Image

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

എ.സി.ജോര്‍ജ് Published on 15 May, 2021
മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍
ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും,  ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം മേയ് എട്ടാംതീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി (സൂം) ഫ്‌ളാറ്റ്‌ഫോമില്‍ നടത്തി. മലയാളം സൊസൈറ്റി സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് യോഗ നടപടികള്‍ നിയന്ത്രിച്ചു. തോമസ് വര്‍ഗീസ് മീറ്റിംഗില്‍ മോഡറേറ്ററായിരുന്നു. എ.സി ജോര്‍ജ്‌വെര്‍ച്വല്‍സാങ്കേതിക വിഭാഗം കൈകാര്യംചെയ്തു.

ഭാഷാസാഹിത്യ ചര്‍ച്ചയിലെആദ്യത്തെ ഇനം “ഉണര്‍ത്തുപാട്ട്’ എന്ന ശീര്‍ഷകത്തില്‍
ടി.എന്‍ സാമുവല്‍ എഴുതിയ കവിതാപാരായണമായിരുന്നു. കാലഹരണപ്പെട്ട അബദ്ധജഡിലങ്ങളായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ദുരാചാരങ്ങളെയും ഇന്നും മുതുകിലേറ്റികൊണ്ടു നടക്കുന്ന ബഹുഭൂരിപക്ഷം ജനത്തെയും നോക്കികൊണ്ട് അവര്‍ക്കൊരു ഉണര്‍ത്തുപാട്ടെന്ന രീതിയില്‍ കവി പാടി.
“”അരയാലിന്‍ ചോട്ടിലിരുന്നു നാം പാടിയ
പെരുമാളിന്‍ കഥയല്ല ഈ ജീവിതം.’’                                                    
മേലുദ്ധരിച്ച വരികളിലൂടെ ആരംഭംകുറിച്ച കവിതലോകത്തു ഇന്നുകാണുന്ന അന്ധവിശ്വാസങ്ങളെ, മതതീവ്രവാദികള്‍ മുറുകെ പിടിക്കുന്ന അര്‍ത്ഥമില്ലാത്ത മാനവനെ ദ്രോഹിക്കുന്ന അനാചാരങ്ങളെയുംവിഘടന, യുക്തി- ബുദ്ധിരഹിത ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കുമെതിരെകവിയുംകവിതയുംവിരല്‍ചൂണ്ടുകയാണ്. ഉറങ്ങുന്നവരെയും ഉറക്കം നടിക്കുന്നവരെപോലും ഒരു പരിധിവരെ ഉണര്‍ത്താന്‍ ഇത്തരംകൃതികള്‍ അല്പമെങ്കിലും സഹായകരമാകും എന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്.

മേയ്മാസത്തില്‍ആഘോഷിക്കുന്ന അഖിലലോകമാതൃദിനത്തെയും, നഴ്‌സസ് ദിനത്തെയും ആധാരമാക്കിയും ആശംസ അര്‍പ്പിച്ചുകൊണ്ടും ഈശോ ജേക്കബ് പ്രഭാഷണം നടത്തി.  പുരാണഇതിഹാസ കഥകളിലെസ്ത്രീ സങ്കല്‍പ്പങ്ങളെയും, പ്രത്യേകമായിഅതിലെഎല്ലാമാതാക്കളുടെജീവിതതത്വങ്ങളെയും ആദര്‍ശങ്ങളെയും ത്യാഗസുരഭിലമായ ജീവിതകഥകളെയും വരച്ചുകാട്ടികൊണ്ടായിരുന്നു പ്രഭാഷണംആരംഭിച്ചത്. നിഷ്കളങ്കയായ കാളിദാസന്റെ ശകുന്തള, വ്യാസന്റെ മഹാഭാരതത്തിലെ ഗാന്ധാരിതന്റെ നൂറുമക്കളും മഹാഭാരതയുദ്ധത്തില്‍ ഒന്നൊന്നായിമരിച്ചു വീഴുമ്പോഴുണ്ടായ  ഹൃദയഭേദകമായ അവരുടെ അനുഭവം, അതുപോലെ ബൈബിളില്‍ വിവരിക്കുന്നു. യേശുവിനെ കുരിശില്‍തറച്ചു കൊല്ലുമ്പോള്‍ അമ്മയായ മേരി അനുഭവിക്കുന്ന മനോവ്യഥ എല്ലാം പ്രസംഗത്തില്‍ പരമാര്‍ശിക്കപ്പെട്ടു. എല്ലാവരുടെയുംജീവിതത്തില്‍ അമ്മമാര്‍ക്കുള്ള സ്ഥാനം വളരെ ഉറക്കെ ഉദ്‌ഘോഷിച്ചുകൊണ്ടാണ് ഈശോ ജേക്കബ് പ്രഭാഷണം അവസാനിപ്പിച്ചത്. അതുപോലെ തന്നെ ആരോഗ്യരംഗത്ത് എന്നുമെന്നും ഒരു മുന്നണിപോരാളികളായി പ്രവര്‍ത്തിക്കുന്ന നഴ്‌സുകളുടെ ത്യാഗസുരഭിലമായ കര്‍മ്മങ്ങളെ അനുസ്മരിക്കാനും മുഖ്യപ്രഭാഷകനോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും ശ്രദ്ധിച്ചു.

യോഗത്തില്‍ സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്‌നേഹികളുമായ, അനില്‍ ആഗസ്റ്റിന്‍, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ്ചിരതടത്തില്‍,പൊന്നു പിള്ള, ജോസഫ് പൊന്നോലി, ജോര്‍ജ്ജ് പുത്തന്‍കുരിശ്, ജോസഫ്തച്ചാറ, അല്ലി നായര്‍, തോമസ്‌വര്‍ഗീസ്, സുകുമാരന്‍ നായര്‍, നയിനാന്‍ മാത്തുള്ള, ഈശോ ജേക്കബ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മലയാളംസൊസൈറ്റിവൈസ് പ്രസിഡന്റ് ശ്രീമതി. പൊന്നു പിള്ള നന്ദി രേഖപ്പെടുത്തി.
മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍
Join WhatsApp News
ഇരിങ്ങാലക്കുട റപ്പായി , 2021-05-15 07:27:20
ഇന്നലെ നിങ്ങടെ റൈറ്റർ ഫോറം വാർത്ത വായിച്ചു. ഇന്നിതാ ദേ കിടക്കുന്നു നിങ്ങളുടെ ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി വാർത്ത. ഒന്ന് ചോദിക്കട്ടെ ഏതു സംഘടനയാണ് നന്നായിട്ട് ഓടുന്നത്? എവിടെയാണ് കൂടുതല് ജനാധിപത്യം? ആദ്യം റൈറ്റർ ഫോറത്തി ഒത്തിരി ബ്യൂറോക്രസി ഉള്ള മാതിരി തോന്നുന്നു. പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ, ബുക്ക് പബ്ലിഷർ ,പ്രോഗ്രാം കോഡിനേറ്റർ, പണപ്പിരിവ്, മെമ്പർഷിപ്പ് പിരിവ്. അങ്ങനെ ഒത്തിരി ഒത്തിരി കടമ്പകളും നൂലാമാലകളും കടന്നുവേണം വല്ലതും ഒന്ന് പാസാക്കി കിട്ടാൻ അവിടെ എല്ലാരുടെയും ആമുഖങ്ങൾ കേട്ട് ചത്തിട്ടു വേണം ശരി പരിപാടിയിലേക്ക് ഒന്ന് കിടക്കാൻ എന്നാണ് കേട്ടത് . എന്നാൽ സൊസൈറ്റി കാരായ നിങ്ങൾ ഓടി കയറി ഒരു അലക്കൽ ആണ്. പിന്നെ വലിയ പിരിവും ഇല്ല. അവിടെ റൈറ്റ് ഫോറം കാരോട് ഞാൻ ഒരു സഹായം ചോദിച്ചിരുന്നു. ഞാൻ ഒരു പകുതി നോവൽ എഴുതി വെച്ചിട്ടുണ്ട് അത് പൂർത്തീകരിച്ച കുറഞ്ഞ ചെലവിൽ അച്ചടിച്ച് തരാമോ എന്നാണ്. ആട്ടെ മലയാളം സൊസൈറ്റി കാരെ നിങ്ങൾ അതൊന്നു ഏറ്റെടുത്ത് അച്ചടിച്ചു തരുമോ നിങ്ങൾ രണ്ടുകൂട്ടരും ആരെങ്കിലും ഒന്ന് ചെയ്തു തന്നാൽ മതി ചെറിയ തുക ഒക്കെ ഞാൻ തരാം . ചെറിയ കപ്പാസിറ്റി എനിക്കുള്ളൂ മറുപടി എഴുതിയാൽ മതി. അതിൽ പിടിച്ച് ഞാൻ കയറി കൊള്ളാം ആര് നല്ല BID തരും എന്ന് ഞാൻ നോക്കട്ടെ?
പുതുപ്പള്ളി സോമൻ 2021-05-15 19:58:25
ഇരിങ്ങാലക്കുട റപ്പായി ചേട്ടൻ നല്ല ഒരു എഴുത്തുകാരനും വായനക്കാരനും ആണെന്നു തോന്നുന്നു. അമേരിക്കയിൽ ഒക്കെ കറങ്ങി തിരിച്ച് ഇരിങ്ങാലക്കുട സ്ഥിരതാമസമാക്കിയ ചേട്ടൻ ആയിരിക്കും റപ്പായി ചേട്ടൻ.. എൻറെ പൊന്നു ചേട്ടാ മലയാളം സൊസൈറ്റിയെയോ റൈറ്റർ ഫോറത്തിനെയോ അല്ലെങ്കിൽ അമേരിക്കൻ എഴുത്തുകാരയെ പിടിച്ചിട്ട് യാതൊരു ഗുണവും ഇല്ല. അമേരിക്കയിലെ പ്രമാണി പല അമേരിക്കൻ എഴുത്തുകാരും അമേരിക്കൻ മലയാളി എഴുത്തുകാരും എഴുതിക്കുന്നത് ബുക്ക് ശരിയാക്കി വരുത്തുന്നത് എല്ലാം നാട്ടിലെ കേരളത്തിൽനിന്ന് അല്ലേ അവരിൽ പലരും ഡോളർ കൊടുത്ത് നാട്ടിലെ എഴുത്തുകാരെ കൊണ്ടാണ് ആണ് ബുക്കുകള് ലേഖനങ്ങൾ ഒക്കെ എഴുതി സ്വയം എഴുത്തുകാരായി തെളിയുന്നതും ഒത്തിരി ഒത്തിരി അവാർഡുകളും വാരി കൂട്ടുന്നതും. ഇവിടെ രൂപ കൊടുത്തു നല്ല ബുക്കുകൾ എഴുതാം പബ്ലിഷ് ചെയ്യാം. എഴുതികൊടുത്ത സഹായിക്കാനും മറ്റുമായി ഇവിടെ കോട്ടയത്തും ചങ്ങനാശേരിയിലും കോഴിക്കോട് കൊല്ലത്തും തിരുവനന്തപുരം ധാരാളം ബിനാമി എഴുത്തുകാരുണ്ട്. അവരെ പിടി റപ്പായി ചേട്ടാ അവരു ചെറിയ നിസ്സാര കൊട്ടേഷൻ . അങ്ങനെ നിങ്ങൾക്ക് വലിയ എഴുത്തുകാരനായി തിളങ്ങാം വാർഡുകൾ വാരിവാരി കൂട്ടാം. ഒരു ഭയങ്കര എഴുത്തുകാരനായി സമയം വരുമ്പോൾ ചാകുകയും ചെയ്യാം.
Sudhir Panikkaveetil 2021-05-15 23:07:41
ബഹുമാനപ്പെട്ട പുതുപ്പള്ളി സോമൻ സാർ /ഇരിങ്ങാലക്കുട റപ്പായി സാർ അമേരിക്കൻ മലയാളി എഴുത്തുകാർ എന്ന,പ്രയോഗം വേണ്ട. ഞാൻ അമേരിക്കൻ മലയാളിയാണ് , അഞ്ചു പുസ്തകങ്ങൾ എഴുതിട്ടുണ്ട്. എന്റെ രചനകൾ എന്റെ സ്വന്തമാണ്. എന്റെ പുസ്തകങ്ങളുടെ പ്രമുക്തി കര്മം ഞാൻ തന്നെയാണ് നിർവഹിച്ചിട്ടുള്ളത്. പൊന്നു ചേട്ടന്മാരെ അങ്ങനെ പൊതുവെ പറയാതെ. എന്നെ പോലെ സ്വന്തമായി എഴുതുന്നവർ ഇവിടെയുണ്ടെങ്കിൽ ദയവ് ചെയ്ത എന്നോടൊപ്പം ചേരുക. മേലെ എഴുതിയ വ്യക്തികൾ കള്ളപ്പേരിൽ എഴുതിയത് അവർ പേടിത്തൂറികൾ ആയതുകൊണ്ട് മാത്രമല്ല അവർക്ക് തന്നെ ഉറപ്പില്ല എന്താണ് യാഥാർഥ്യമെന്ന്. അവരെ അങ്ങനെ എഴുതാൻ അനുവദിച്ചാൽ അമേരിക്കൻ മലയാള സാഹിത്യത്തിന്റെ തന്നെ വിലയിടിയും. എന്തിനാണ് ഇങ്ങനെ അപവാദങ്ങൾ എഴുതുന്നത്. തെളിവുണ്ടെങ്കിൽ ഡോളർ കൊടുത്ത് എഴുതിക്കുന്നവരുടെ പേരുകൾ വെളിപ്പെടുത്തുക. ആരും വായിക്കുന്നില്ല .അതുകൊണ്ട് ഇതൊന്നും അറിയുന്നുണ്ടായിരിക്കയില്ല ആരെങ്കിലും വായിക്കുന്നെങ്കിൽ അവർ സ്വന്തമായി എഴുതുന്നവരാണെങ്കിൽ ദയവ് ചെയ്ത ഇവിടെ അവരുടെ അഭിപ്രായം രേഖപ്പെടുത്തുക. പുതുപ്പള്ളി സോമൻ സാറിനും ഇരിങ്ങാലക്കുട റപ്പായി ചേട്ടനും നന്ദി. നിങ്ങൾ പറഞ്ഞത് സത്യമാണെങ്കിൽ ആരും മുന്നോട്ട് വരില്ല.അപ്പോൾ നിങ്ങൾക്കറിയാം ഡോളർ കൊടുത്ത് എഴുതിക്കുന്നവർ ആരെന്നു. എല്ലാ എഴുത്തുകാരും ഉണരുക. എന്തിനാണ് ഈ മാലിന്യം ചുമക്കുന്നത് ആരെങ്കിലും ചെയ്യുന്ന തെറ്റിന്റെ .
കീരിക്കാടൻ മാത്തുണ്ണി, 2021-05-16 02:00:47
എൻറെ സുധീർ ചേട്ടായീ, താങ്കൾ ഈമലയാളിയിൽ എഴുതുന്നത് എല്ലാം തന്നെ ഞാൻ വായിക്കാറുണ്ട്. താങ്കൾ സ്വന്തമായി ഒറിജിനലായി എഴുതുന്നത് ആണെന്നും അറിയാം. താങ്കളിൽ എനിക്ക് നല്ല വിശ്വാസവും ഉണ്ട്. സർ. ഇവിടെ ഇരിങ്ങാലക്കുട റപ്പായി ചേട്ടനും പുതുപ്പള്ളി സോമൻ ചേട്ടനും എഴുതിയതിൽ വലിയ തെറ്റ് കാണുന്നില്ല.അവർ ആരും മുഴുവൻ അമേരിക്കൻ മലയാളി എഴുത്തുകാർ എന്ന് പറഞ്ഞിട്ടില്ല.ചിലർ എന്നേ പറഞ്ഞിട്ടുള്ളൂ. അത് സത്യവുമാണ്. ആ സത്യം പേരെടുത്ത് പറഞ്ഞാൽ പിന്നെ പൊല്ലാപ്പായി. സത്യം പറയുന്നവരെ ഇവിടെ ക്രൂശിച്ച ചരിത്രമാണ് ഉള്ളത്. സത്യത്തിന് എന്നും മരക്കുരിശും മാത്രമാണല്ലോ ജീസസ് ക്രൈസ്റ്റ് സത്യത്തിനുവേണ്ടി കുരിശിൽ തൂങ്ങി. ഞാൻ ഒരു പേടിത്തൊണ്ടനും പേടിച്ചു തൂറിയുമാണ്. അതിനാലാണ് ഇവിടെയും എൻറെ ശരി പേരു വയ്ക്കാതെ കീരിക്കാടൻ മാത്തുണ്ണി എന്നെഴുതിയിരിക്കുന്നത്. അങ്ങനെ ഒരു അവസരം തരുന്ന ഈ മലയാളിക്ക് നന്ദി. നന്ദി നന്ദി. ഞാൻ എൻറെ ശരി പേരും ഫോൺ നമ്പറും വെച്ച് എഴുതിയാൽ bogus സാഹിത്യകാരന്മാരും കാശുകൊടുത്ത് എഴുതുന്നവരും എന്നെ തെറി വിളിക്കും എന്നെ വന്ന് പൊതിരെ തല്ലും അതുകൊണ്ടാണ് ഞാൻ ശരി പേര് വെക്കാതെ അൽപസ്വൽപം സത്യം വിളിച്ചു പറയുന്നത്. അത് ഒരിക്കലും എല്ലാവരും എന്നു പറയുന്നില്ല. താങ്കളുടെ മാതിരി ഒത്തിരി നല്ല എഴുത്തുകാർ ഇവിടെയുണ്ട്. എന്നാൽ ഒത്തിരി ഒത്തിരി കള്ളനാണയങ്ങൾ ഇവിടെ പീലിവിടർത്തി ആടുന്നുണ്ട് അവർക്ക് ആണ് വേദിയിലും വീതിയിലും അധികവും ബഹുമതി കിട്ടുന്നതും. അതും ഇത്രയും തുറന്ന എഴുതിയതിൽ ക്ഷമിക്കണം.. I have to say the truth by defending me. That means self defence at the same time expose the truth also, the way you can within your limited capacity. Sudhir Sir keep it up your writings and I adore you. You are a poet and nice critic also.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക