ശരീരഭാരം ആറ് കിലോ കുറച്ച് നടി അനു സിത്താര. ഒരു മാസം കൊണ്ട് താന്‍ ആറ് കിലോ കുറച്ചെന്നും അതിപ്പോഴും കൃത്യമായി തുടരുകയാണെന്നും നടി പറഞ്ഞു. എങ്ങനെ കൃത്യമായി ഡയറ്റ് ചെയ്യണമെന്നു കൃത്യമായി തന്നെ പഠിപ്പച്ചത് ഉണ്ണി മുകുന്ദനാണ്. അദ്ദേഹത്തോട് തനിക്ക് വളരെ നന്ദിയുണ്ടെന്നും അറിയിച്ച താരം മേക്കോവര്‍ നടത്തിയ ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കു വച്ചു.
സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ളാനാണ് ഉണ്ണി മുകുന്ദന് അനു സിത്താരയ്ക്ക് വേണ്ടി നല്‍കിയത്. ഇത് ഇവിടം കൊണ്ടും അവസാനിക്കില്ല എന്ന് അനു പറയുന്നു. ഇനിയും കൂടുതല്‍ ശരീരഭാരം കുറയ്ക്കാനാണ് നടിയുടെ പദ്ധതി.
ശാലീനതയുടെ പര്യായമായി മലയാള സിനിമിലെത്തിയ താരമാണ് അനു സിത്താര. ഹാപ്പി വെഡ്ഢിങ്ങ്, രാമന്റെ ഏദന്‍തോട്ടം പോലുള്ള ചിത്രങ്ങളിലൂടെയാണ് അനു ശ്രദ്ധേയതാരമായത്. നായികാ വേഷങ്ങള്‍ക്ക് പുറമേ സഹനടിയായും അനു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. മണിയറയിലെ അശോകനാണ് നടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.