Image

ആക്ഷന്‍ ത്രില്ലര്‍ കലിപ്പ്; ഇനി ഒ. ടി. ടി. പ്ലാറ്റ്ഫോമില്‍

Published on 30 April, 2021
ആക്ഷന്‍ ത്രില്ലര്‍ കലിപ്പ്; ഇനി ഒ. ടി. ടി. പ്ലാറ്റ്ഫോമില്‍


ഹൈമാസ്റ്റ് സിനിമാസിന്റെ ബാനറില്‍ ജെസന്‍ ജോസഫ് കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത കലിപ്പ് എന്ന സിനിമ ഇനി മുതല്‍ സിനിയ ഒ. ടി. ടി. പ്ലാറ്റ്ഫോമില്‍. 2019 മെയ് 10 നായിരുന്നു ചിത്രം ഓള്‍ ഇന്ത്യ തീയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. സാധാരണക്കാരന് നീതി ലഭിക്കാനുളള എല്ലാ വഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടി വരുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്.

ജെഫിന്‍ ജോണ്‍സന്‍, അനസ്സ് സൈനുദ്ദീന്‍, അരുണ്‍ ഷാജി, അഭിജിത്ത്, ഷെമീര്‍ റാവുത്തര്‍, ഷെലില്‍ കല്ലൂര്‍, ഷോബി തിലകന്‍, കലാശാല ബാബു, സാജന്‍ പള്ളുരുത്തി, ബാലാ സിംഗ്, ബെന്നി തോമസ്സ്, അനീഷ് പോള്‍, ബിജു കെ നായര്‍, രാജേന്ദ്രന്‍ ആലുക്കോ, ബിന്ദു അനീഷ്, ആര്യ കുട്ടപ്പന്‍, അഞ്ജലി, അംബികാ മോഹന്‍, ടോണി, ശ്രേയാണി ജോസഫ്, ബെന്നി തോമസ്, ഗോപിക മോഹന്‍ ദാസ് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

നിര്‍മാണം-ഹൈമാസ്റ്റ് സിനിമാസ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-ജസ്സന്‍ ജോസഫ്, ഛായാഗ്രഹണം-ജോണ്‍സി അഭിലാഷ്, ഗാനരചന-സുനില്‍.ജി. ചെറുകടവ്, ജസ്സന്‍ ജോസഫ്, അനസ്, സംഗീതം-അനസ് സൈനുദ്ദീന്‍, അമര്‍നാഥ് എ.എം.ആര്‍., എഡിറ്റിങ്-അനീഷ് കുമാര്‍, ആലാപനം-മധു ബാലകൃഷ്ണന്‍, ഹിഷാം അബ്ദുള്‍ വഹാബ്, രാജലക്ഷ്മി. സൗണ്ട് എഫക്ട്സ്-രാജ് മാര്‍ത്താണ്ഡം, പശ്ചാത്തല സംഗീതം-അമര്‍നാഥ് എ.എം.ആര്‍., കല-സത്യപാല്‍, ചമയം-അനില്‍ നേമം, കോസ്റ്റ്യും-ബിനീഷ് കക്കോടിമുക്ക്, അസോസിയേറ്റ് ഡയറക്ടര്‍-അഭിലാഷ്, ആക്ഷന്‍-ജാക്കി ജോണ്‍സണ്‍, പ്രൊ:കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ, പ്രൊ:എക്സി-ആന്റണി ഏലൂര്‍, പ്രൊ:മാനേജര്‍-റമീസ് കബീര്‍, അസോസിയേറ്റ് ഛായാഗ്രഹണം-കനകരാജ്, അസോസിയേറ്റ് എഡിറ്റര്‍- നിര്‍മല്‍ ബേബി വര്‍ഗീസ്, സംവിധാന സഹായികള്‍-വിഷ്ണു ഇത്തിപ്പാറ, ചന്തു എസ്.പണിക്കര്‍, ഫെബിന്‍ സ്‌കറിയ, ഫിനാന്‍സ് കണ്‍ട്രോളര്‍-ബിജു.കെ.നായര്‍, ലൊക്കേഷന്‍ മാനേജര്‍-ഷാജി മാധവന്‍, സ്റ്റില്‍സ്-അജേഷ് ആവണി, വിതരണം-ഹൈമാസ്റ്റ് സിനിമാസ്, വാര്‍ത്ത വിതരണം-അജയ് തുണ്ടത്തില്‍, കാസബ്‌ളാങ്കാ ഫിലിം ഫാക്ടറി. സിനിമ കാണുവാന്‍: 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക