Image

കോട്ടയം ജില്ലയില്‍ ടിപിആര്‍ ഉയര്‍ന്നു തന്നെ ; കുമരകം 13 -ാം വാര്‍ഡില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം

Published on 13 May, 2021
കോട്ടയം ജില്ലയില്‍ ടിപിആര്‍ ഉയര്‍ന്നു തന്നെ ; കുമരകം 13 -ാം വാര്‍ഡില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം


മകാട്ടയം: കുമരകം 13 -ാം വാര്‍ഡില്‍ കോവിഡ് ടെസ്റ്റ് നടത്തിയ എട്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതായത് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി 100 ശതമാനം. 
കുമരകം പഞ്ചായത്തില്‍  ടിപിആര്‍ 51.70 ആണ്. രോഗ വ്യാപനത്തോത് ഉയര്‍ന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് അധികൃതര്‍. മരങ്ങാട്ടുപിള്ളിയാണ് (43.23) രണ്ടാമത്.

തിരുവാര്‍പ്പ് (39.79), കുറിച്ചി (38.66), വെച്ചൂര്‍ (38.66), വെളിയന്നൂര്‍ (36.03), തലയാഴം (35.71), ടിവി പുരം(34.58), നീണ്ടൂര്‍ (34.40), മാടപ്പള്ളി (34.20), തലപ്പലം (34.20), പനച്ചിക്കാട് (34.12), മറവന്തുരുത്ത് (33.50), മണര്‍കാട് (33.03),അതിരമ്പുഴ (32.81), ഉദയനാപുരം (32.23), കരൂര്‍ (32.16), വാകത്താനം (32.07), ഈരാറ്റുപേട്ട (31.69), കല്ലറ(31.68), മുണ്ടക്കയം (31.45), രാമപുരം (30.96),  ഏറ്റുമാനൂര്‍ (30.48), കൂട്ടിക്കല്‍ (30.18) എന്നിവയാണ് മറ്റു പ്രധാന മേഖലകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക