Image

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

പി പി ചെറിയാന്‍ Published on 13 May, 2021
റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജരായി റവ ക്രിസ്റ്റഫര്‍  പി ഡാനിയേല്‍ നിയമിതനായി .റവ ഡോ ഫിലിപ്പ് വര്ഗീസ് സേവനം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന്  ഒഴിവു വന്ന  സ്ഥാനത്തേക്കാണ് ക്രിസ് അച്ചനെ നിയമിച്ചിരിക്കുന്നത്

അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ക്രിസ് അച്ചന്‍  ബിരുദം നേടിയതിനു ശേഷം തിരുവല്ല മാര്‍ത്തോമാ വൈദീക സെമിനാരിയില്‍ നിന്നും നാല് വര്‍ഷ ബി ഡി ബിരുദം കരസ്ഥമാക്കി.2012 ല്‍ മാര്‍ത്തോമാ സഭയിലെ പൂര്‍ണ സമയ പട്ടക്കാരനായി സഭ ശുശ്രുഷയില്‍ പ്രവേശിച്ചു .ന്യൂജേഴ്‌സി ,ചിക്കാഗോ മാര്‍ത്തോമാ ഇടവകളില്‍ വികാരിയായും ,യൂത്ത് ചാപ്ലിയനായും പ്രവര്‍ത്തിച്ചു .

ഭദ്രാസന പ്രോഗ്രാം മാനേജര്‍ ചുമതലക്കു  പുറമെ കണക്ടികട്ട് ജെറുസലേം ഇടവക വികാരിയായും പ്രവര്‍ത്തിക്കുന്നു .ക്രിസ് അച്ചനോടൊപ്പം നീതി കൊച്ചമ്മയും സഭയുടെ സജീവ സേവനത്തിലാണ് .ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ചര്ച്ച അംഗമാണ് ക്രിസ് അച്ചന്‍. 2021 വരെ ഭദ്രാസന പ്രോഗ്രാം മാനേജരായി സ്തുത്യഹ സേവനം അനുഷ്ഠിച്ച സഭയിലെ സീനിയര്‍ പട്ടക്കാരനായ റവ ഡോ ഫിലിപ്പ് വര്ഗീസ്സിനും എലിസബേത് കൊച്ചമ്മക്കും ഭദ്രാസനം സമുചിതമായ യാത്രയയപ്പും നല്‍കി .

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക