Image

ലാൽ കെയെർസ് ബഹ്‌റൈൻ  പന്ത്രണ്ടാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published on 21 May, 2021
ലാൽ കെയെർസ് ബഹ്‌റൈൻ  പന്ത്രണ്ടാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്‌റൈൻ: പദ്മഭൂഷൺ മോഹൻലാലിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈൻലാൽ കെയെർസ് 2021 മെയ് 21ന്  സൽമാനിയ ഹോസ്പിറ്റലിൽ വച്ച്, കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 65- ഓളം പേർ രക്തദാനം നടത്തി. ലാൽ കെയെർസ് പ്രസിഡന്റ് ഫൈസൽ എഫ്. എം , സെക്രട്ടറി ഷൈജു കമ്പ്രത്ത്, ചാരിറ്റി കൺവീനർ തോമസ് ഫിലിപ്പ് , വൈസ്  പ്രസിഡന്റ് ടിറ്റോ ഡേവിസ് , രതിൻ തിലക്, സജീഷ് പന്തളം , വൈശാഖ് , വിഷ്ണു, രഞ്ജിത്, ജിതിൻ, ബിനു ഡി തോമസ്, ജെയ്സൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലാൽകെയെർസ്  കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, ബ്ലഡ് ഡോണർസ് കൺവീനർ മണിക്കുട്ടൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.  
ലാൽ കെയെർസ് ബഹ്‌റൈൻ  പന്ത്രണ്ടാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക