Image

'രാവണന്‍' മരിച്ചിട്ടില്ല; നമുക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം'

Published on 06 May, 2021
'രാവണന്‍' മരിച്ചിട്ടില്ല; നമുക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കാം'



മുംബൈ: രാമായണം പരമ്പരയില്‍ രാവണയായി ശ്രദ്ധനേടിയ നടന്‍ അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത അസംബന്ധമെന്ന് സഹപ്രവര്‍ത്തകനായ സുനില്‍ ലാഹിരി. രാമായണത്തില്‍ ലക്ഷ്മണനെ അവതരിപ്പിച്ചത് ലാഹിരിയായിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം വ്യക്തമാക്കിയത്. അരവിന്ദ് ത്രിവേദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു 
നടന്റെ കുറിപ്പ്. 

'ഈ കോവിഡ് ഭീതിയ്ക്കിടെ അരവിന്ദ് ത്രിവേദിയുടെ മരണവാര്‍ത്ത പ്രചരിക്കുകയാണ്.  അത് തെറ്റാണ്, വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കണം. ദൈവാനുഗഹത്താല്‍ അരവിന്ദ് ജി സുഖമായിരിക്കുന്നു'-സുനില്‍ ലാഹിരി കുറിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക