Image

മുണ്ടില്ലാ മാലാഖമാർ നൽകുന്ന ജീവിത ദർശനം : മുരളീ കൈമൾ

Published on 23 April, 2021
മുണ്ടില്ലാ മാലാഖമാർ നൽകുന്ന ജീവിത ദർശനം : മുരളീ കൈമൾ
ന്ന് പുസ്തകങളുടെ ദിനമാണ്
-  എട്ടാമത്തെ മോതിരം ---
മാത്തുക്കുട്ടിച്ചായന്റെ
(യശശരീനായ മനോരമ പത്രാധിപർ കെ.എം.മാത്യു ) ആത്മകഥയാണ്. 
പിന്നെയും വായിക്കുന്ന ,അതിൽ നിന്ന് ഊർജ്ജം ഉൾക്കൊള്ളുന്ന ജീവിത കഥ.
അതിന്റെ മൂന്നാമത്തെ അദ്ധ്യായം 
"  മുണ്ടില്ലാ മാലാഖമാർ "
നൽകുന്ന ഒരു ജീവിത ദർശനമുണ്ട്.
കെ.എം. മാത്യുവിന്റെ പിതാവ് കെ.സി. മാമ്മൻ മാപ്പിള(അക്കാലത്തെ മനോരമ പത്രാധിപർ) തന്റെ മക്കളും ,ഭാര്യയും ഒത്ത് ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് നടത്തിയ ബോട്ട് യാത്രയാണ് ആ അദ്ധ്യായം.
യാത്രക്കാരായി ആ ബോട്ടിൽ കൊച്ചു മാത്തുക്കുട്ടിയും , സഹോദരി ഉമ്മാമ്മച്ചിയും തങ്ങളുടെ അപ്പച്ചനോടും അമ്മച്ചിയോടും ഒപ്പം.
ആലപ്പുഴയിലെ കുപ്പപ്പുറത്തു നിന്ന് വേമ്പനാട്ടു കായലും , ആർ ബ്ളോക്ക് , സി ബ്ലോക്ക് പാടശേഖരങ്ങളിലൂടെ കോട്ടയത്തേക്ക് ഉള്ള ബോട്ട് യാത്ര .
സി. ബ്ലോക്കിൽ കൂടി യാത്ര ചെയ്യവേ കുറ്റിയിൽ ഇടിച്ച ബോട്ടിൽ ജലം കയറാൻ തുടങ്ങി.
അന്ന് അവിടെ വരമ്പിൽ  കട്ടകുത്തുന്നവർ വന്ന് ഉടക്കിയ കുറ്റിയിൽ നിന്ന് ബോട്ട് പൊക്കി മാറ്റി ആ  കുടുംബത്തെ രക്ഷിച്ചു.
എവിടെ നിന്നോ ഓടി വന്ന് തങ്ങളെ   ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയവരോട് ഉള്ള നന്ദി പറയാൻ കെ.സി. മാമ്മൻ മാപ്പിള ഒരുങ്ങി. 
ഇനി ആത്മകഥയിലെ വരികളിലേക്ക്
_"അവരാരാണെന്നും , പേരെന്താണെന്നും അപ്പച്ചൻ ചോദിച്ചപ്പോൾ അവർ പേരു പറഞ്ഞു
അപ്പോൾ അപ്പച്ചൻ ചോദിച്ചു
 ---ഞാനാരാണെന്ന് അറിയാമോ?
വള്ളം കിടക്കുന്നിടത്തേക്ക് തിരിച്ചു നടക്കുന്നതിനിടയിൽ അവർ പറഞ്ഞത് പിന്നീട് അപ്പച്ചൻ ജീവിതം മുഴുവൻ കൊണ്ട് നടന്ന ഒരു മറുപടിയായി. 
ആ മറുപടി ഇങ്ങിനെയായിരുന്നു.
- നിങളാരാണെന്ന് ഞങൾക്ക് അറിയില്ല. അറിയേണ്ട കാര്യവുമില്ല
അതു പറഞ്ഞ് അവരങ്ങു പോയി. തങ്ങൾ സഹായിച്ച കെ.സി. മാമ്മൻ മാപ്പിള , അറിയപ്പെടുന്ന ആളാണെന്നും, ആ ആൾക്ക് പത്രമൊക്കെ സ്വന്തമായുണ്ടെന്നും അവർക്കറിയേണ്ട കാര്യമെന്ത്? ആർക്കോ സഹായം ആവശ്യമായി വരുന്നു. നമുക്ക് ആവുന്ന രീതിയിൽ സഹായിക്കുന്നു. സഹായിച്ചത് ആരെയാണെന്നും, അയാളുടെ കുടുംബ മഹിമയും, പ്രതാപങളുമൊന്നും അറിയാൻ നിൽക്കാതെ തിരിച്ചു പോവുന്നു.
ലളിതമായ ജീവിത ദർശനം.
ഈ കഥ എനിക്ക് പറഞ്ഞു തരുമ്പോഴൊക്കെ ഉമ്മാമ്മച്ചി പറയും
 -"മാത്തുക്കുട്ടി , ലോകത്ത് നല്ലയാളുകളും ചീത്ത ആളുകളുമുണ്ട്. അവര് നല്ല ആളുകളായിരുന്നു.
അപ്പച്ചൻ അവർക്കൊരു പേരിടുകയും ചെയ്തു.
 "   മുണ്ടില്ലാ മാലാഖമാർ-"
എട്ടാമത്തെ മോതിരം- കെ.എം.മാത്യു.
മൗണ്ട് വാർദ്ധയിലെ വീട്ടിലെ  സ്വീകരണ മുറിയിൽ വെച്ചാണ് ഈ പുസ്തകം സ്നേഹപൂർവ്വം മാത്തുക്കുട്ടിച്ചായൻ തന്നത്.
ഇന്ന് പത്താമുദയം, 
മലയാള മനോരമയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ദിനം.
ലോക പുസ്തക ദിനത്തിൽ , അക്ഷര നഗരിയെ ഈ നാമധേയത്തിലെക്ക് കൈപിടിച്ച് നടത്തിയ കെ.എം. മാത്യു എന്ന വലിയ മനുഷ്യന്റെ ദീപ്ത സ്മരണകൾക്ക് മുൻപിൽ പ്രണാമം.


മുണ്ടില്ലാ മാലാഖമാർ നൽകുന്ന ജീവിത ദർശനം : മുരളീ കൈമൾ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക