-->

America

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

(എബി മക്കപ്പുഴ)

Published

on

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ  മാതൃദിനാഘോഷം മെയ് 9  ഞായറാഴ്ച 5 മണിക്ക് ലൂയിസ് വില്ലായിലുള്ള സുകു വറുഗീസിന്റെ വീടിന്റെ ഓപ്പണ്‍ യാര്‍ഡില്‍ വെച്ച് സാമൂഹിക അകലം പാലിച്ചു നടത്തപ്പെട്ടു. സ്‌നേഹത്തിന്റെ പ്രതീകമായ റോസ് പൂച്ചെണ്ടുകള്‍ ബിയാ ബിനോജ് ഓരോ അമ്മമാര്‍ക്കും സമ്മാനിച്ച് കൊണ്ടായിരുന്നു ആഘോഷ പരിപാടിയുടെ തുടക്കം. പ്രസിഡണ്ട് എബി മക്കപ്പുഴയുടെ അധ്യക്ഷതയില്‍ കൂടിയ പൊതു പരിപാടിയില്‍ സെക്രട്ടറി അജയകുമാര്‍ ആശംസ നേര്‍ന്നു.

ബ്രിന്റാ ബേബി ആയിരുന്നു ഈ മീറ്റിംഗിന്റെ എം.സി . ഡാലസിലുള്ള കലാ സാംസ്കാരിക മേഖലകളില്‍ സജീവ പങ്കാളിത്വം ഉള്ളതും, ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ മലയാളം ആദ്ധ്യാപികയുമായ ഡോ.ഹിമ രവിദ്രനാഥ് ഈ യോഗത്തിലെ അതിഥിയും മുഖ്യ പ്രഭാഷകയും ആയിരുന്നു.മാതൃ ദിനത്തിന്റെ മാഹാത്മ്യത്തെ പറ്റി വിവരിച്ചു കൊണ്ടായിരുന്നു ഡോ.ഹിമയുടെ പ്രഭാഷണം.
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ വിനിത ഫോറം പ്രസിഡണ്ട് ശ്രീമതി. ജെയ്‌സി ജോര്‍ജ് ആശംസാ പ്രസംഗം നടത്തി.    

യോഗത്തില്‍ എത്തിയ അമ്മമാര്‍ക്ക് റോസാ പുഷ്പങ്ങള്‍ നല്‍കി സ്‌നേഹപൂര്‍വ്വം സ്വീകരിച്ചു
ചുരുങ്ങിയ സമയ പരിധിയില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ അജയന്‍ മട്ടന്മേല്‍, സുകു വര്‍ഗീസ്, സജി കോട്ടയടിയില്‍, റെഞ്ചി ഗാര്‍ലാന്‍ഡ്  എന്നിവര്‍ അമ്മമാരെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ഗാനങ്ങള്‍ ആലപിച്ചു.

സീരിയല്‍ നടന്‍  സജി കോട്ടയടിയില്‍ സിനിമ താരങ്ങളെ അനുകരിച്ചു മിമിക്രി നടത്തി കാണികളുടെ കൈയടി വാങ്ങി. ഡാളസ് സൗഹൃദ വേദിയുടെ ജോയിന്റ് സെക്രട്ടറി ഷീബാ മത്തായിയുടെ നന്ദി പ്രകടനത്തോട് കൂടി യോഗം അവസാനിച്ചു.

യോഗത്തില്‍ എത്തിയ എല്ലാവര്‍ക്കും സ്‌നേഹ വിരുന്നു നല്‍കി ഡാളസ് സൗഹൃദ വേദി 2021 മതേസ്‌ഴ്‌സ് ഡേ കോവിഡ് മഹാ മാരിയുടെ മധ്യത്തില്‍ ചെറിയ കൂട്ടമായി ആഘോഷം നടത്തി. 


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വട്ടക്കുന്നേൽ ജേക്കബ് പോൾ (രാജൻ -78) താമ്പായിൽ നിര്യാതനായി

ജെഫ്  ബെസോസിനെ ഭൂമിയിൽ തിരിച്ചു വരാൻ അനുവദിക്കെണ്ടന്ന് നിവേദനം!

ചെറിയാൻ പൂപ്പള്ളിയുടെ മാതാവ് തങ്കമ്മ ജോസഫ്, 103, അന്തരിച്ചു 

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവകയില്‍ ദിവ്യ കാരുണ്യ സ്വീകരണം നടത്തി

വാചക "അടി' മത്സരം മുറുകുന്നു; "ഗപ്പ്' ആരെടുക്കും? കേരളം ആകാംക്ഷയില്‍ (ഷോളി കുമ്പിളുവേലി)

ജോണ്‍ എ. പൂങ്കുടി (73) അന്തരിച്ചു

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആഡംസിനു മലയാളീ സമൂഹത്തിൻറെ പിന്തുണ

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

ഹിമാലയൻവാലി ഫുഡ്സ് സൂപ്പർമാർക്കറ്റ് ഗാർലൻഡ് സിറ്റി മേയർ ഉദ്ഘാടനം ചെയ്തു

മദ്യശാലകൾ തുറന്നതുകൊണ്ടു ദേവാലയങ്ങൾ തുറക്കണമെന്നു പറയുന്നതു ഭൂഷണമല്ല

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

കാര്‍ട്ടൂണ്‍ (സിംസണ്‍)

ന്യു യോർക്ക് സിറ്റി മേയറെ തെരെഞ്ഞെടുക്കുമ്പോൾ (അമേരിക്കൻ തരികിട 171)

ഗുണ്ടായിസം പറയാനോ കെ. പി. സി. സി. പ്രസിഡണ്ടാക്കിയത്? (സാം നിലമ്പള്ളില്‍)

സുധാകരന്റെ സ്ഥാനം  സിമ്പിളാണ്, ബട്ട്‌ പവർ ഫുൾ (ജോയ് ഇട്ടൻ)

വൈസ്‌മെൻ ഇൻറ്റർനാഷണൽ നോർത്ത് അറ്റ്ലാൻറ്റിക്ക്‌ റീജിണൽ സമ്മേളനം വർണാഭമായി 

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ സമൂഹത്തിനു സ്വപ്നസാഫല്യം

ആല്‍ബര്‍ട്ട് സക്കറിയ (62) ഡിട്രോയിറ്റില്‍ അന്തരിച്ചു

സന്തോഷ് എ. തോമസ്, 63, റോക്ക് ലാൻഡിൽ അന്തരിച്ചു

നയാഗ്ര മലയാളി സമാജത്തിന്റെ ലൈറ്റിംഗ് കളറിംഗ് മത്സരത്തിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു

പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് കൺവെൻഷൻ ക്രമീകരണങ്ങൾ പൂർത്തിയായി (രാജു തരകന്‍)

കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്

യു.എസ്.-കാനഡ-യാത്ര നിയന്ത്രണങ്ങള്‍ ജൂലായ് 21 വരെ ദീര്‍ഘിപ്പിച്ചു

ഇന്ത്യന്‍ ജനതയ്ക്ക് സഹായ ഹസ്തവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍.

മലയാളം സൊസൈറ്റി യോഗത്തില്‍ ബാലകഥകള്‍, അനുഭവവിവരണം

ബൈഡന്റെ ശാരീരിക-മാനസിക ആരോഗ്യം പരിശോധിക്കണമെന്ന്

മാപ്പിൽ മാറ്റത്തിന്റെ ശംഖൊലി – ഫൊക്കാനയും ഫോമയും പ്രാദേശിക സംഘടനകളുമായി സഹകരിക്കുവാൻ തീരുമാനം

കോവിഡിനെതിരെ  ഗുളിക വികസിപ്പിക്കാൻ  3 ബില്യൺ  മുടക്കും 

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ഗോള്‍ഡന്‍ ജൂബിലി സമാരംഭവും ആഘോഷിച്ചു

ജനോഷിനും പുത്രൻ ഡാനിയലിനും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

View More