Image

നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 07 May, 2021
നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)
രാത്രി നടക്കുമ്പോള്‍
ഒറ്റക്ക് നടക്കണം
നക്ഷത്രങ്ങളെ
നോക്കി നടക്കണം

അവ പറഞ്ഞു തരും
ഭൂഗര്‍ഭത്തിലൊളിപ്പിച്ച
മഷി പുരളാത്ത
ചില  ഗഗനസത്യങ്ങള്‍

ഇന്നലെ കണ്ടതൊന്നും
ഇന്ന് കാണുന്നില്ലെന്ന
മരണമെന്ന സത്യത്തിന്റെ
കണ്‍കെട്ടുകളറിയാം

തെളിഞ്ഞും മങ്ങിയും
ശാശ്വതമല്ലാത്ത
സുഖദു:ഖങ്ങളുടെ
നിഴല്‍ കൂത്തുകളറിയാം

അകലും തോറും
സുന്ദരമെന്ന് തോന്നുന്ന
സ്‌നേഹബന്ധങ്ങളുടെ 
പൊയ്മുഖങ്ങള്‍ കാണാം

ഒരു സൂര്യപ്രഭക്ക് മുന്നില്‍
തോറ്റുപോകുന്ന
കോടി കോടി നക്ഷത്രങ്ങളുടെ
രാപ്പിറവിയുടെ നോവറിയാം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക