Image

സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി(85) കോവിഡിന് കീഴടങ്ങി

ആശ എസ്. പണിക്കര്‍ Published on 01 May, 2021
സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി(85) കോവിഡിന് കീഴടങ്ങി
സിത്താര്‍ വാദകന്‍ പണ്ഡിറ്റ് ദേബു ചൗധരി(85) കോവിഡ് ബാധിച്ച് മരിച്ചു. മകന്‍ പ്രതീക് ചൗധരിയാണ് അച്ഛന്റെ മരണം ഫേസ് ബുക്ക് വഴി അറിയിച്ചത്. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ച കലാകാരനാണ് ദേബു ചൗധരി. സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 

ഏറെ നാലായി ഓര്‍മ്മക്കുറവിനെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഗുരു തേജ് ബഹാദുര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹൃദയാഘാതമുണ്ടായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ ഒരു മണിയോടെ അന്ത്യം സംഭവിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് ദേബു ചൗധരി കോവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അടിയന്തിരമായി ഓക്‌സിജന്‍ സിലിണ്ടറും  ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററും ആവശ്യമുണ്ടെന്നു കാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ സഹായി പവന്‍ ജാ ട്വീറ്റ് ചെയ്തിരുന്നു. 

പണിഡിറ്റ് രവി ശങ്കര്‍, ഉസ്താദ് വിലായത്ത് ഖാന്‍, നിഖില്‍ ചൗധരി എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ അറിയപ്പെടുന്ന സിത്താര്‍ വാദകരില്‍ ഒരാളാണ് ദേബു ചൗധരി. ടാന്‍സന്റെ പിന്‍മുറക്കാര്‍ തുടക്കമിട്ട ജെയ്പ്പൂര്‍ സെനിയ ഘരാന പിന്തുടരുന്ന ആളാണ്. മുഷ്ത്താഖ് അലിയുടെ പിന്‍ഗാമിയാണ്. നാലാം വയസു മുതല്‍ സംഗീതം അഭ്യസിക്കാന്‍ തുടങ്ങി. നിരവധി രാഗങ്ങള്‍ ചിട്ടപ്പെടുത്തിയ ദേബു ചൗധരി ആറ് പുസ്തകങ്ങളും  രചിച്ചു. ഇക്കഴിഞ്ഞ ദിവസമാണ് വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് രാജന്‍ മിശ്രയും കോവിഡിന് കീഴടങ്ങിയത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക