Image

വൈറസ് കാലം (കവിത: ഫൈസൽ മാറഞ്ചേരി)

Published on 07 June, 2021
വൈറസ് കാലം (കവിത: ഫൈസൽ മാറഞ്ചേരി)
ക്ഷമയുടെ
നെല്ലിപടികൾ
കണ്ടൊരു
പൊട്ടകിണറായി
മനമിപ്പോൾ

മഴയിൽ കുതിർന്നൊരു
ചളിപുരണ്ടൊരു വഴിപോലായി
ജീവിതവും ഇന്നിപ്പോൾ

മരുഭൂമിയിൽ തേടും വെള്ളം പോലെ കിട്ടാകനിയായി
സന്തോഷം, ഇടക്കൊരു തുള്ളി പെയ്യാതെ പോകും കാർമേഘം

കടലിൽ ചേരാൻ മോഹിച്ചൊരു പുഴയായ് മണലിൽ ചത്തു കിടപ്പു കളിവഞ്ചി

ചിന്തകൾ കൂടുകൾ കെട്ടിയ മനസ്സിൽ നിന്നും കേൾക്കുന്നുണ്ടൊരു കുറുകൽ

വറ്റി വരണ്ടൊരു തൊണ്ടയിൽ നിന്നും കേട്ടൊരു രോദനമായി പേനയിൽ നിന്നും സ്കലിച്ചു കിടപ്പു വാക്കൊരെണ്ണം

വാക്കും നോക്കും കണ്ടാൽ അഭിമാനി
ചായ കുടിക്കാൻ കാൽ കാശില്ലാത്തൊരു മുതലാളി

കാലം ഇത് വല്ലാത്തൊരു കാലം പുറത്തൊന്നിറങ്ങണമെങ്കിൽ കയ്യിൽ വേണം കടലാസ് ഇല്ലേൽ പോലീസ് നൽകും ഇണ്ടാസ്

അരികെ നിന്നവർ
അകലെ കണ്ടാൽ ഓടിമറയും  വായും മൂക്കും
കണ്ടില്ലെങ്കിലും കണ്ണുകൾ നോക്കി സഞ്ചാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക