Image

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

ജോസഫ് പൊന്നോലി Published on 13 May, 2021
കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

ഹ്യുസ്റ്റൺ, ടെക്സാസ് :  കേരളാ റൈറ്റേഴ്‌സ് ഫോറം, യു എസ് എ യുടെ സാഹിത്യ സമ്മേളനവും ചർച്ചയും  ഗൂഗിൾ മീറ്റ് വീഡിയോ കോൺഫറൻസ്  മുഖേന 2021 മെയ് 23 ഞായറാഴ്ച  4 PM  മുതൽ 6:30  PM വരെ നടത്തുന്നതായിരിക്കും എന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോൺ മാത്യു അറിയിച്ചു. പ്രധാന പരിപാടികൾ താഴെ ചേർക്കുന്നു:

കുട്ടികളുടെ കഥകൾ  -ജോൺ കുന്തറ 

“അനിൽ പനച്ചൂരാൻ കൃതികൾ: ഒരാസ്വാദനം” -  എ.സി. ജോർജ്  

കവിത: “ബെറ്റ്സി” : അബ്ദുൾ പുന്നയൂർകുളം  

കവിത: “പ്രണയഗീതം” - ആശാ സിംഗ്    

മീറ്റിംഗിൽ അടുത്ത കാലത്തു അന്തരിച്ച മാർ ക്രിസോസ്റ്റം, കെ. ആർ. ഗൗരിയമ്മ, ഡെന്നിസ് ജോസഫ്, മാടമ്പ് കുഞ്ഞുകുട്ടൻ എന്നിവരെ അനുസ്മരിക്കുന്നതായിരിക്കും. എല്ലാവര്ക്കും സാഹിത്യ ചർച്ചയിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. പ്രസിഡന്റ് ഡോ. മാത്യു വൈരമൺ അധ്യക്ഷത വഹിക്കും. 

ഏപ്രിൽ 25, 2021 ഞായറാഴ്ച  നടന്ന സമ്മേളനത്തിൽ ജോൺ തൊമ്മൻ “ഉറവൻ  കള്ളൻ   മാത്തുക്കുട്ടി ഉപദേശി” എന്ന ചെറുകഥ വായിക്കുകയുണ്ടായി. ഉപദേശിയെ എതിർക്കുകയും അയാൾക്കെതിരെ കെട്ടുകഥകൾ പ്രചരിപ്പിക്കുകയും ചെയ്തവർ അവസാനം ആ മനുഷ്യന്റെ സൽക്കർമ്മങ്ങളും മാതൃകാ ജീവിതവും മനസ്സിലാക്കി പശ്ചാത്തപിക്കുന്നതാണ് കഥ. 

തുടർന്ന്  ഈശോ  ജേക്കബ് “അക്ഷരങ്ങൾ അപ്രസക്തമാകുന്നുവോ?’ എന്ന വിഷയത്തെക്കുറിച്ചു പ്രഭാഷണം നടത്തി. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ ആവിര്ഭാവത്തോടു കൂടി എഴുത്തിന്റെ പ്രസക്തി എന്ത് എന്ന സമസ്യയാണ് അദ്ദേഹം വിശകലനം ചെയ്തത്.  ഭാഷകളുടെ പരിണാമവും മാറ്റങ്ങളും നമ്മൾ പ്രതീക്ഷിക്കേണ്ടതാണ്, എങ്കിലും ഭാഷയും എഴുത്തും ഇല്ലാതാകുന്നില്ല എന്ന് സദസ്സ് വിലയിരുത്തി. 

ജോൺ കുന്തറ തന്റെ “ബെഡ് ടൈം സ്റ്റോറീസ്” എന്ന പുസ്തകത്തിൽ നിന്നും കുട്ടികൾക്കുവേണ്ടിയുള്ള രണ്ടു കഥകൾ വായിച്ചു. “ക്രിസ്തുമസ് കേക്ക്”     “ക്രിസ്തുമസ് ട്രീ” എന്നീ കഥകൾ  സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകങ്ങളായി ശയന കഥകളിലൂടെ  ക്രിസ്തുമസ് സന്ദേശം  കുഞ്ഞു മനസ്സുകൾക്ക് പകർന്നു കൊടുക്കുന്നതാണ് കഥകളുടെ ഉള്ളടക്കം.  

സാഹിത്യ ചർച്ചയിൽ എ.സി. ജോർജ്, ജോൺ മാത്യു, മാത്യു നെല്ലിക്കുന്നു, ഈശോ ജേക്കബ്, ജോൺ കുന്തറ, ജോസഫ് തച്ചാറ, മാത്യു മത്തായി, ഡോ. മാത്യു  വൈരമൺ, ജോൺ തൊമ്മൻ, ആൻ വര്ഗീസ് (ക്യാനഡാ), ഡോ വര്ഗീസ് (ക്യാനഡാ) മാത്യു കുറവക്കൽ, അബ്ദുൽ പുന്നയൂർക്കുളം (ഡിട്രോയ്റ്), ടി. എൻ. സാമുവേൽ, ജോസഫ് പൊന്നോലിഎന്നിവർ സജീവമായി പങ്കെടുത്തു. പ്രസിഡന്റ് ഡോ. മാത്യു വൈരമൺ അധ്യക്ഷത വഹിച്ചു. മാത്യു മത്തായി മോഡറേറ്റർ ആയിരുന്നു. അദ്ദേഹം തുടർന്ന് നന്ദി പ്രകാശനം നടത്തി. 

Join WhatsApp News
ഇരിങ്ങാലക്കുട റപ്പായി, 2021-05-14 22:21:14
ഇരിങ്ങാലക്കുട റപ്പായി, റൈറ്റർ ഫോറം സാറന്മാരെ, ഒരു നോവൽ ഞാൻ ഏതാണ്ട് പകുതിയാക്കി. റൈറ്റർ ഫോറത്തിലെ ആരെങ്കിലും ഇതൊന്നു പബ്ലിഷ് ചെയ്യാനോ കഥ പൂർത്തിയാക്കാനും എന്നെ ഒന്ന് സഹായിക്കുമോ ? അടുത്ത പകുതി കഥനിങ്ങളാരെങ്കിലും എനിക്ക് ഒന്ന് എഴുതി തന്നാൽ മതി. എഴുത്തു കൂലി ഇനത്തിൽ നല്ല തുക തരാം. പിന്നെ നിങ്ങളുടെ കമ്പനി വഴി ബുക്ക് ഒന്ന് അടിച്ചു തരണം നിങ്ങളെ ഒത്തിരി ഒത്തിരി ബുക്ക് പബ്ലിഷ് ചെയ്തു മടിച്ചു കൊടുക്കുന്നത് ആയിട്ട് വാർത്ത കണ്ടു. മുകളിലെ നിങ്ങളുടെ വാർത്ത വായിച്ചു. ചരമം എന്ന് പറഞ്ഞ് ഇത്രയധികം ആൾക്കാരെ ഓർക്കുമ്പോൾ തന്നെ അവര് പറ്റി ഓരോരുത്തരും സംസാരിച്ചു തന്നെ ഒരു മണിക്കൂർ പോകുമല്ലോ. പിന്നെയും ബാക്കി ഒരു നാല് പരിപാടി ആണല്ലോ കാണുന്നത് അതെല്ലാം തീർക്കാൻ ഒരു 4 മണിക്കൂറെങ്കിലും വേണം. നിങ്ങളുടെ ലൈബ്രറിയിൽ വായനക്കാർ ധാരാളം ഉണ്ടല്ലോ അല്ലേ ? അത് അത് ആരെങ്കിലു hire ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ ആ പോസ്റ്റിലേക്ക് ഞാൻ ഇപ്പോഴേ അപേക്ഷ നൽകുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക