Image

നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു

Published on 16 May, 2021
നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്ക ആത്മഹത്യ ചെയ്ത സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
നടന്‍ രാജന്‍.പി.ദേവിന്റെ മകന്റെ ഭാര്യയുടെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച്കുടുംബം. നടന്‍ ഉണ്ണി.പി.ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച്  രംഗത്തെത്തിയത്.ഭര്‍ത്തൃപീഡനമാണ് മരണ കാരണമെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നു.

2019 നവംബര്‍ 21 നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം. തിരുവനന്തപുരം സ്വദേശിനിയായ പ്രിയങ്കയെ ബുധാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ചു കൊണ്ട് പ്രിയങ്കയുടെ സഹോദരന്‍ ആണ് പോലീസില്‍ പരാതി കൊടുത്തത്. ഭര്‍ത്താവ് ഉണ്ണി.പി.ദേവുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പ്രിയങ്കയെ സഹോദരന്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോരുകയായിരുന്നു. പ്രിയങ്കയുടെ മരണത്തെ തുടര്‍ന്ന് സഹോദരന്‍ നല്കിയ  പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വെമ്പായം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇ.ടി, രക്ഷാധികാരി ബൈജു, ആട്2, മന്ദാരം, ജനമൈത്രി, സച്ചിന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി  സിനിമയില്‍ സജീവമായത്. ഉണ്ണിയുടെ സഹോദരന്‍ ബിജില്‍ രാജും സിനിമാരംഗത്തുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് ഉണ്ണിയുടെ ശ്രദ്ധേയ കഥാപാത്രം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക