അർഹതപ്പെടുന്നത് പ്രപഞ്ചം
നല്കിടും ഓരോ മനസ്സിനും
എന്നായാലും അത് ഉറപ്പല്ലോ
യാചനകൾക്കും കണ്ണിരിനും
പ്രാധാന്യം ഇല്ലെന്നത് സത്യം
അതിനപ്പുറമല്ലോ ചിന്താശുദ്ധി
ആ ശുദ്ധിയ്ക്ക് ഒത്തത് എന്തോ
നല്കപ്പെടും പ്രകൃതിയിൽ നിന്ന്
മറ്റൊന്നും ഇല്ല പകരമായ് കിട്ടാൻ
പുക വന്ന് ചുറ്റിലും കട്ടയ്ക്ക്
നിറഞ്ഞിടുമ്പോൾ അതെന്തിനാൻ
നീറിവന്നിടും പുകയോ അതിൻ
ഗുണം അതിൽ ഉറഞ്ഞിരിക്കും
മുളകിനാൽ നീറപ്പെട്ട പുകയെങ്കിൽ
മുളകിൽ മണം നിറഞ്ഞിടും
സുഗന്ധദ്രവ്യങ്ങളാൽ നീറപ്പെട്ട
പുകണെന്നികിൽ അതിൽ
സുഗന്ധം നിറഞ്ഞു നിന്നിടും
വിഷത്തിൽ നീറപെട്ടു വമിച്ചിടും
പുക എങ്കിൽ ആ പുക തന്നെ
കൊന്നിടും ഇഞ്ചിഞ്ചായ് വന്നിടതേ
എന്തിന് തീർന്നിടണം അങ്ങനെ
ചിന്താശുദ്ധിയും അങ്ങനെ തന്നെ
എന്തിൽ നിന്ന് നീറിപ്പുകഞ്ഞു
പുറത്തുവരുന്നിടുന്നോ അതുതന്നെ
ചുറ്റും മണത്തിടും മാറ്റമൊന്നുമില്ലതിൽ