ ഹെഡ്മാഷേ അറിയിച്ചു. മോഹൻദാസ്മാഷ് എന്നുകേട്ടാൽ സ്കൂളിലേ ചുമരുകൾക്കു० ബോർഡിനു० ചോക്കിനു० എന്നുവേണ്ട എല്ലാ തല്ലിപ്പൊളി ചങ്ക്കൾക്കു०,ചക്കികൾക്കു०  പേടിയാണ്. .കയ്യിൽ സദാസമയ० ചൂരൽ. തിളങ്ങുന്ന കഷണ്ടി,  കക്ഷത്തൊരു കറുത്ത ബാഗ്. ഇതാണ് ഹെഡ്മാഷ് എന്നു പറയുന്ന കണക്കുമാഷ്.
 
എന്താടാ, നിനക്കാരേയു० പേടിയില്ലേ ചോദിക്കലു० അടിയു० കഴിയുമ്പോഴേക്കു० അറിയാതേ ഏതു കുരുത്തക്കേടുകാണിക്കുന്ന ധൈര്യവാനു० പറഞ്ഞു പോകു० പേടിയുണ്ടേ എന്ന്. ആ മാഷാണ് കണ്ണുരുട്ടി ഈ പാവ० കുട്ടിയേ നോക്കുന്നത്. കാര്യ० കേട്ടതിനുശേഷ० ഒരുനുകമ്പയു० ഇല്ലാതേ കൈനീട്ടടീ എന്നൊരാക്രോശ०. രണ്ടടി പാവ० കുഞ്ഞികയ്യിൽ. വെള്ളോലിയിലേ ഗോപികൃഷ്ണനേ കാണട്ടേ നിന്റേ കുരുത്തക്കേടുകൾ പറയുന്നുണ്ട് എന്നഭീഷണിയു०. എന്റേ ഏട്ടനാണ് ഇനി മുത്തച്ഛനോട് പറഞ്ഞു ഏട്ടനു० എന്നേ തല്ലുകൊള്ളിപ്പിക്കു० എന്നുറപ്പായി. ആ ദിവസ० ഞാൻ എന്റേ മുഖ०തന്നേയാണ് കണികണ്ടത് എന്നെനിക്കുറപ്പായി. ബലൂണിന്റേ വേദനയേക്കാൾ കൈയ്യിലേ ചുവപ്പുകളറിൽ നോക്കി വേദനകൊണ്ട് പുളയുന്ന എന്റേ കയ്യിൽ എന്റേ പ്രിയപ്പെട്ട സേതുമാഷ് തണുത്ത വെള്ളം ഒഴിച്ചു തന്നു. കമലടീച്ചർ സാരിതലപ്പുകൊണ്ടു കണ്ണുനീരു തുടപ്പിച്ചു.
 
വീട്ടിലെത്തി. അതുവരേ മരിച്ചില്ല. തൊണ്ടയിലു० കയ്യിലു० വേദന, ഗോപിയേട്ടൻ രാത്രി വീട്ടിൽ വന്നപ്പോഴേക്കു० എനിക്ക് ചുട്ടുപൊള്ളുന്ന പേടിപ്പനി പിടിച്ചിരുന്നു. കീരി ഇന്നു സ്കൂളിൽ കുരത്തക്കേടു ചെയ്ത കാര്യ० എല്ലാവരുടേ ചെവിയിലു० എത്തി. നല്ലപനിയായ എന്നേ പിറ്റേദിവസ० ചെറുപ്പുളശ്ശേരി ഡോക്ടർ ശാന്തകുമാറിനേ കാണിച്ചു.എക്സറേ എടുത്തു. ബലൂൺ പൊട്ടില്ല ചങ്കിൽ . അതിനുപകര० ശാന്തകുമാരിടീച്ചറുടേയു० സേതുമാഷിന്റേയു० സ്നഹത്തിൽ പൊതിഞ്ഞ നഖക്ഷതങ്ങളുണ്ടായിരുന്നു. ആയുസ്സെനിക്ക് ഒരുപാടുണ്ടെന്നു० എന്നേ തോൽപ്പിക്കാൻ ആവില്ലെന്നു० മനസ്സിലായതുകൊണ്ടു० പിന്നീട് ഞാനു० രത്നകുമാരിയു० ഒരമ്മപെറ്റമക്കളെപ്പോലേ ചങ്ക് സൂഹൃത്തുക്കളായി.
 
എന്റേ കല്യാണത്തിന് മോഹനൻ മാഷ് മുന്നിലുണ്ടായിരുന്നു കയ്യിൽ ചൂരലില്ലാതേ അനുഗ്രഹിക്കാൻ.  മാഷ് എന്റേ ഭർത്താവിന്റേ ബന്ധുവാണ് എന്ന സത്യ० പിന്നീടാണ് ഞാനറിഞ്ഞത്. മാഷിന്റേ വീട്ടിൽപോയപ്പോഴു० വളരേ സ്നേഹത്തോടേ അഭിമാനത്തോടെയാണ് എന്നേകുറിച്ച് എല്ലാവരോടു० പറഞ്ഞത്. മാഷിന്റേയു० മുത്തച്ഛന്റേയു० ഒക്കേ അടികൊണ്ടു വളർന്നതിനാലാവാ० ഞാനൊക്കേ ജീവിത० പഠിച്ചത്. 😍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക