Image

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

Published on 04 May, 2021
മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

കുവൈറ്റ് സിറ്റി: യുഎസ് സ്ഥാപനമായ മോഡേണ വികസിപ്പിച്ച കോവിഡ് 19 പ്രതിരോധ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍. സംസ്ഥാന ഓഡിറ്റ് ബ്യൂറോയുടെ അംഗീകാരം ലഭിച്ചാല്‍ ഒരു ദശലക്ഷം മോഡേണ വാക്‌സിന്‍ രാജ്യത്തെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

12 ദശലക്ഷം ദീനാറാണ് മോഡേണക്കായി മാറ്റിവച്ചിരിക്കുന്നത്. ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനുകള്‍ക്കൊപ്പം മോഡേണ വാക്‌സിനും വിതരണം ചെയ്യുന്നത് രാജ്യത്തിന് കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കാന്‍ സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സിനും (കൊവിഷീല്‍ഡ്) ഫൈസര്‍ ബയോന്‍ടെക് വാക്‌സിനും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനും ശേഷം ലോകാരോഗ്യസംഘടന അംഗീകരിച്ച നാലാമത്തെ കോവിഡ് പ്രതിരോധ വാക്‌സിനാണ് മോഡേണ.

നാല് ഴ്ചകള്‍ക്കകം രണ്ട് ഡോസുകള്‍ എടുക്കാമെന്നതും മോഡേണയുടെ പ്രത്യേകതയാണ്. എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള വാക്‌സിന് 94.1 കാര്യക്ഷമതയാണ് ഡബ്ലിയുഎച്ച് നിര്‍ദേശിക്കുന്നത്. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ 30 ദിവസം വരെ വാക്‌സിന്‍ സൂക്ഷിക്കാനാകും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക