Image

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

Published on 16 May, 2021
ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)
ആഫ്രിക്കയുടെ    തെക്കുഭാഗത്തുള്ള   കലഹാരി മരുഭൂമിക്കടുത്ത ഖൂട്സെ( khutse)പ്രധാനമായും വൈൽഡ് ലൈഫ് ക്യാമ്പിങ്ങിനായി ( wild life camping) നിർദ്ദേശിക്കപ്പെടുന്ന പേരുകേട്ട ,നാഷണൽ പാർക്ക് കൂടിയാണ്.
ബോട്സ്വാനയുടെ തലസ്ഥാന നഗരിയായ ഗാബറോണിൽ നിന്ന് ഏതാണ്ട് 360 കിലോമീറ്റർ അകലെയാണ് ഖുട്സെ. അവിടേക്കുള്ള യാത്രയിൽ ഏതാണ്ട് 220 കിലോമീറ്റർ ടാറിട്ട റോഡ് പിന്നിട്ടാൽ പിന്നെ മൺപാതകളാണ് . അതിലൂടെ യാത്രയ്ക്ക് ഫോർ ബൈ ഫോർ വാഹനങ്ങൾ തന്നെ ശരണം.
ഗെയിം റിസർവ്   എന്നും ഖൂട്സെ അറിയപ്പെടുണു .അതിന് ഒരു കാരണമുണ്ട് .
ബ്രിട്ടീഷ്ഭരണകാലത്ത് ,വേട്ടയാടൽ (hunting)  ഒരു പ്രധാന വിനോദമായിരുന്നത്രെ . വിനോദത്തിനുള്ള സ്ഥലം എന്ന   അർത്ഥത്തിൽ Game reserve ആയി. വേട്ടയിൽ പ്രത്യേകിച്ചും ആഫ്രിക്കൻ big five (ബിഗ് ഫൈവ് ) എന്ന് പേരുകേട്ട  സിംഹം ,പുള്ളിപ്പുലി ആന ,കാട്ടുപോത്ത്,കണ്ടാമൃഗം (Lion,Leopard,eleephant  Buffalo&Rhino)  വേട്ടയാടിക്കിട്ടാൻ ബുദ്ധിമുട്ടുള്ള ഈ മൃഗങ്ങളെ ആയിരുന്നുവത്രേ ലക്ഷ്യമിട്ടിരുന്നത് .

ടെൻറുകൾ കെട്ടി സ്വയം ഭക്ഷണം പാകം ചെയത്  അവിടെ  ചെലവഴിച്ചദിനങ്ങൾ അവിസ്മരണീയങ്ങളാണ് .

അകമേ പേടി പുറമേ കാണിക്കാതെ കഴിഞ്ഞ മൂന്ന് ദിവസങ്ങൾ

"പേടി മാറിയില്ലേ" ?എന്ന് ആരെങ്കിലും  ഇപ്പോൾ ചോദിച്ചാലും
"ഇല്ല "
എന്നതു തന്നെയാവും സത്യസന്ധമായ മറുപടി .

കുറ്റിക്കാടുകളും ,ഒരുതരം പുല്ലുകളും നിറഞ്ഞ കല ഹാരിക്കടുത്ത് ഈ സംരക്ഷിതവനം മൃഗസമ്പുഷ്ടമാണ് .വനം എന്നു പറയുമ്പോൾ നമ്മുടെ നാട്ടിലെപ്പോലെ വൻമരങ്ങൾ  നിറഞ്ഞതല്ല ,മറിച്ച് അധികം ഉയരം ഇല്ലാത്തസസ്യജാലം ,പുല്ലുകൾ നിറഞ്ഞ പരന്ന സ്ഥലങ്ങൾ ഇവയോടു കൂടിയതാണ്.

ഇവിടം.സ്പ്രിംഗ്ബോക് (Spring bok) ഹെംസ്ബോക്ക്, ( Gemsbok)സിംഹം ,,ഒട്ടകപ്പക്ഷി ,എന്നിവയുടെ വിഹാരകേന്ദ്രമാണ് . വിവിധയിനം മാനുകൾ,പക്ഷികൾ ഇവയെയും കാണാം.

 ധാരാളമായി ബോട്സ്വാന ദേശീയപക്ഷി. കോറി ബസ്റ്റാർസ് (kori Bustard) കണ്ടു വരുന്നത് ഇവിടെയും ,കലഹാരിയിലുമാണത്രെ .

സാധാരണ മരുഭൂമിയിലെ കാലാവസ്ഥ തന്നെയാണ് കലഹാരിയിലും , കലഹാരിയോടു ചേർന്നു കിടക്കുന്ന ഖുട്സെയിലും. പകൽ കത്തുന്ന ചൂട് വൈകുന്നേരത്തോടെ തണുപ്പിന്, വഴിമാറും . ശൈത്യകാലത്ത് മൈനസ് ആവും രാത്രി കാല താപനില. ഡിസംബർ , ജനുവരി മാസങ്ങളിൽ ശൈത്യം വഴി മാറി വസന്തമെത്തിയാൽപ്പിന്നെ ഇവിടം പൂക്കൾ തുന്നിയ പച്ചപ്പുതച്ച സുന്ദരിയായി മാറും . അതു കാണാനുള്ള സമയം ഞങ്ങൾക്കില്ലാതെ പോയി

 കൂട്ടിലടച്ച സിംഹ ശൗര്യം മാത്രം കണ്ടിരുന്ന ഞങ്ങൾ പത്തടിക്കപ്പുറം വനരാജ സൗന്ദര്യം  ഉൾക്കിടിലത്തോടെ നോക്കിക്കണ്ടു .കണ്ണുകളിലെ തീക്ഷ്ണതയും വലിപ്പവും നേരിട്ട് കണ്ടാലേ അറിയൂ .ശരിക്കും വനരാജാവ് തന്നെ .

ഭാഗ്യമെന്ന് ഇവിടത്തുകാർ പറയുന്ന ഒരു അനുഭവം ഇവിടെവച്ച് ഞങ്ങൾക്ക് നേരിട്ടു കാണാനായി
എന്താണെന്നോ ?

Kill എന്ന് ഇവിടെ അറിയപ്പെടുന്ന കൊല,  ആരുടെയെന്നോ ?
നമ്മുടെ വനരാജൻ്റെ അതായത് സിംഹത്തിൻ്റെ ഇരപിടിക്കലും കൊന്നു തിന്നലും എന്ന് നേരെ ചൊവ്വേ പറയാം . ഒരു മാനിനെ ഓടിച്ചിട്ട് പിടിച്ച്കൊന്ന് മൂപ്പർ അകത്താക്കുന്നത് ഞങ്ങൾ നേരിൽ കണ്ടു. അതും ഏതാനും കുറ്റിച്ചെടികൾക്കപ്പുറം

വെള്ളത്തിൻ്റെ ദൗർലഭ്യം കാരണമാവും ആനകളെ ഖുട് സെയിൽ അത്ര ധാരാളം കാണാനായില്ല .

മാൻ വർഗ്ഗത്തിലെ സുന്ദരൻമാർ സ്പ്രിംഗ് ബോക് , (springbok ) ഹെംസ് ബോക് (Gemsbok) ഇവ കൂട്ടങ്ങളായി മേഞ്ഞു നടക്കുന്നത്കാണാം . കുഞ്ഞുകുട്ടികൾ ധാരാളമായി കൂട്ടങ്ങളിൽ കാണാനായി . ഇവയുടെ പ്രത്യുൽപാദന നിരക്ക് കൂടുതലാണ് എന്നതും , വരണ്ട കാലാവസ്ഥയിൽ വെള്ളം കുടിക്കാതെ ജീവിക്കാമെന്നതും കാരണം  ഇവ കലഹാരിയിലും, ഖുട് സെയിലും  കൂടുതൽ  കാണുന്നു. അഞ്ച് മുതൽ ആറ് മാസം വരെയാണ് ഒരു പെൺ സ്പ്രിംഗ്ഹോക്കിൻ്റെ ഗർഭകാലം. ഇതിൻ്റെ തോൽ വാണിജ്യ പ്രാധാന്യമേറിയ ഒന്നത്രേ.
ഓട്ടക്കാർ, ഒട്ടകപ്പക്ഷികൾ ധാരാളമായി നൃത്തച്ചുവടുകളോടെ   ഓടി മറയുന്നതും കാഴ്ചയാണ് .

ആഫ്രിക്കൻ  ഭൂഖണ്ഡത്തിൻ്റെ  അഹങ്കാരം എന്നു തന്നെ ഈ വന്യജീവി സങ്കേതങ്ങളെ പറയാം.

ഇതിൽ ഞങ്ങൾക്ക് പോകാൻ കഴിയാതെ പോയ ഒരു വൻ നഷ്ടം സൂചിപ്പിക്കട്ടെ .CKGR എന്നു ചുരുക്കപ്പേരിൽ അറിയപ്പെടുന്ന  സെൻ്റ്ട്രൽ കലഹാരി ഗെയിംറിസർവ്' (Central Kalahari Game Reserve)

 ബോട്സ്വാനയുടെ 10% ത്തോളം വരുന്ന ഈ ഗെയിംറിസർവ്  , ലോകത്തിലെ തന്നെ രണ്ടാമത്തെ  വലിയ ഗെയിംറിസർവ് ആണ്.

ഏതാണ്ട് 52800 ചതുരശ്ര കിലോമീറ്ററിൽ അങ്ങനെ വ്യാപിച്ചു കിടക്കുന്നു ഇത് .

ഇതിനോട്   വളരെചേർന്നു കിടക്കുന്ന ഒരുചെറിയ ഭാഗമാണ് നേരത്തെ പറഞ്ഞ ഖുട്സെ. നമ്മുടെ നാട്ടിലെ സംരക്ഷിത വനമേഖലകളെ വായനക്കാർ മനസ്സിൽ കൊണ്ടുവന്നെങ്കിൽ തെറ്റി. ഇവിടം നമ്മുടെ നാട്ടിലെപ്പോലെ വൻവൃക്ഷ നിബിഡ പ്രദേശങ്ങളല്ല കെട്ടോ . മുകളിൽ സൂചിപ്പിച്ച 'ഖുട്സെ'യുടേതു പോലെ ചെറിയ, ചെറിയ കുറ്റിക്കാടുകൾ , പൊക്കം കുറഞ്ഞ മരങ്ങൾ , നിരന്ന പുല്ലുകൾ നിറഞ്ഞ പ്രദേശങ്ങൾ ഇവ ചേർന്നതാണ്.

ഇവിടം 'ബുഷ്മെൻ' (Bushmen) എന്നറിയപ്പെടുന്ന കാട്ടുവാസി മനുഷ്യരുടെ ആവാസ സ്ഥലമായിരുന്നത്രെ. ഗവൺമെൻ്റ് ഇവരെ ഇവിടെ നിന്നും  സൗകര്യപ്രദമായ സാഹചര്യമൊരുക്കി മറ്റുള്ള സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു എന്നും പറയുന്നു .എങ്കിലും ഒരു വിഭാഗം ഇവിടെത്തന്നെ താമസം തുടരുന്നുണ്ട്

 'വന്യ ജീവികളുടെപറുദീസ' എന്ന് ഈ ഗെയിംറിസർവിനെ വിളിച്ചാലും അധികമാവില്ല .അത്രയ്ക്കും വ്യത്യസ്തങ്ങളായ ജീവിസമൂഹങ്ങളുടെ ആവാസസ്ഥലമാണ് ഇവിടം .

ഒട്ടകപ്പക്ഷി ,കഴുതപ്പുലി ,പലവിധംമാനുകൾ ,സിംഹങ്ങൾ .. തുടങ്ങി ഏതാണ്ട് അൻപതോളം വ്യത്യസ്ത വിഭാഗത്തിലുള്ള ജീവികൾ, ഇവിടെയുണ്ട് .വിവിധയിനം പക്ഷിജാലങ്ങളും  ഈ ഗെയിം റിസർവിൽ യഥേഷ്ടം വിഹരിക്കുന്നുണ്ടത്രെ .നാലോ അഞ്ചോ ദിവസങ്ങൾ തീർത്തും എടുത്താലേ ഈ ഗെയിം റിസർവിൻ്റെ മുഴുവൻ കാഴ്ചകളും കാണാനാകൂ ഞങ്ങളുടെ മക്കൾക്ക് അത്ര വലിയ താല്പര്യം തോന്നാത്തതിനാൽ ഞങ്ങൾ അവരെക്കൂടി പരിഗണിച്ച് ആ അമൂല്യ യാത്ര വേണ്ടാ എന്നു വച്ചു .എനിക്ക് അതിലിന്നും ഒത്തിരി സങ്കടംതോന്നാറുണ്ട് .കാരണം ,ഈപ്രകൃതിയേയും ,ജീവികളെയും എനിക്ക് എത്ര കണ്ടാലുംമതിവരില്ല .

ഇനിയും അതിനവസരം കിട്ടുമെന്ന് കരുതാനാണ് എനിക്കിഷ്ടം

"ഇത് അവരുടേതു കൂടി ഭൂമി, അവരെ അതായത് വന്യമൃഗങ്ങളെ ഉപദ്രവിക്കരുതെ"
എന്ന, മുന്നറിയിപ്പു ബോർഡുകൾ വെറും കാഴ്ചവസ്തുക്കളല്ല,മറിച്ച്തക്ക ശിക്ഷ തരപ്പെടുന്ന, ഒരു'താക്കീത്' ബോർഡാണ്   ഇവിടങ്ങളിൽ എന്നുകൂടി വായനക്കാരെ ഓർമ്മിപ്പിച്ചുകൊണ്ട് , മതിവരാ കാഴ്ചകളുടെ
 മായികലോകം ഇനിയും നിങ്ങൾക്കു മുൻപിൽ തുറക്കാനായി.. ഈ അദ്ധ്യായം നിർത്തുന്നു
ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)
Join WhatsApp News
Nandini 2021-05-19 04:37:42
നീ എഴുതി എഴുതി മോഹിപ്പിക്കുന്നു Super 👍
Soja U C 2021-05-19 13:30:27
എല്ലാം നേരിൽ കാണുന്ന പോലെ! മനോഹരം!
Jisha uc 2021-05-19 14:37:52
Thanks...My sisters 💓💕
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക