Image

എന്താണ് ഇസ്രയേലിലെ മമ്മാദുകള്‍

ജോബിന്‍സ് തോമസ് Published on 13 May, 2021
എന്താണ് ഇസ്രയേലിലെ മമ്മാദുകള്‍
ഇസ്രയേല്‍ - പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ ഏറെ ചര്‍ച്ചയാകുന്ന ഒന്നാണ് മമ്മാദുകള്‍. എന്താണ് മമ്മാദുകള്‍. റോക്കറ്റാക്രമണങ്ങളും ബോംബ് വര്‍ഷവും ഇസ്രയേലിന് പുത്തിരിയല്ല. എപ്പോഴും അക്രമണ സാധ്യതയും അനിശ്ചതത്വവും നിലനില്‍ക്കുന്നതിനാല്‍ വീടുകളുടെ ചുമരുകള്‍ക്കുളളില്‍ സുരക്ഷിതരല്ലെന്ന ബോധത്തില്‍ നിന്നും ഉടലെടുത്ത സുരക്ഷാ സങ്കേതമാണ് മമ്മാദുകള്‍. ഹീബ്രൂഭാഷയില്‍ സുരക്ഷാമുറി എന്നാണ് മമ്മാദ് എന്ന വാക്കിന്റെ അര്‍ത്ഥം. 

ഇസ്രയേലുകാര്‍ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ വീടിനുള്ളില്‍ മമ്മാദുകളും നിര്‍മ്മിക്കും. വീടിന്റെ ഭിത്തിയേക്കാള്‍ അഞ്ച് ഇഞ്ച് കൂടുതല്‍ കനത്തിലാണ് മമ്മാദുകളുടെ ഭിത്തി നിര്‍മ്മിക്കുന്നത്. കോണ്‍ക്രീറ്റുകൊണ്ടാണ് ഈ ഭിത്തി നിര്‍മ്മിക്കുന്നത്. ഇത്ര കനമേറിയ ഭിത്തിക്ക് പുറമേ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് , തകരം കൊണ്ടുളള ഷട്ടര്‍, പാളി എന്നിവയും ഈ മുറിക്കുണ്ടാവും. 

ഭക്ഷണം സൂക്ഷിക്കാനുള്ള ഫ്രീസര്‍ സൗകര്യം,ഓക്‌സിജന്‍ ആവശ്യം വന്നാല്‍ പുറത്തേക്ക് തള്ളാവുന്ന ഇരുമ്പ് പൈപ്പ് എന്നിവയും ഈ മുറിയിലുണ്ടാവും. ഇതിനുള്ളില്‍ പ്രവേശിച്ചാല്‍ പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയാന്‍ കഴിയില്ല. ചില സുരക്ഷാ മുറികളില്‍ മൊബൈല്‍ റേഞ്ച് സൗകര്യം കിട്ടാറില്ല. 40 വര്‍ഷമാണ് ഒരു മമ്മാദിന്റെ കാലാവധി.

സുരക്ഷ മുന്നറിയിപ്പുകള്‍ മൊബൈല്‍ ആപ്പുകളിലൂടെ ജനങ്ങളിലെത്തും. ഇല്ലെങ്കില്‍ സംഘര്‍ഷ സൂചനലഭിച്ചാല്‍ എല്ലാവരും മമ്മാദുകളിലേയ്ക്ക് മാറും. പുറത്തിറങ്ങാന്‍ കഴിയാത്തവിധമാണ് സാഹചര്യമെങ്കില്‍ സൈന്യവുമായി ബന്ധപ്പെട്ട് ആളുകള്‍ വീടുകളിലെത്തി ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് സാധനങ്ങള്‍ എത്തിക്കും. 

ഇതാണ് ഇസ്രയേലുകാരെ സംഘര്‍ഷങ്ങളുടെ നാളുകളില്‍ സുരക്ഷിതരായി കാക്കുന്ന മമ്മാദുകള്‍ അഥവാ സുരക്ഷാമുറികള്‍.  

Join WhatsApp News
Tom Abraham.FL 2021-05-13 11:11:09
‘’On International Nurses Day, let’s celebrate the nurses and medical professionals around the world who do so much for so many. And let’s thank them the best way we can: by getting the COVID-19 vaccine and encouraging our friends and family to do the same.’’- Barack Obama, our real former President. 1]I am proud of myself of not being a republican. 2] White supremacist swastika Madison Cawthorn is accused by dozens of women of sexual harassment, pervert Jim Jordan enabled/allowed/covered up mass sexual abuse, creepy tool Matt Gaetz is a child sex trafficker, Marjorie Greene is a QAnon terrorist, but they ousted Liz Cheney. 3] Senior officials testified today that white supremacists are our greatest domestic security threat. Unfortunately there are some malayalees who are under the false pretention that they are white and so is safe. The truth is white supremacists hate Indians. 4] The Senate has just confirmed the first of Biden’s three nominees to the Postal Board of Governors. Louis DeJoy is about to lose his job. He is a trumper too. 5] people in Florida is collecting gas in plastic bags. Colonial pipeline does not supply gas to FL. Heat index is 100+ in FL. they are the illiterate trump people taking a bomb home to create a gas shortage to blame Biden-haha-smart trumpers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക