Image

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍: പി. സി. മാത്യുവിനു റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു

പി. പി. ചെറിയാന്‍ Published on 06 May, 2021
ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍:  പി. സി. മാത്യുവിനു   റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു
ഡാളസ്: മെയ് ഒന്നിന് നടന്ന സിറ്റി കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ ഗാര്‍ലണ്ടില്‍ ഡിസ്ട്രിക് മൂന്നില്‍ ശ്രീ പി. സി. മാത്യു രണ്ടു സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി റണ്‍ ഓഫില്‍ എത്തി.  വിക്കി ഹൈ, ആന്‍ജെല വെസ്റ്റ് എന്നിവരാണ്പിന്നിലാക്കപ്പെട്ടവര്‍. നാലു സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും 50 ശതമാനം വോട്ടു ലഭിക്കാത്ത സാഹചര്യത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ച രണ്ടു സ്ഥാനാര്‍ത്ഥികള്‍ക്കാണ്   റണ്‍ ഓഫ്  മത്സരത്തിനു അര്‍ഹത ലഭിക്കുക. പി. സി. മാത്യുവും,നഎഡ് മൂറും ഈ വരുന്ന ജൂണ്‍ 5 നു റണ്‍ ഓഫ്  തെരഞ്ഞെടുപ്പിനെ നേരിടുന്നത് .ഏര്‍ലി വോട്ടിങ് മെയ് 24 മുതല്‍ ജൂണ്‍ 1 വരെ സൗത്ത് ഗാര്‍ലാന്‍ഡ് ലൈബ്രറിയിലും മറ്റു ലൊക്കേഷനുകളിലും ഡാളസ് കൗണ്ടി ഇലക്ഷന് ഡിപ്പാര്‍ട്‌മെന്റ് നിര്‍ദേശ പ്രകാരം നടക്കുന്നതാണ്.

ഡിസ്ട്രിക്ട് മൂന്നിലെ മലയാളി സാന്നിധ്യവും സഹകരണവും ഒപ്പം അമേരിക്കന്‍ ജനതയും  അര്‍പ്പിച്ച വിശ്വസവും ആണ് തന്നെ റണ്‍ ഓഫ് മത്സരത്തില്‍ എത്തിച്ചതെന്ന് പി. സി. മാത്യു പറഞ്ഞു.  എത്ര നന്ദി പറഞ്ഞാലും മതിയാവാത്ത ആത്മാര്‍ത്ഥതയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍ നല്‍കിയതെന്നും, റണ്‍ ഓഫ് തെരഞ്ഞെടുപ്പിനും ഇതു പ്രകടമാകുമെന്നും തെരഞ്ഞെടുപ്പ് മാനേജര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് മാനേജര്‍  സിജു ജോര്‍ജ്, ട്രഷറര്‍ ജിന്‍സ് മാടമന, മറ്റു കമ്മിറ്റീ അംഗങ്ങളായ മാത്യു പട്ടരെട്ടു, സൂജന്‍ തരകന്‍, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, ചെറിയാന്‍ ചൂരനാട്, സുനി ലിന്‍ഡ ഫിലിപ്‌സ് മുതലായവരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം പി. സി. മാത്യു പറഞ്ഞു.

ഒരിക്കല്‍ കൂടി തെരഞ്ഞെടുപ്പ് ബൂത്തിലേക്ക് മലയാളികള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാര്‍  എത്തിയാല്‍ താന്‍ ജയിക്കുമെന്ന ശുഭാപ്തി വിശ്വസമാണ് പി. സി. ക്ക് ഉള്ളത്.

ബന്ധപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍  താഴെ കൊടിത്തിരിക്കുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

ഫിലിപ്പ് തോമസ്: 972 522 9646 
ജിന്‍സ് മാടമന: 214 734 9999

ഗാര്‍ലാന്‍ഡ് സിറ്റി കൌണ്‍സില്‍:  പി. സി. മാത്യുവിനു   റണ്‍ ഓഫ് മത്സരം ജൂണ്‍ 5 നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക