Image

ചിരിതേടുന്ന ആശുപത്രികൾ ( കവിത: ഗഫൂർ എരഞ്ഞിക്കാട്ട്)

Published on 05 June, 2021
ചിരിതേടുന്ന ആശുപത്രികൾ ( കവിത: ഗഫൂർ എരഞ്ഞിക്കാട്ട്)
പിറവി തുടക്കവും ജീവൻ ഒടുക്കവും
കണ്ടു തഴമ്പിച്ച ഭിഷഗ്വരൻ

അതിനിടയിലെപ്പൊഴോ  പലവുരു കാണുന്നു
മർത്യന്റെ ജീവൻ നിലനിൽപിനായ്  

സന്ദർശകർക്കവിടെ സന്തോഷമാകില്ല
പലരും വരുന്നത് ഭീതിയിലായ്

വഴിപാട് നേർച്ചകൾ നേർന്ന് കൊണ്ടൊരു -
കുഞ്ഞി കാലിനായ് പ്രാർത്ഥിച്ച് ഉരുകിടുന്നോർ

പിറവിക്ക് മുന്നേ കൊലക്കത്തിവെച്ചു -
കൊണ്ടൊരു  ജന്മം അവിടെ തടഞ്ഞിടുന്നോർ

ഒരുദൈന്യ മുഖവുമായ് ഓടിവരുന്നവർ
ആഡംബരത്തിന്റെ മറുവശവും .

ഒരുവേള ശുശ്രുഷാ കേന്ദ്രമാണെങ്കിലത്‌
മറുവേള വ്യാപാര കേന്ദ്രമാവും ..

അവിടുത്തെ പൂക്കളേം
പൂന്തോപ്പിനേം  -
തഴുകി ഒഴുകുന്ന കാറ്റുകൾ ആർക്കുവേണം .

പൂക്കളെ തഴുകുന്ന കാറ്റിനുപോലും
മരുന്നിന്റെ ഗന്ധം വമിച്ചതാകാം  .

വൈരുധ്യമായ ഈ രോഗ വരാന്തയിൽ
ചിരിയോടെ ആതുര സൗധങ്ങളും .


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക