Image

ആദിത്യന്‍ ജയനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്

Published on 01 May, 2021
ആദിത്യന്‍ ജയനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്

എല്ലാ ജില്ലകളിലും പോയി പെണ്ണുപിടിക്കുന്നവന്‍, ആത്മഹത്യ വെറും നാടകം; ആദിത്യന്‍ ജയനെതിരെ ഗുരുതര ആരോപണവുമായി ശാന്തിവിള ദിനേശ്  
ശാന്തിവിള ദിനേശിന്റെ വാക്കുകള്‍

'കേരളത്തില്‍ കോവിഡിനേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ആദിത്യനെക്കുറിച്ചാണ്. എല്ലാ ജില്ലകളിലും പോയി പെണ്ണുപിടിക്കുന്നവന്‍. കൈ ഞരമ്പ് മുറിക്കുക, ആശുപത്രിയിലാകുക. ഇതൊക്കെ നാടകമാണ്. മുമ്പൊരിക്കല്‍ തിരുവനന്തപുരം ജില്ലയില്‍ ഒരു പെണ്‍കുട്ടിയെ ഇയാള്‍ കല്യാണം കഴിച്ചു. ഈ പെണ്‍കുട്ടി എന്റെ സീരിയലില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് ഇക്കാര്യം ഞാന്‍ അറിയുന്നത്. അന്ന് വിവാഹബന്ധം വേര്‍പെടുത്തുന്നതിന്റെ വക്കില്‍ നില്‍ക്കുകയാണ് ആ കുട്ടി.'

'അവിടെ മാത്രമല്ല കണ്ണൂരും ഒരു പെണ്‍കുട്ടിയെ ആലോചിച്ചു. അതും പ്രശ്നങ്ങളായി. ഇപ്പോള്‍ തൃശൂരും കൊല്ലത്തും ഒരുകുട്ടി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇദ്ദേഹത്തിന്റെ ആത്മഹത്യാശ്രമം ഞാന്‍ ഓര്‍ക്കുന്നു. ഒരുദിവസം സംവിധായകന്‍ ടി.എസ്. സജി എന്നെ വിളിക്കുന്നു, 'നടന്‍ ആദിത്യന്‍ ഉറക്കഗുളിക കഴിച്ച് ശംഖുമുഖം കടപ്പുറത്ത് കിടക്കുന്നുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.

'അന്ന് ഈ സജിയും കൂട്ടുകാരും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ഞാന്‍ പോയില്ല. ഇങ്ങനെ ആളുകളെപറ്റിച്ചാണ് ജീവിക്കുന്നത്. ജയന്‍ എന്ന വലിയ മനുഷ്യന്റെ ഐഡന്റിറ്റിയെ വിറ്റ് ജീവിക്കുന്ന ഒരുത്തന്‍.നാലോ അഞ്ചോ ആറോ പെണ്‍കുട്ടികളുടെ ജീവിതമാണ് ഇവന്‍ നശിപ്പിച്ചത്. അമ്പിളി ദേവിയെപ്പോലെ നല്ല കലാകാരിയായ പെണ്ണിനെ എങ്ങനെയൊക്കെയാണ് ഇയാള്‍ നശിപ്പിച്ചത്. ഇയാള്‍ക്ക് ഗുണ്ടകളുമായി അവിഹിതമായ ബന്ധമുണ്ട്. പൊലീസ് ഇത് അന്വേഷിക്കണം. കാറില്‍ വാളും വടിവാളും വെട്ടുകത്തിയുമായി നടക്കുന്ന ഒരുത്തനൊപ്പം ഒരാള്‍ എങ്ങനെ ജീവിക്കും. സീരിയലില്‍ നിന്നും ഇവനെ വിലക്കണം. ജന്മനാ ഇയാള്‍ ക്രിമിനലാണ്.'

'അമ്പിളി ദേവിയെയും കല്യാണം കഴിച്ച് കുഞ്ഞുണ്ടാക്കിയിട്ടാണ് ഇവന്‍ തൃശൂരില്‍ ബിസിനസിനു പോകുന്നത്. അതും പെണ്ണു ബിസിനസിന്. ഇതൊക്കെ പുറത്ത് അറിയുമെന്ന് ആയപ്പോള്‍ ആത്മഹത്യാനാടകം. ഏതോ ചാനലുകാരെയും കൂട്ടിയാണ് ആത്മഹത്യ ചെയ്യാന്‍ പോയതെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഇവന്റെ വിവാഹരഹസ്യങ്ങള്‍ കേരള പൊലീസ് അന്വേഷിക്കണം. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവന്‍ പെണ്‍കുട്ടികളെ പറ്റിച്ചുകൊണ്ടിരിക്കുന്നത്. ഈ നാട്ടില്‍ മാത്രമെ ഇതൊക്കെ നടക്കൂ.' 

'നവ്യ നായരോട് മത്സരിച്ച് കലാതിലക പട്ടം നേടിയ താരമാണ് അമ്പിളി ദേവി. കുട്ടികളെ നൃത്തം പഠിപ്പിച്ചാണ് അവള്‍ ജീവിക്കുന്നത്. നമുക്ക് തന്നെ പ്രചോദനം തോന്നുന്ന ജീവിതം. പക്ഷേ അമ്പിളി ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആദിത്യന്റെ കൂടെ പോയത് ഇവരുടെ ജീവിതം മാറ്റിമറിച്ചു.'

'ഒരുപക്ഷേ ആദ്യ ഭര്‍ത്താവിന്റെ ശാപമായിരിക്കും ഇത്. ഇവരുടെ രണ്ട് പേരുടെയും ജീവിതത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ കാണിച്ച മണ്ടത്തരങ്ങളുടെ ഫലമാണ് അമ്പിളി, നിന്റെ നിറഞ്ഞ കണ്ണുകള്‍. ഇനിയെങ്കിലും പാഠം പഠിക്കൂ.'

'ആദിത്യന്റെ ചേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം. അനിയന്റെ ഈ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് അടഞ്ഞ അധ്യായമാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അമ്പിളിയെ വിവാഹം ചെയ്തത് പോലും ഈ ചേട്ടന്‍ അറിഞ്ഞിരുന്നില്ല. സാക്ഷാല്‍ ജയനോടെങ്കിലും കുറച്ച് സ്നേഹമുണ്ടായിരുന്നെങ്കില്‍ ഇതുപോലെ പ്രവര്‍ത്തികള്‍ ഇവന്‍ ചെയ്യുമായിരുന്നോ?'



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക