Image

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

പി പി ചെറിയാന്‍ Published on 15 May, 2021
 പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്
വാഷിംഗ്ടണ്‍ ഡിസി: യുഎസ് സെനറ്റിലും യുഎസ് കോണ്‍ഗ്രസിലും ഭൂരിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇസ്റായേല്‍ -പലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രകടമായ  ചേരിതിരിവ്.

ബൈഡന്‍, നാന്‍സി പെലോസി  ഉള്‍പ്പെടെയുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തല മുതിര്‍ന്ന നേതാക്കള്‍ .ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ  ന്യായീകരിച്ചപ്പോള്‍, ബെര്‍ണീ സാന്‌ഡേഴ്‌സ്, അലക്‌സാണ്ട്രിയ ഒക്കെഷ്യ  തുടങ്ങിയ  ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ ഈ സംഘര്‍ഷത്തെ  'ഇസ്രയേല്‍ ടെറോറിസം'  എന്നാണ് വിശേഷിപ്പിച്ചത്. യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ഇല്‍മന്‍  ഒമര്‍ ഗാസയിലെ സാധാരണക്കാര്‍ക്ക് എതിരെ ഇസ്രയേല്‍ നടത്തുന്ന ബോംബാക്രമണത്തെ  ശക്തമായ ഭാഷയില്‍ അപലപിച്ചു.

 അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ടെറോറിസ്റ്റ് സംഘടനകളുമായി അമേരിക്കകു  അടിസ്ഥാന വിയോജിപ്പ് ഉണ്ടെന്നും ഹമാസ് തുടര്‍ച്ചയായി നടത്തുന്ന റോക്കറ്റ് ആക്രമണത്തെ പ്രതിരോധിക്കുന്നതിന് മാത്രമാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നും അത് അവരുടെ അവകാശം ആണെന്നും ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി .കുറേക്കൂടെ ശക്തമായ ഭാഷയിലാണ് ഹൗസ് സ്പീക്കര്‍ പ്രതികരിച്ചത് ഹമാസിന്റെ അതിക്രമങ്ങകള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്നത് സ്വയ പ്രതിരോധമാണെന്ന് പെലോസി പറഞ്ഞു  ഹമാസ്  ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി  നിരവധി സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ അപകടത്തിലാകുന്നുവെന്നും  പെലോസി  പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.  ഇസ്റായേല്‍ -പലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍  ചേരിതിരിവ് കൂടുതല്‍ പ്രകടമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക