Image

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള ഈ കാത്തിരിപ്പ് ഒരു സുഖമാണ്; കൃഷ്ണകുമാര്‍

Published on 30 April, 2021
തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള ഈ കാത്തിരിപ്പ് ഒരു സുഖമാണ്; കൃഷ്ണകുമാര്‍

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള ഈ കാത്തിരിപ്പ് ഒരു സുഖമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. ചില ചിന്തകള്‍ മനസിലുണ്ട്. തള്ളി മറിയ്ക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാര്‍. 

സ്‌കൂളിലെ തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാത്ത താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത് ജീവിതത്തിലൈ മറക്കാനാകാത്ത അനുഭവമായിരുന്നു എന്നും കൃഷ്ണകുമാര്‍ പറഞ്ഞു. 20 ദിവസത്തിനുള്ളില്‍ പല പാഠങ്ങളും പഠിച്ചു.- കൃഷ്ണകുമാര്‍ പറഞ്ഞു.

'സ്ഥാനാര്‍ത്ഥികള്‍ക്ക് ഫലമറിയുന്നതു വരെ ടെന്‍ഷനായിരിക്കുമോ, എങ്ങനെയാണ് അവര്‍ കാത്തിരിക്കുന്നതെന്നൊക്കെയായിരുന്നു പണ്ട് ഞാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ കാത്തിരിപ്പിനൊരു സുഖമുണ്ടെന്ന് ഇപ്പോള്‍ മനസിലായി' അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക