Image

അച്ഛനോട് കിന്നാരം പറഞ്ഞ് ജൂനിയര്‍ ചീരു, ചിത്രം പങ്കുവെച്ച് മേഘ്ന

Published on 03 May, 2021
അച്ഛനോട് കിന്നാരം പറഞ്ഞ് ജൂനിയര്‍ ചീരു, ചിത്രം പങ്കുവെച്ച് മേഘ്ന


ചിത്രത്തില്‍ തൊട്ടുനോക്കുകയും അച്ഛനെ നോക്കി  അവന്റെ ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുകയുമാണ് ജൂനിയര്‍ ചീരു. 'ഞങ്ങളുുടെ അത്ഭുതം, എന്നും എപ്പോഴും' എന്നാണ് മേഘ്ന ചിത്രം പങ്കുവെച്ച് കുറിച്ചത്. 
നേരത്തെ മകന് രണ്ട് മാസമായപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നെന്നും അത് തന്നെ പരിഭ്രാന്തിയില്‍ ആക്കിയിരുന്നെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു.
മേഘ്ന മൂന്ന് മാസം ഗര്‍ഭിണിയായിരിക്കേയാണ് ഭര്‍ത്താവ് ചീരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുന്നത്. ജീവിതത്തിലേറ്റ ആ തീരാ വേദനയിലും മേഘ്ന പിടിച്ചു നിന്നത് മകന്‍ മൂലമാണ്. ജൂനിയര്‍ സിമ്പ എന്നു പറഞ്ഞാണ് മേഘ്ന പലപ്പോഴും മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറ്.  ഒക്ടോബര്‍ 22 നാണ് ജൂനിയര്‍ ചീരുവിന്റെ പിറന്നാള്‍. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക