Image

ഇത്തിരിവെട്ടത്തിന്റെ ജന്മി (കവിത: ആറ്റുമാലി)

Published on 04 June, 2021
ഇത്തിരിവെട്ടത്തിന്റെ ജന്മി (കവിത: ആറ്റുമാലി)
നില്‍ക്കുന്നേടത്ത് നിന്നാല്‍
മരണം ഉറപ്പാണ്.
വാളിന്റെ രൂപത്തില്‍,
വെടിയുടെ, പൊട്ടിത്തെറിയുടെ,
അഗ്നിജ്വാലയുടെ, രൂപത്തില്‍
മരണം തേടിയെത്തും!
എങ്ങനെയും രക്ഷപെടുക:
മനസില്‍ ആ ചിന്തമാത്രം!
ഏതു വഴിക്ക് പോകണം;
എങ്ങോട്ടേക്ക് പോകണം?
എങ്ങാനും എത്തിച്ചേരുമോ?
ആരാനും അഭയം തരുമോ?
വ്യക്തമായ ഒരു രൂപവുമില്ല;
ഒന്നും ചിന്തിച്ചുറച്ചിട്ടില്ല.
എവിടെയും ഇരുളാണ്!
മേഘാവൃതമായ ആകാശം.
ഒളിവില്‍ പോയ നക്ഷത്രങ്ങള്‍!
വഴി കാണാന്‍ മറ്റൊരു വഴി?
ഒരു അഭയാര്‍ത്ഥി സൂര്യോദയം
സ്വപ്നം കണ്ടുകൂടാ:
ഒരു പൂര്‍ണ്ണചന്ദ്രനായി
കാത്തിരുന്നു കൂടാ!
ഉള്ളിന്നുള്ളിലെ ഇത്തിരിവെട്ടത്തില്‍
അടുത്ത ചുവടുറപ്പിക്കാനായെങ്കില്‍!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക