Image

ഇന്ത്യയില്‍ കോവിഡ് ബാധിച്ചവര്‍ക്ക് വാക്‌സിന്‍ ആറുമാസത്തിനു ശേഷം മതിയെന്ന് ശുപാര്‍ശ

ജോബിന്‍സ് തോമസ് Published on 13 May, 2021
ഇന്ത്യയില്‍ കോവിഡ് ബാധിച്ചവര്‍ക്ക് വാക്‌സിന്‍ ആറുമാസത്തിനു ശേഷം മതിയെന്ന് ശുപാര്‍ശ
ഇന്ത്യയില്‍ വാക്‌സിനേഷന്‍ പുരോഗമിക്കുമ്പോള്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു. സര്‍ക്കാര്‍ നിയേഗിച്ച പ്രത്യേക സമിതിയാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ഉയര്‍ത്തണമെന്നാണ് ഒരു പ്രധാന നിര്‍ദ്ദേശം. നിലവില്‍ ഇത് 45 ദിവസമാണ്. എന്നാല്‍ ഇത് 12 ആഴ്ച മുതല്‍ 16 ആഴ്ച വരെ ഉയര്‍ത്തണമെന്നാണ് പുതിയ ശുപാര്‍ശ.

കോവിഡ് രോഗം വന്നവര്‍ക്ക് ആറു മാസത്തിന് ശേഷം വാക്‌സിന്‍ ഡോസ് നല്‍കിയാല്‍ മതിയെന്നാണ് മറ്റൊരു ശുപാര്‍ശ. ഗര്‍ഭിണികളുടെ കാര്യത്തില്‍ വാക്‌സിന്‍ എടുക്കണോ വേണ്ടയോ എന്ന് അവര്‍ക്ക് തന്നെ തീരുമാനിക്കാമെന്നും മുലയൂട്ടുന്നവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കുഴപ്പങ്ങളില്ലെന്നും സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നു.

നിലവില്‍ കോവാക്‌സിനും കോവിഷീല്‍ഡിനും ഓരേ ഇടവേളയാണുള്ളത്. എന്നാല്‍ കോവാക്‌സിന്റെ കാര്യത്തില്‍ ഇടവേള വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശ സമിതി നല്‍കിയിട്ടില്ല. ഈ ശുപാര്‍ശകള്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനു വേണ്ടിയുള്ള വിദഗ്ദരുടെ പാനല്‍ പരിശോധിച്ച ശേഷമാകും മറ്റു നടപടികളിലേയ്ക്ക് പോവുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക