Image

മുഖ്യമന്ത്രിക്ക് ആശംസകളറിയിച്ച് ഷാജി കൈലാസ്

Published on 03 May, 2021
മുഖ്യമന്ത്രിക്ക് ആശംസകളറിയിച്ച്  ഷാജി കൈലാസ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം കരസ്ഥമാക്കിയ മുഖ്യമന്ത്രിയ്ക്ക് ആശംസകളറിയിച്ച് സംവിധായകന്‍ ഷാജി കൈലാസ്. വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര് എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ ഷാജി കൈലാസ് എഴുതിയത്.

ഇത് ക്യാപ്റ്റന്റെ കളിയായിരുന്നു, നാടിനെ നാവാക്കി, നാവിനെ വാക്കാക്കി, വാക്കിനെ സ്വപ്‌നമാക്കി, ഒരു ജനതയുടെ അഭിലാഷങ്ങള്‍ക്ക് ചൂരും ചൂടും പകര്‍ന്ന നായകന്റെ കളി. ഈ കളിയില്‍ നായകന്‍ ജയിക്കുമ്പോള്‍ ജയിക്കുന്നത് ഒരു ദേശത്തിന്റെ ആവേശങ്ങളും ആശകളുമാണെന്നറിയുന്നു. വിജയത്തിന് സമം വിജയം മാത്രം..വിജയത്തിന് സമം ക്യാപ്റ്റന്‍ വിജയനല്ലാതെ മറ്റാര്..! അഭിനന്ദനങ്ങള്‍, ഷാജി കൈലാസ് ഫേസ്ബുക്കില്‍ എഴുതി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക