Image

കോവിഡ് വ്യാപനം: രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)

Published on 07 May, 2021
കോവിഡ്  വ്യാപനം:  രോഗ പ്രതിരോധ പ്രതിവിധി (ജോസഫ് പൊന്നോലി)
കേരളത്തിലെയും ഇന്ത്യയിലെയും കോവിഡ് വ്യാപനത്തിന്റെയും ജനങ്ങളുടെ അനാരോഗ്യത്തിന്റെയും മരണങ്ങളുടെയും പ്രധാന കാരണം നമ്മുടെ ആഹാര രീതിയും, ജീവിത ശൈലിയും, ശുചിത്വമില്ലായ്മയുമാണ്.  ഈ രംഗങ്ങളിൽ വ്യക്തികളും ഗവർണ്മെന്റും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിട്ടുണ്ട്.

ഭക്ഷണം -ആഹാര രീതി

വിഷാംശം കലർന്ന ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. പച്ചക്കറികൾ, പഴങ്ങൾ, മാംസം, മീൻ , മഞ്ഞൾ മുതലായ ചേരുവകൾ, പാൽ, എണ്ണ എന്നിവ വാങ്ങിക്കുമ്പോൾ അവ ശുദ്ധമാണോ എന്നു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പഞ്ചസാര, ഉപ്പ്, എണ്ണ എന്നിവയുടെ ഉപയോഗം മലയാളികൾ കുറയ്ക്കേക്കിയിരിക്കുന്നു. ഭക്ഷണപദാർത്ഥങ്ങളുടെ മലിനീകരണം തടയാൻ
ഗവർണ്മെന്റു ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ജീവിത ശൈലി

മദ്യപാനം, പുകവലി, നിയന്ത്രണമില്ലാത്ത ജീവിതം, ജീവിതത്തിലെ പിരിമുറുക്കങ്ങൾ ഇവ കുറയ്ക്കേണ്ടതു് ആരോഗ്യത്തിന് അത്യാവശ്യമാണ്. വ്യായാമം ജീവിതത്തിന്റെ ഭാഗമാകണം. വായന, സംഗീതം, കല, യോഗാഭ്യാസം, സാന്മാർഗ്ഗികത, ആദ്ധ്യാത്മികത, സാമൂഹ്യ പ്രതിബദ്ധത, മുതലായവ ജീവിതത്തിനു അർദ്ധവും വ്യാപ്തിയും പ്രദാനം ചെയ്യും.

ശുചിത്വം

വ്യക്തിപരമായ ശുചിത്വം കൂടാതെ പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കേണ്ടത് പൊതുജനാരോഗ്യത്തിന്  ആവശ്യമാണ്.
പൊതു സ്ഥലങ്ങളിലെ ചപ്പും ചവറും  മാലിന്യങ്ങളുടെ കൂമ്പാരങ്ങളും കെട്ടിക്കിടക്കുന്ന കനാലുകളും തോടുകളും കുളങ്ങളുമാണ് അണുക്കളെ ആകർഷിച്ച് നമ്മുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കുന്നതു്. മാലിന്യങ്ങൾ കുമിഞ്ഞു കൂടി അവയിൽ നിന്നും ദ്ദർഗന്ധം വമിക്കുന്നത് മിക്കവാറും എല്ലായിടങ്ങളിലും കാണാം. പൊതു സ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ് പൊതുസ്ഥലങ്ങൾ അണുക്കളുടെ വിഹാര കേന്ദ്രമായി മാറ്റുന്നു. വൃത്തിയായ കക്കൂസോ മൂത്രപ്പുരയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ആശുപത്രികളിലോ ബസ് സ്റ്റാൻഡുകളിലോ ടെയിനുകളിലോ ഹോട്ടലുകളിലോ, പൊതുസ്ഥലങ്ങളിലോ കാണാൻ പ്രയാസം.

പ്രകൃതി സംരക്ഷണം

എവിടെയും ചെടികൾ, മരങ്ങൾ, തോട്ടങ്ങൾ, പൂക്കൾ എന്നിവ കാണാവുന്ന മാവേലി നാട്. അവിടെ ശുദ്ധമായ വായുവും, ശുദ്ധ ജലവും.  അങ്ങനെയുള്ള നാട്ടിൽ നിന്നും  കൊറോണാ പമ്പ കടക്കും.  ഇതിനു വേണ്ടതു് പ്രകൃതി സംരക്ഷണമാണ്.

രോഗ പ്രതിരോധ കേന്ദ്രങ്ങൾ

അസുഖം വന്നാൽ ചികിത്സിക്കണം. . അസുഖം വരാതെ നോക്കുന്നതാണ് ഉത്തമം. അതുകൊണ്ട്
നമുക്ക് വേണ്ടതു് കൂടുതൽ ആശുപത്രികളല്ല. ചികിത്സാ കേന്ദ്രങ്ങളേക്കാളും രോഗങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്ന പൊതുജനാരോഗ്യ രോഗപ്രതിരോധ  കേന്ദ്രങ്ങളാണ്.  പ്രൈമറി കെയർ സെന്ററുകൾ രോഗ പ്രതിരോധ കേന്ദ്രങ്ങളായി മാറണം. 

ശുദ്ധവായുവും ശുദ്ധ ജലവും ഇല്ലെങ്കിൽ ശ്വാസതടസ്സമുണ്ടാകും. കൊറോണാ പോലുള്ള . സാംക്രമിക രോഗങ്ങൾക്കു നമ്മൾ വിളനിലമാകും. മനുഷ്യൻ പ്രകൃതിയുമായി കൂടുതൽ സമ്പർക്കം പുലർത്തേണ്ടിയിരിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക