Image

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

സ്വന്തം ലേഖകൻ Published on 28 May, 2021
പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ്  ജോർജി വർഗ്ഗീസ്
ഒരു പിറന്നാൾ ദിനം കൂടി കടന്നു പോകുമ്പോൾ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗീസിന് ഒരു വയസു കൂടി കൂടുകയല്ല, ഒരു വയസ് കുറയുകയാണ്. ഇതിന് കാരണം എന്നും ചെറുപ്പമായിരിക്കാനും, ചുറുചുറുക്കോടെ വിഷയങ്ങളെ കാണുവാനും, അവതരിപ്പിക്കുവാനും, കഴിയുന്ന നേതൃത്വ പരതയുള്ള അമേരിക്കൻ മലയാളി സംഘടനാ നേതാവാണ് ജോർജി വർഗ്ഗീസ്.

ഫൊക്കാനാ പ്രസിഡൻ്റായി ചുമതലയേറ്റതു മുതൽ തൻ്റെ പ്രവർത്തനങ്ങൾ കൊണ്ട് അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയ്ക്ക് ഏത്  പ്രതിസന്ധി ഘട്ടത്തിലും ഊർജ്ജസ്വലതയോടെ നിലനിൽക്കുവാനും വളരുവാനുമുള്ള നിർണ്ണായക അവസരം ഉണ്ടാക്കിക്കൊടുത്ത വ്യക്തിത്വമാണ് ജോർജി വർഗീസ് .

പ്രസിഡന്റെന്ന നിലയിൽ ഭിന്നിച്ചു നിന്ന ഒരു ചേരിയെ   ഫൊക്കാനയുടെ ഭാഗമാക്കുന്നതിൽ വിജയിച്ചു.  മുൻനിര നേതാക്കൻമാരെയും, കുറച്ചു കാലമായി ഫൊക്കാനയിൽ നിന്ന് അകന്നു നിന്ന പ്രവർത്തകരേയും പുതിയ തലമുറയിലെ പ്രവർത്തകരേയും വിവിധ പ്രവർത്തനങ്ങളിലൂടെ ഫൊക്കാനയുടെ ഭാഗമാകുവാനും കഴിഞ്ഞു. വിശേഷിച്ച് വീട്ടമ്മമാർ, യുവജനങ്ങൾ, കലാപ്രതിഭകൾ ,പ്രൊഫഷണലുകൾ തുടങ്ങിയവരെ ഫൊക്കാനയിലെത്തിച്ച് പ്രവർത്തനം ശക്തമാക്കി.  കോ വിഡ് സാഹചര്യത്തിൽ സൂം പോലെയുള്ള വിർച്വൽ പ്ലാറ്റ്ഫോം സംഘടനാ പ്രവർത്തനത്തിൻ്റെ ഭാഗമാക്കുകയും അതിൽ പരിപൂർണ്ണ വിജയത്തിലെത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.

2020 ഡിസംബർ 19 ന് ഉദ്ഘാടനം ചെയ്യപ്പെട്ട 2020-22 ലെ പ്രവർത്തന പരിപാടികൾക്ക് തുടക്കം കുറിക്കുമ്പോൾ ഇതിനോടകം ഇരുപത്തിയഞ്ചിലധികം  ജനോപകാരപ്രദങ്ങളായ പരിപാടികൾക്ക്  ജോർജി വർഗ്ഗീസ് നേതൃത്വം വഹിച്ചു കഴിഞ്ഞു. അമേരിക്കയിലുടനീളം ഫൊക്കാനയുടെ വനിതാ ഫോറത്തിന് കീഴിൽ 150 വനിതകളുടെ കൂട്ടായ്മ ,കേരളത്തിലെ ഭിന്നശേഷിക്കാരായ നൂറിലധികം കുട്ടികളെ ഏറ്റെടുത്ത് പ്രൊഫ. ഗോപിനാഥ് മുതുകാടുമായി ചേർന്ന് ആ കുട്ടികളെയും അവരുടെ കുടുംബങ്ങളേയും പുനരധിവസിപ്പിക്കുന്ന പദ്ധതി,കേരളത്തിലെ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന  എറണാകുളത്തെ രാജഗിരി ഹോസ്പിറ്റൽ ശൃംഖലയുമായി സഹകരിച്ചു മെഡിക്കൽ കാർഡ് പ്രോഗ്രാം, കേരളത്തിൻ്റെ കോവിഡ് പ്രതിരോധത്തിന് കഴിഞ്ഞ ദിവസം കൈമാറിയ സഹായം വരെയുള്ള  പ്രവർത്തനങ്ങൾക്ക് എല്ലാ സംഘടനാ പ്രവർത്തകരേയും ചേർത്തു പിടിച്ച് നേതൃത്വം നൽകുവാൻ സാധിച്ചത്. ഫൊക്കാനയുടെ വളർച്ചയ്ക്കൊപ്പം എന്നും നിലനിൽക്കുവാൻ സന്മനസുള്ള ഒരു നേതാവിൻ്റെ കളങ്കമില്ലാത്ത മനസുള്ളതുകൊണ്ടാണെന്ന് നമുക്ക് തിരിച്ചറിയാം .

വരും നാളുകൾ ഫൊക്കാനയുടെ വളർച്ചക്കും , ജനോപകാരപ്രദങ്ങളായ പരിപാടികൾ കൊണ്ട് സമൃദ്ധമാക്കുവാനും  ഫൊക്കാനാ പ്രസിഡൻ്റ് എന്ന നിലയിൽ ജോർജി വർഗീസിൻ്റെ പ്രവർത്തനങ്ങൾക്കും, നേതൃത്വത്തിനും സാധിക്കട്ടെ എന്നും ആശംസിക്കുകയും പിറന്നാൾ ദിനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് കോവിഡ് പ്രതിരോധ സഹായങ്ങൾ എത്തിക്കുന്നതിൽ ശ്രദ്ധ നൽകുകയും ചെയ്ത നന്മ മനസിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.
Join WhatsApp News
മോനച്ചൻ 2021-05-28 18:13:43
എന്റെ പൊന്നോ..... ആരും ഇതുവരെ ചെയ്യാത്ത കാര്യങ്ങളാവും ഞാൻ നടപ്പിലാക്കുക എന്നും പറഞ്ഞു ഫൊക്കാന പ്രസിഡന്റ് ആയപ്പോൾ ഇത്രയും അങ്ങോട്ട് ഒട്ടും പ്രതീക്ഷിച്ചില്ല. ജന്മദിനാംശംസകൾ
Kumar 2021-05-29 01:43:16
സാർ എന്റെ അറിവിൽ ഫൊക്കാനക്കു ഇപ്പോള് 3 പ്രസിഡന്റ് ആണ് ഉള്ളത്.ഇദ്യത്തിന്റെ ഫൊക്കാന ഏതാണ്
Rajeev 2021-05-31 12:40:04
Happy birthday dear Georgie Varghese
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക