Image

ഇന്ത്യയെ സഹായിക്കൂ, ഓക്സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു; അഭ്യര്‍ത്ഥനയുമായി പ്രിയങ്ക ചോപ്ര

Published on 01 May, 2021
 ഇന്ത്യയെ സഹായിക്കൂ, ഓക്സിജന്‍ തീര്‍ന്നുകൊണ്ടിരിക്കുന്നു; അഭ്യര്‍ത്ഥനയുമായി പ്രിയങ്ക ചോപ്ര


ബോളിവുഡിന്റെ പ്രിയപ്പെട്ട താരം പ്രിയങ്ക ചോപ്ര ഇന്ത്യയിലെ കൊറോണ വ്യാപനത്തില്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്ത് എത്തിയിരിയ്ക്കുകയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാവരോടും സഹായം തേടിയിരിയ്ക്കുകയാണ് പ്രിയങ്ക. വാക്സീന്‍ കുറേയധികം കൂടി നല്‍കി സഹായിക്കണമെന്ന് അമേരിക്കയോടും പ്രിയങ്ക അഭ്യര്‍ഥിച്ചിട്ടുണ്ട്.

'' ഇത്രവേഗത്തില്‍ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കഴിയുന്നത്ര വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് ശ്രമം. പറ്റുന്നത് പോലെ എല്ലാവരും സഹായിക്കൂ. ആവശ്യത്തിനു കിടക്കകളില്ല. ഐസിയു മുറികളില്ല. ആംബുലന്‍സുകള്‍ പോലുമില്ല. ഓക്സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുകയാണ്. ശ്മശാനങ്ങളില്‍ ഊഴം കാത്ത് കിടക്കുന്ന മൃതദേഹങ്ങളുടെ നിര ഹൃദയം തകര്‍ക്കുന്നതാണ്.</p>
<p>എന്റെ രാജ്യമായ ഇന്ത്യയാണ് ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതലായി കഷ്ടപ്പെടുന്നത്. എല്ലാവരും ഇപ്പോഴാണു സഹായിക്കേണ്ടത്. പ്രതിദിന മരണ സംഖ്യ ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്നു. ഇത്രവേഗത്തില്‍ ഇത്രയധികം പേരെ വൈറസ് കൊന്നൊടുക്കുമെന്ന് ആരും ചിന്തിച്ചിരുന്നില്ലല്ലോ. ഗിവ്ഇന്ത്യ എന്ന സന്നദ്ധ സംഘടനയോടൊപ്പം ചേര്‍ന്നു ഞാനും പ്രവര്‍ത്തിക്കുന്നു. എത്രയും വേഗം കഴിയുന്നത്ര സഹായം എത്തിക്കാനാണ് പദ്ധതി. എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്. എന്നെ ഇഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ ചെറിയ തുകകള്‍ വച്ചു നല്‍കിയാന്‍ പോലും അതൊരു വലിയ തുകയായി മാറും''  പ്രിയങ്ക പറയുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക