Image

ഹൃദയം വിൽക്കാനുണ്ട് (കവിത: ദത്താത്രേയ ദത്തു)

Published on 02 May, 2021
ഹൃദയം വിൽക്കാനുണ്ട് (കവിത: ദത്താത്രേയ ദത്തു)
തകർന്ന ഒരു
ഹൃദയം വിൽക്കാനുണ്ട്...
വന്ന ദുഃഖങ്ങളെയെല്ലാം
ചോർന്നുപോകാതെ
അടുക്കും
ചിട്ടയുമായി
ക്രമപ്പെടുത്തി
വച്ചിരിക്കുന്ന
ഒരു കുഞ്ഞു
കറുത്ത ഹൃദയം...

സ്നേഹകടലൊക്കെ
വറ്റിയൊടുങ്ങി
ചെറിയൊരു നീർച്ചാലായി
ഏതോ ഇരുട്ടറകളിൽ
അകപ്പെട്ട ഹൃദയം
ഒരു തെളിനീര് തേടുന്നു...

ഓർക്കാപ്പുറത്തെ
അടികളിലൊക്കെ
പതറി തെറിച്ചു
രക്തഒഴുക്ക് നഷ്ട്ടപെട്ട്
അതിങ്ങനെ
പുതു കാഴ്ച്ചക്ക്
ഒരുങ്ങുന്നു....

നാലറകളിലും
നിറഞ്ഞൊഴുകുന്ന
സ്രവങ്ങളിലൊക്കെ
അളവറിയാതെ
സ്നേഹിച്ചൊരുവനടിച്ച
ചതിയുടെ
വിഷപ്പുക
കുലം കുത്തി
വാഴുന്നു....

മിടിച്ചു മിടിച്ചു
ചോരവാർന്നു
പോയെന്റെ
ഹൃദയത്തെ
വിലകിഴിവിൽ
വിൽക്കാൻ
ഒരുങ്ങുന്നു....

കടം പറഞ്ഞിടാത്തവർക്ക്
മുൻഗണന...
Join WhatsApp News
A Dreamer 2021-05-02 20:04:41
അന്തിച്ചോപ്പു മായും മാനത്താരോ മാരിവില്ലിൻ തൊങ്ങൽ തൂക്കും നിന്റെ ചെല്ലക്കാതിൽ കുഞ്ഞിക്കമ്മലെന്നൊണം തങ്കതിങ്കൾ നുള്ളി പൊട്ടും തൊട്ട് വെണ്ണിലാവിൽ കണ്ണും നട്ട് നിന്നെ ഞാനീ വാകച്ചോട്ടിൽ കാത്തിരിക്കുന്നു തേൻ കിനിയും തെന്നലായ് നിന്നരികെ വന്നു ഞാൻ കാതിലൊരു മന്ത്രമായ് കാകളികൾ .......
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക