Image

സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു

ആശ എസ് പണിക്കര്‍ Published on 30 April, 2021
   സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു
സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 54 വയസായിരുന്നു. തേന്‍മാവിന്‍കൊമ്പത്ത്, മിന്നാരം, ചന്ദ്രലേഖ എന്നീ സിനിമകലുടെഛായാഗ്രഹണം നിര്‍വഹിച്ചിരുന്നു. കൂടാതെ അയാന്‍, മാട്രാന്‍, കാപ്പാന്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയായിരുന്നു. 

ഛായാഗ്രാഹകനായ പി.സി ശ്രീറാമിന്റെ സഹായിയാണ് അദ്ദേഹം തന്റെ കരിയര്‍ തുടങ്ങുന്നത്. സഹഛായാഗ്രഹനായി ഗോപുരവാസലിലേ, തിരുടാ തിരുടാ, തേവര്‍ മകന്‍, അമരന്‍, മീര എന്നീ ചിത്രങ്ങളില്‍ ജോലി ചെയ്തു. തേന്‍മാവിന്‍ കൊമ്പത്ത് എന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ ആനന്ദ് സ്വതന്ത്ര ഛായാഗ്രാഹകനായി. 

തന്റെ അരങ്ങേറ്റചിത്രത്തില്‍ തന്നെ മികച്ച ഛായാഗ്രാഹകനുള്ള #േശീയ അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കി. പ്രിയദര്‍ശനൊപ്പം പിന്നീട്, ചന്ദ്രലേഖ, മിന്നാരം എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഛായാഗ്രഹകനായ ആദ്യ തമിഴ് ചിത്രം കാതല്‍ ദേശം ആണ്. കതിര്‍ സംവിധാനം ചെയ്ത ഈ ചിത്രം സൂപ്പര്‍ ഹിററായതോടെ സംവിധായകന്‍ ശങ്കറും ഒപ്പം കൂട്ടി. മുതല്‍വന്‍, ശിവജി, ബോയ്‌സ് തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. തമിഴ് , തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി 14 ചിത്രങ്ങള്‍ ചെയ്തു. ഷാറൂഖ് ഖാനും ഐശ്വര്യ റായിയും ഒരുമിച്ചഭിനയിച്ച ജോഷ്, അമിതാഭ് ബച്ചന്റെ കാക്കി തുടങ്ങി ഹിന്ദിയില്‍ നാല് ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹകനായി. 

ശ്രീകാന്ത്, ഗോപിക, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ച കനാ കണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനുമായി. സൂര്യ,  തമന്ന എന്നിവര്‍ അഭിനയിച്ച അയന്‍ ആണ് രണ്ടാമത്തെ ചിത്രം. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി. ജീവയെ നായകനാക്കി എടുത്ത മൂന്നാമത്തെ ചിത്രം 'കോ'യും ഹിറ്റായിരുന്നു. മാട്രാന്‍, അനേകന്‍, കാവന്‍ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു സിനിമകള്‍. മോഹന്‍ലാലും സൂര്യയും പ്രധാന വേഷങ്ങളിലെത്തിയ കാപ്പാന്‍ ആണ് ഏറ്റവും ഒടുവിലെ ചിത്രം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക