Image

ഇടതുപക്ഷ വിജയദിനം ആഘോഷമാക്കി സമീക്ഷ യുകെ

Published on 09 May, 2021
 ഇടതുപക്ഷ വിജയദിനം ആഘോഷമാക്കി സമീക്ഷ യുകെ


ലണ്ടന്‍: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ എല്‍ഡിഎഫിന്റെ ചരിത്രവിജയം യുകെയിലും ഇടതുപക്ഷ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ വിജയദിനമായി ആഘോഷിച്ചു. സ്വവസതികളില്‍ ദീപങ്ങള്‍ തെളിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദ്ദേശം പോലെ ആവേശം
ഒട്ടും കുറയാതെ കേരളത്തിന്റെ സന്തോഷത്തില്‍ യുകെ മലയാളികളും പങ്കാളികളായി.

നാടുമായുള്ള സമയ വ്യതാസം കണക്കിലെടുത്തു മേയ് 6 ആണ് സമീക്ഷ പ്രവര്‍ത്തകര്‍ വിജയദിനമായി ആഘോഷിച്ചത്. തെരഞ്ഞെടുപ്പു കാലത്തു ഇടതുപക്ഷത്തിനു വേണ്ടി സമീക്ഷ പ്രവര്‍ത്തകര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

സമീക്ഷ യുകെ പുറത്തിറക്കിയ രണ്ടാമൂഴം എന്ന ഹ്രസ്വചിത്രം സാമൂഹിക മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പു കാലത്തു വലിയ ശ്രദ്ധ നേടിയ ഒന്നാണ്. തെരഞ്ഞെടുപ്പ് ദിവസം സമീക്ഷ യുകെ അംഗങ്ങള്‍ക്കായി നൂറോളം പേര്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്നരീതിയില്‍ സൂം മീറ്റിംഗ് സംഘടിപ്പിച്ചിരുന്നു. വിജയദിനത്തില്‍ പങ്കെടുത്ത എല്ലാ പ്രവര്‍ത്തകര്‍ക്കും സമീക്ഷ യുകെ നന്ദി അറിയിച്ചു.

കോവിഡ് വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക സമാഹരിക്കുവാനാണ് സമീക്ഷ ശ്രമിക്കുന്നത്. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കണമെന്ന് സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറിദിനേശ് വെള്ളാപ്പള്ളിയും
നാഷണല്‍ പ്രസിഡന്റ് സ്വപ്ന പ്രവീണും യുകെയിലെ മുഴുവന്‍ മലയാളികളോടും അഭ്യര്‍ത്ഥിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക