Image

ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 07 May, 2021
ജൂലൈയ്ക്ക് ശേഷം യു.എസിലെ രോഗബാധ 50,000 ല്‍ താഴെ ആകുമെന്ന് പ്രതീക്ഷ (ഏബ്രഹാം തോമസ്)
യു.എസില്‍ ഇപ്പോള്‍ ആഴ്ചയില്‍ ശരാശരി 1,00000 ല്‍ താഴെ കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ അന്ത്യത്തോടെ ഇത് ആഴ്ചയില്‍ 50,000 ന് താഴെ ആയി കുറയുമെന്നും ഹോസ്പിറ്റലൈസേഷന്‍ 35,000 ആകുമെന്നും സിഡിസി പ്രതീക്ഷിക്കുന്നു. മരണം ആഴ്ചയില്‍ 4,000 ആയി കുറയുമെന്നുമാണ് പ്രതീക്ഷ. തുടര്‍ന്ന് തുടര്‍ച്ചയായി ഈ കണക്കുകള്‍ താഴേയ്ക്ക് പോകാനുള്ള സാധ്യതയും ഏജന്‍സി തള്ളിക്കളയുന്നില്ല.

കൂടുതല്‍ ശുഭോദര്‍ക്കമായ കണക്കുകളില്‍ പ്രതിവാര ദേശീയ ശരാശരി 50,000ല്‍ താഴെയും ഹോസ്പിറ്റലൈസേഷന്‍ 1,000 വും മരണം 200 നും 300 നും ഇടയിലും ആണ്. കോവിഡ്-19 മരണങ്ങളും ആശുപത്രിവാസവും ജനുവരിക്ക് ശേഷം കുറഞ്ഞു വരികയും റെസ്റ്റോറന്റുകളിലും ബാറുകളിലും തിയേറ്ററുകളിലും മറ്റ് വ്യവസായങ്ങളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവു വരുത്തുകയും ചെയ്യുന്നതിനാല്‍ സംഗതികള്‍ ഏതാണ്ട് പൂര്‍വ്വസ്ഥിതി വേനല്‍ക്കാലത്തോടെ പ്രാപിക്കുകയാണെന്ന് കരുതാം.

ന്യൂയോര്‍ക്ക് സബ് വേകള്‍ ഈ മാസം മുതല്‍ രാത്രിയിലും വീണ്ടും ഓടിത്തുടങ്ങും. ലാസ് വേഗസില്‍ കപ്പാസിറ്റി ഉയര്‍ത്തിയതിനാല്‍ ബിസിനസ് പൂര്‍വസ്ഥിതിയിലെത്താന്‍ വലിയ താമസം ഉണ്ടാവില്ല. ഫ്‌ളോറിഡ ഗവര്‍ണ്ണര്‍ ഡിസാന്റിസ് കൂടുതല്‍ വിലക്കുകള്‍ നീക്കിയതോടെ മാസ്‌കുകള്‍ ധരിച്ചും സാമൂഹിക അകലം പാലിച്ചും ജനങ്ങള്‍ക്ക് പല കാര്യങ്ങളും ചെയ്യാന്‍ കഴിയും. പലരും പാര്‍ട്ടികളും, ഗ്രാഡുവേഷനുകളും ഗാനമേളകളും മറ്റും വീണ്ടും ആരംഭിച്ചു കഴിഞ്ഞു. വാള്‍ട്ട്ഡിസ്‌നി വേള്‍ഡ് ഫോട്ടോഗ്രാഫി സെഷനുകളില്‍ മാസ്‌ക് ധാരണം നിര്‍ബന്ധമാക്കിയിട്ടില്ല. ജീവിതം പഴയപടി മടങ്ങി എത്തിയിരിക്കുന്നപോലെ അനുഭവപ്പെടുകയാണ്, 67കാരി വിക്കി റസ്റ്റിവോ(മയാമി) പറഞ്ഞു. വാക്‌സീനുകള്‍ എടുത്തുതിന് ശേഷം ഇവര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നു, ഈജിപ്റ്റില്‍ ഒരു അവധിക്കാലം ചെലവഴിച്ചിട്ട് മടങ്ങി എത്തിയതേ ഉള്ളൂ.

വാക്‌സിനേഷന്‍ കുറയുകയും ജനങ്ങള്‍ മാസ്‌ക് ധാരണം, സോഷ്യല്‍ ഡിസ്റ്റന്‍സിംഗിനോട് സഹകരിക്കുകയും ചെയ്യാതിരുന്നാലും ജൂലൈ മാസത്തോടുകൂടി രോഗം പടരുന്നത് കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു. ഹോസ്പിറ്റലൈസേഷനുകളും മരണവും കുറയുകയും കുറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുമെന്നും ഇവര്‍ പ്രവചിക്കുന്നു. ഈ ട്രെന്‍ഡുകളെല്ലാം താഴേയ്ക്ക് പോകുന്ന രോഗനിലയാണ് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

യു.എസിലെ ആകെ മരണം ഇതുവരെ 5,78,000 ആണെന്ന് സിഡിസി പറയുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സിഡിസി തയ്യാറായില്ല. യൂണിവേഴ്‌സിററി ഓഫ് വാഷിംഗ്ടണിന്റെ ഗ്രാഫ് മരണത്തിന്റെ കെര്‍വ് ഫ്‌ളാറ്റൈന്‍ ചെയ്ത് കാട്ടുന്നു. അതായത് ഇനി ഫ്്‌ളാറ്റെന്‍ഡ് ആയി ഓഗസ്റ്റഅ 1-ാം തീയതി മുതല്‍ 5,99,000 ആയി തുടരും.

യു.എസിലെ ജനങ്ങളുടെ 56%(പ്രായപൂര്‍ത്തിയായവര്‍)-14.6 കോടി വാക്‌സീനിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവരാണ് എന്ന് സിഡിസി പറയുന്നു. സെപ്റ്റംബറിന് ശേഷമുള്ള വിവരങ്ങള്‍ സിഡിസി നല്‍കുന്നില്ല. അടുത്ത ഹാളില്‍ എന്ത് പ്രതീക്ഷിക്കാം എന്നറിയില്ല. എന്റെ കണക്ക് കൂട്ടലില്‍ ധാരാളം ജനങ്ങള്‍ വാക്‌സിനേറ്റ് ചെയ്ത് പ്രതിരോധ സജ്ജരായി ഇരിക്കുന്നതിനാല്‍ മോശമായ ഒരു ഫ്‌ളൂ സീസണ്‍ പോലെ ഇരിക്കും, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു വിദഗ്ധന്‍ വില്യം ഹനാജേ പറഞ്ഞു. അദ്ദേഹം ഇതുവരെ നടന്ന ഗവേഷണങ്ങളില്‍ പങ്കാളി ആയിരുന്നില്ല. 'കോവിഡ്-19 എങ്ങും പോകാന്‍ പോകുന്നില്ല. അത് പൂര്‍ണ്ണമായും നാമാവശേഷമാവുകയില്ല', ഹനാജേ കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാര്‍ക്ക് തെറ്റ് പറ്റാറുണ്ട്. ഇക്കാര്യത്തില്‍ ഹനാജേയുടെ കണ്ടുപിടുത്തം തെറ്റായിരിക്കട്ടെ എന്നു നമുക്ക് ആഗ്രഹിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക