Image

കെ.പി.എ ബഹ്‌റൈൻ കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു 

Published on 23 May, 2021
കെ.പി.എ ബഹ്‌റൈൻ കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു 

ബഹ്‌റൈൻ : ആഗോളതലത്തിൽ ഗുരുതരമായ ആഘാതം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടുന്നതിന്  വാക്‌സിനേഷനുമായി ബന്ധപ്പെട്ട സംശയ ദൂരീകരണം ലക്ഷ്യമിട്ടുകൊണ്ട്  കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ്  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 

ഓണലൈൻ ആയി സംഘടിപ്പിച്ച സെമിനാർ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ്  പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് സൽമാനിയ ആശുപത്രി എമർജൻസി വിഭാഗം തലവൻ ഡോ.പി. വി. ചെറിയാൻ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചു. ഹിദ്ദ് ഏരിയ കോ-ഓർഡിനേറ്റർ അനൂബ് തങ്കച്ചൻ നിയന്ത്രിച്ച യോഗത്തിന്, ഏരിയ ട്രഷറർ സ്മിതീഷ് സ്വാഗതവും ഏരിയ സെക്രട്ടറി സജി കുളത്തിങ്കര നന്ദിയും ഏരിയ കോ-ഓർഡിനേറ്റർ റോജി ജോൺ ആശംസകളും അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക