Image

കൃഷ്‌ണകുമാറിന്റെ പരാജയത്തില്‍ പരിഹസിച്ചവര്‍ക്ക്‌ മകള്‍ ദിയയുടെ മറുപടി

Published on 03 May, 2021
കൃഷ്‌ണകുമാറിന്റെ പരാജയത്തില്‍ പരിഹസിച്ചവര്‍ക്ക്‌ മകള്‍ ദിയയുടെ മറുപടി

കൃഷ്‌ണകുമാറിന്റ തിരഞ്ഞെടുപ്പ്‌ ഫലവുമായി ബന്ധപ്പെട്ട്‌ പരിഹസിക്കാനെത്തിയവര്‍ക്ക്‌ തക്ക മറുപടിയുമായി മകള്‍ ദിയ കൃഷ്‌ണ. ദിയ സമൂഹമാധ്യമത്തില്‍ പങ്കു വച്ച പോസ്റ്റിനു കീഴിലാണ്‌ പരിഹാസ ചുവയുള്ള കമന്റുകള്‍ വന്നത്‌. ``അച്ഛന്‍ സുഖമായി ഇരിക്കുന്നുണ്ടല്ലോ, അല്ലേ? എന്നായിരുന്നു ഒരു വിമര്‍ശകന്റെ ചോദ്യം. `` ഒരു തിരഞ്ഞെടുപ്പ്‌ ആളെ കൊല്ലുകയില്ല. പക്ഷേ കൊറോണ കൊല്ലും. അതു കൊണ്ട്‌ സേഫായി വീട്ടില്‍ സുരക്ഷിതമായി തുടരാനാണ്‌ ദിയയുടെ മറുപടി.

തിരവനനന്തപുരം മണ്‌ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്‌ണ കുമാര്‍.തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ അദ്ദേഹത്തിന്റെയും മക്കളുടെയും നേര്‍ക്ക്‌ സൈബര്‍ ആക്രമണം രൂക്ഷമാവുകയാണ്‌. നടിഅഹാനയുടെ ജേരിലും വളരെ മോശമായ പ്രതികരണങ്ങളാണ്‌ വരുന്നത്‌. 

അതേ സമയം കന്നി അങ്കത്തിലെ പരാജയം സമ്മതിക്കുന്നു എന്നാണ്‌ കൃഷ്‌ണ കുമാര്‍ പ്രതികരിച്ചത്‌. തിരുവനന്തപുരം മണ്‌ഡലത്തില്‍ മത്സരിച്ച കൃഷ്‌ണകുമാറിനെ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ആന്റിണി രാജുവാണ്‌ പരാജയപ്പെടുത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക