നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. നവ്യാ നായരെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ഒരുക്കിയ നന്ദനം 2002-ലാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു നന്ദനം. ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് നവ്യ. ചിത്രത്തില്‍ ഒരു നടിക്ക് മാത്രം വേലക്കാരിയുടെ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നു എന്നാണ് നവ്യ പറയുന്നത്.
'' നന്ദനത്തില്‍ 'വേഷാമണി അമ്മാള്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഞാന്‍ സ്നേഹത്തോടെ 'സുബ്ബൂ' എന്ന് വിളിക്കുന്ന ഞങ്ങളുടെ സ്വന്തം സുബ്ബലക്ഷ്മി കുട്ടിക്ക് നന്ദനത്തില്‍ ചെയ്യേണ്ട കഥാപാത്രത്തിന്റെ കോസ്റ്റ്യൂം സ്വീകരിക്കാന്‍ വല്ലാത്ത മടിയായിരുന്നു. കാരണം നല്ല ഒരുക്കത്തോടെ മുല്ലപ്പൂവൊക്കെ ചൂടി കളര്‍ഫുള്ളായി ഇരിക്കുന്ന ഞങ്ങളുടെ സുബ്ബുവിനാണ് ഒരു മുണ്ടും ബ്ലൗസും കൊടുത്തിട്ട് കഥാപാത്രമാകാന്‍ പറയുന്നത്.
സുബ്ബുവിനു അത് വലിയ ബുദ്ധിമുട്ടായിരുന്നു. കാരണം സ്വര്‍ണ വളയൊക്കെയിട്ടു പട്ടു സാരിയൊക്കെയുടുത്തു കലക്കന്‍ സ്റ്റൈലില്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വന്ന സുബ്ബുവിനോടാണ് വേലക്കാരി റോളിലേക്ക് മാറാന്‍ പറയുന്നത് '' - നവ്യ പ്രമുഖ മാധ്യമത്തോട് തുറന്നു പറഞ്ഞു.