Image

കൊവിഡ് ; തമിഴ് സംവിധായകന്‍ വസന്തബാലന്‍ ആശുപത്രിയില്‍

Published on 05 May, 2021
കൊവിഡ് ; തമിഴ് സംവിധായകന്‍ വസന്തബാലന്‍ ആശുപത്രിയില്‍
പ്രശസ്ത തമിഴ് സംവിധായകന്‍ വസന്തബാലന്‍ കൊവിഡ് ബാധിതനായി. അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്. അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക്, ഞാന്‍ ഇപ്പോള്‍ കൊറോണ ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനാല്‍ തന്നെ എന്നാല്‍ പലരുടെയും ഫോണ്‍ കാളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കില്ല. എന്നെ സ്നേഹിക്കുന്ന സുഹൃത്തുക്കള്‍, ഡോക്ടര്‍മാര്‍, ബന്ധുക്കള്‍ എന്നിവരുടെ അടുക്കലാണ് ഞാന്‍. ആയിരം ആനകളുടെ ശക്തിയ്ക്ക് തുല്യമാണ് ഈ സ്‌നേഹം.

ഷങ്കറിന്റെ സഹസംവിധായകനായാണ് അദ്ദേഹം തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ജെന്റില്‍മാന്‍, കാതലന്‍, ഇന്ത്യന്‍ തുടങ്ങിയ സിനിമകളില്‍ അദ്ദേഹം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക